Bahrain to take strict action against those violating privacy laws @Na833l
Gulf

വ്യക്തികളുടെ സ്വകാര്യത; നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയെന്ന് ബഹ്‌റൈൻ

അനുമതിയില്ലാതെ ഒരു വ്യക്തിയുടെ സംഭാഷണങ്ങൾ രഹസ്യമായി റെക്കോഡ് ചെയ്യുക, ചിത്രങ്ങളെടുക്കുക, സ്വകാര്യതയെ ബാധിക്കുന്ന വിവരങ്ങൾ ഏതെങ്കിലും പ്ലാറ്റ്‌ഫോമിൽ പങ്കിടുക എന്നിവയെല്ലാം നിയമവിരുദ്ധമായ കാര്യങ്ങളാണ്.

സമകാലിക മലയാളം ഡെസ്ക്

മനാമ: വ്യക്തികളുടെ സ്വകാര്യത സംരക്ഷിക്കുന്നതിന് കർശനമായ നിയമങ്ങളാണ് ബഹ്റൈനിൽ നിലനിൽക്കുന്നത്. മറ്റൊരാളുടെ അനുമതിയില്ലാതെ വ്യക്തിപരമായ കാര്യങ്ങൾ ചിത്രീകരിക്കുകയോ, റെക്കോഡ് ചെയ്യുകയോ, പ്രചരിപ്പിക്കുകയോ ചെയ്യുന്നത് നിയമലംഘനമാണ്. കുറ്റക്കാർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.

അനുമതിയില്ലാതെ ഒരു വ്യക്തിയുടെ സംഭാഷണങ്ങൾ രഹസ്യമായി റെക്കോഡ് ചെയ്യുക, ചിത്രങ്ങളെടുക്കുക, സ്വകാര്യതയെ ബാധിക്കുന്ന വിവരങ്ങൾ ഏതെങ്കിലും പ്ലാറ്റ്‌ഫോമിൽ പങ്കിടുക എന്നിവയെല്ലാം നിയമവിരുദ്ധമായ കാര്യങ്ങളാണ്. ബഹ്റൈൻ നിയമത്തിലെ ആർട്ടിക്കിൾ 370 അനുസരിച്ച് ഇത്തരം പ്രവൃത്തികൾക്ക് അഞ്ച് വർഷം വരെ തടവും 5,000 ദിനാർ വരെ പിഴയും ലഭിക്കാമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

അനുമതിയില്ലാതെ ഒരാളുടെ ഫോട്ടോ എടുക്കുന്നതിനേക്കാൾ ഗൗരവമുള്ള കുറ്റമാണ് അത് പ്രസിദ്ധീകരിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നത്. ഇങ്ങനെ ചെയ്യുന്നത് വഴി ഒരു വ്യക്തിയുടെ സൽപ്പേരിനോ അന്തസ്സിനോ കളങ്കമുണ്ടാക്കി എന്ന് പരാതിപ്പെട്ടാൽ കഠിനമായ ശിക്ഷയാകും കുറ്റക്കാർക്ക് ലഭിക്കുക. പൗരന്മാരുടെ സ്വകാര്യത സംരക്ഷിക്കാൻ വേണ്ടിയാണ് കർശനമായി നിയമം നടപ്പിലാക്കുന്നതെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

Gulf news: Bahrain to take strict action against those violating privacy laws.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം അത്ഭുതം; പ്രസവ ചികിത്സയില്‍ അമേരിക്കയെക്കാള്‍ മെച്ചം; ഇതാണ് റിയല്‍ കേരള സ്റ്റോറി'

ഈ നക്ഷത്രക്കാർക്ക് സന്തോഷ വാർത്ത കാത്തിരിക്കുന്നു! സാമ്പത്തിക കാര്യങ്ങളിൽ മുൻകരുതൽ വേണം

മുലപ്പാൽ നെറുകയിൽ കയറി അല്ല, ഒന്നര വയസുകാരന്റെ മരണം കപ്പലണ്ടി അന്നനാളത്തിൽ കുടുങ്ങി

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് കടിഞ്ഞാണ്‍; ഗണ്ണേഴ്‌സ് ജയം തുടരുന്നു

മുസ്ലീം ലീഗിന്റെ സാംസ്‌കാരിക അപചയം; സംസ്‌കാരശൂന്യമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കണം; പിഎംഎ സലാം മാപ്പുപറയണമെന്ന് സിപിഎം

SCROLL FOR NEXT