Bahrain reminds parents to register children's births on time. file
Gulf

കുട്ടികളുടെ ജനനം കൃത്യ സമയത്ത് രജിസ്റ്റർ ചെയ്യണം; ഇല്ലെങ്കിൽ സാമ്പത്തികച്ചെലവ് കൂടും; ഓർമ്മപ്പെടുത്തി ബഹ്‌റൈൻ

പാ​സ്‌​പോ​ർ​ട്ട്,ഇൻഷുറൻസ്,വി​ദ്യാ​ഭ്യാ​സം, എ​ന്നി​വയ്ക്ക് അപേക്ഷ നൽകുമ്പോൾ ജ​ന​ന​സ​ർ​ട്ടി​ഫി​ക്ക​റ്റ് നി​ർ​ബ​ന്ധ​മാ​യും സമർപ്പിക്കണം. ജ​ന​ന സ​ർ​ട്ടി​ഫി​ക്ക​റ്റ് എ​ടു​ക്കു​ന്ന​തി​ൽ വീഴ്ച വരുത്തിയാൽ സ്കൂളുകളിൽ അഡ്മിഷൻ ലഭിക്കുന്നതിന് പോലും തടസമാകും.

സമകാലിക മലയാളം ഡെസ്ക്

മനാമ: കുട്ടികളുടെ ജനനം സ​മ​യ​ബ​ന്ധി​ത​മാ​യി ര​ജി​സ്റ്റ​ർ ചെ​യ്യണമെന്ന് പ്രവാസികളെ ഓർമ്മപ്പെടുത്തി ബഹ്‌റൈൻ. ഇക്കാര്യത്തിൽ വീഴ്ച വരുത്തുന്നത് കാരണം കുഞ്ഞുമായി ബന്ധപ്പെട്ട സർക്കാർ നടപടികൾക്ക് കാലതാമസം നേരിടും. ഇത് ഒഴിവാക്കാൻ മാതാപിതാക്കൾ പ്രത്യേകം ശ്രദ്ധിക്കണമെന്ന് അധികൃതർ വ്യക്തമാക്കി.

കു​ട്ടി​ക​ളു​ടെ ജ​ന​നം നി​യ​മ​പ​ര​മാ​യി ര​ജി​സ്റ്റ​ർ ചെ​യ്യാ​ൻ ബ​ഹ്‌​റൈ​നി​ൽ 15 ദി​വ​സ​മാ​ണ് അനുവദിച്ചിരിക്കുന്നത്. ഈ സമയത്തിനുള്ളിൽ ര​ജി​സ്റ്റ​ർ ചെയ്തില്ലെങ്കിൽ മാ​താ​പി​താ​ക്ക​ൾ കോ​ട​തി​യെ സമീപിച്ചു അനുമതി വാങ്ങേണ്ടി വരും. പ്രസവവുമായി ബന്ധപ്പെട്ട ​ഫീ​സ് ന​ൽ​കി‍യാൽ ആ​ശു​പ​ത്രി​യി​ൽ​ നി​ന്ന് പ്രാ​ഥ​മി​ക രേ​ഖ ലഭിക്കും. അതുമായി ബന്ധപ്പെട്ട അധികൃതരെ സമീപിക്കുക.

ഒ​രു ​ദി​വ​സം മു​ത​ൽ ഏ​ഴു​ദി​വ​സം വ​രെ പ്രായമുള്ള കുഞ്ഞുങ്ങളുടെ ജ​ന​ന സ​ർ​ട്ടി​ഫി​ക്ക​റ്റ് ഫീ​സ് 0.500 ബ​ഹ്റൈ​ൻ ദീ​നാ​റും ഒ​രാ​ഴ്ച​യി​ൽ കൂ​ടു​ത​ൽ പ്രാ​യ​മു​ള്ള​വ​ർ കുഞ്ഞുങ്ങൾക്ക് 0.900 ബ​ഹ്റൈ​ൻ ദീ​നാ​റു​മാ​ണ്. ജനന സർട്ടിഫിക്കറ്റ് കൃത്യ സമയത്ത് എടുത്തില്ലെങ്കിൽ കോടതി നടപടികളുമായി മുന്നോട്ട് പോകേണ്ടി വരും. ഇതിന് വലിയ ഒരു തുക നൽകേണ്ടി വരും. ഇതൊഴിവാക്കാൻ കൃത്യ സമയത്ത് ര​ജി​സ്റ്റ​ർ ചെയ്യാനുള്ള നപടികൾ സ്വീകരിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.

പാ​സ്‌​പോ​ർ​ട്ട്,ഇൻഷുറൻസ്,വി​ദ്യാ​ഭ്യാ​സം, എ​ന്നി​വയ്ക്ക് അപേക്ഷ നൽകുമ്പോൾ ജ​ന​ന​സ​ർ​ട്ടി​ഫി​ക്ക​റ്റ് നി​ർ​ബ​ന്ധ​മാ​യും സമർപ്പിക്കണം. ജ​ന​ന സ​ർ​ട്ടി​ഫി​ക്ക​റ്റ് എ​ടു​ക്കു​ന്ന​തി​ൽ വീഴ്ച വരുത്തിയാൽ സ്കൂളുകളിൽ അഡ്മിഷൻ ലഭിക്കുന്നതിന് പോലും തടസമാകും. മതിയായ രേഖകൾ ഇല്ലാതെ രാ​ജ്യ​ത്ത് കു​ട്ടി​ക​ളെ വ​ള​ർ​ത്തു​ന്ന​തും നി​യ​മ​വി​രു​ദ്ധ​മാ​ണ് എന്നും അധികൃതർ ഓർമ്മിപ്പിച്ചു. നിയമപരമായ ഇത്തരം പ്ര​തി​സ​ന്ധി​യി​ല​ക​പ്പെ​ട്ട​വ​ർ​ക്ക് പ്ര​വാ​സി ലീ​ഗ​ൽ സെ​ല്ലി​നെ ബ​ന്ധ​പ്പെ​ടാം. ഇ-​മെ​യി​ൽ വിലാസം pravasilegalcelbahrain@gmail.com.

Gulf news: Bahrain reminds parents to register children's births on time.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം അത്ഭുതം; പ്രസവ ചികിത്സയില്‍ അമേരിക്കയെക്കാള്‍ മെച്ചം; ഇതാണ് റിയല്‍ കേരള സ്റ്റോറി'

ശ്രീകാകുളം ദുരന്തം; ക്ഷേത്ര ഉടമയ്ക്ക് എതിരെ നരഹത്യാ കേസ്, ക്ഷേത്രം നിര്‍മ്മിച്ചതും ഉത്സവം സംഘടിപ്പിച്ചതും അനുമതിയില്ലാതെ

ഈ നക്ഷത്രക്കാർക്ക് സന്തോഷ വാർത്ത കാത്തിരിക്കുന്നു! സാമ്പത്തിക കാര്യങ്ങളിൽ മുൻകരുതൽ വേണം

മുലപ്പാൽ നെറുകയിൽ കയറി അല്ല, ഒന്നര വയസുകാരന്റെ മരണം കപ്പലണ്ടി അന്നനാളത്തിൽ കുടുങ്ങി

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് കടിഞ്ഞാണ്‍; ഗണ്ണേഴ്‌സ് ജയം തുടരുന്നു

SCROLL FOR NEXT