Bahrain to Verify Foreign Workers’ Qualifications  special arrangement
Gulf

വ്യാജ സ​ർ​ട്ടി​ഫി​ക്ക​റ്റു​മായി ജോലിക്ക് കയറിയാൽ പിടി വീഴും; പുതിയ നീക്കവുമായി ബഹ്‌റൈൻ

രാജ്യത്തിന്റെ വിവിധ മേഖലകളിൽ വി​ദേ​ശ​തൊ​ഴി​ലാ​ളി​ക​ൾ ജോലി ചെയ്തു വരുന്നുണ്ട്. പ്രവാസി തൊഴിലാളികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ കൃത്യമായ യോഗ്യതകൾ അവർക്ക് ഉണ്ടോ എന്ന് പരിശോധിക്കണം.

സമകാലിക മലയാളം ഡെസ്ക്

മ​നാ​മ: വി​ദേ​ശ​തൊ​ഴി​ലാ​ളി​ക​ളു​ടെ അ​ക്കാ​ദ​മി​ക്, പ്ര​ഫ​ഷ​ന​ൽ യോ​ഗ്യ​ത​ക​ൾ പരിശോധിക്കാനൊരുങ്ങി ബഹ്‌റൈൻ. ഇത് സംബന്ധിച്ച ഒരു സ​മി​തി​ക്ക് രൂ​പം ന​ൽ​കാ​ൻ പാ​ർ​ല​മെ​ന്‍റി​ൽ നി​ർ​ദേ​ശം സമർപ്പിച്ചു. പൊ​തു-​സ്വ​കാ​ര്യ സ്ഥാപനങ്ങളിൽ നിന്ന് മികച്ച സേവനം ഉറപ്പാക്കു​ക​യാ​ണ് ഈ ​നീ​ക്ക​ത്തി​ന്‍റെ ല​ക്ഷ്യമെന്ന് എംപിമാർ വ്യക്തമാക്കി.

രാജ്യത്തിന്റെ വിവിധ മേഖലകളിൽ വി​ദേ​ശ​തൊ​ഴി​ലാ​ളി​ക​ൾ ജോലി ചെയ്തു വരുന്നുണ്ട്. പ്രവാസി തൊഴിലാളികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ കൃത്യമായ യോഗ്യതകൾ അവർക്ക് ഉണ്ടോ എന്ന് പരിശോധിക്കണം.

ജോലിക്ക് പ്രവേശിക്കും മുൻപ് യോ​ഗ്യ​താ ​സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ യാഥാർത്ഥമാണോ എന്ന് ഉറപ്പു വരുത്തേണ്ടതുണ്ട്. അതിനു വേണ്ടി ഒരു സമിതിക്ക് രൂപം നൽകണമെന്നാണ് ആവശ്യം.

വ്യാ​ജ സർട്ടിഫിക്കറ്റുകൾ ഉ​പ​യോ​ഗി​ച്ച് ജോ​ലി നേ​ടു​ന്ന കേ​സു​ക​ൾ രാ​ജ്യ​ത്ത് വർധിച്ച സാഹചര്യത്തിലാണ് പുതിയ നീക്കം. ആ​രോ​ഗ്യം, വി​ദ്യാ​ഭ്യാ​സം, എ​ൻ​ജി​നീ​യ​റി​ങ് തു​ട​ങ്ങി​യ മേഖലകളിൽ യോ​ഗ്യ​ത​യി​ല്ലാ​ത്ത വ്യ​ക്തി​ക​ൾ ജോലി ചെയ്യുന്നത് അപകടങ്ങൾക്ക് വഴി വെച്ചേക്കാം എന്നാണ് എം പിമാരുടെ അഭിപ്രായം.

മു​ഹ​മ്മ​ദ് ഹു​സൈ​ൻ ജ​നാ​ഹി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ഞ്ച് എം പി​മാ​രാ​ണ് പുതിയ ​നി​ർ​ദേ​ശം സ്പീ​ക്ക​ർക്ക് കൈമാറിയത്. ഇ​ത് കൂ​ടു​ത​ൽ പരിശോധനകൾക്കായി സ​ർ​വി​സ് ക​മ്മി​റ്റി​ക്ക് കൈ​മാ​റിയാതായി സ്പീക്കർ അറിയിച്ചു.

Gulf news: Bahrain prepares to verify the academic and professional qualifications of foreign workers.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അതിവേഗ പാത, ആര്‍ആര്‍ടിഎസ് റെയിലുമായി കേരളം; ആദ്യഘട്ടം തിരുവനന്തപുരം മുതല്‍ തൃശൂര്‍ വരെ

ശിവം ദുബെയുടെ വെടിക്കെട്ട് തുണച്ചില്ല; ന്യൂസിലൻഡിന് 50 റൺസിന്റെ വിജയം, സഞ്ജു നിരാശപ്പെടുത്തി

'ചര്‍ച്ചയ്ക്കില്ലെങ്കില്‍ ആക്രമണം ഉടന്‍', ഭീഷണിയുമായി ട്രംപ്; നേരിടുമെന്ന് ഇറാന്‍; യുദ്ധഭീതിയില്‍ പശ്ചിമേഷ്യ

15 ലക്ഷം രൂപയുടെ സ്കോളർഷിപ്പിൽ യുകെയിൽ പഠിക്കാം, ഇന്ത്യൻ വിദ്യാർത്ഥികൾക്കായി ബർമിങ് ഹാം യൂണിവേഴ്സിറ്റിയുടെ ഫ്യൂച്ചർ സ്കിൽസ് സ്കോളർഷിപ്പ് പ്രഖ്യാപിച്ചു

കേരളം ക്രൂയിസ് ടൂറിസത്തിലേക്ക്; നയത്തിന് അംഗീകാരം

SCROLL FOR NEXT