Banks in UAE cut loan interest rates to lowest level in five years  
Gulf

പലിശ കുറഞ്ഞ വായ്പകള്‍ എടുക്കാം; പ്രവാസികള്‍ക്ക് വന്‍ ഓഫറുകളുമായി യുഎഇയിലെ ബാങ്കുകള്‍

പശ്ചിമേഷ്യന്‍ യുദ്ധ പശ്ചാത്തലത്തില്‍ തളര്‍ന്ന സാമ്പത്തിക രംഗത്തെ ഊര്‍ജസ്വലമാക്കാനുള്ള നടപടികളുടെ ഭാഗമായാണ് ഊര്‍ജിത വായ്പ മേള.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Amal Joy

ദുബൈ: പൗരന്മാര്‍ക്കും പ്രവാസികള്‍ക്കും പലിശ നിരക്കു കുറച്ചു വായ്പകള്‍ നല്‍കാന്‍ യുഎഇയിലെ ബാങ്കുകള്‍. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ബാങ്കുകളുടെ പലിശനിരക്ക് ഏറ്റവും താഴ്ന്ന നിലയിലാണ്. വരുമാനം അനുസരിച്ചു 2.6 മുതല്‍ 4.5 ശതമാനം വരെയായിരിക്കും വാര്‍ഷിക പലിശ. ബാങ്കുകളുടെ ഔദ്യോഗിക വെബ്സൈറ്റുകള്‍ പ്രകാരം വായ്പ പലിശ കുറച്ചതിനൊപ്പം ഉപയോക്താക്കളെ ആകര്‍ഷിക്കും നിരവധി ഓഫറുകളും ബാങ്കുകള്‍ നല്‍കുന്നുണ്ട്.

ആദ്യ ഗഡു 180 ദിവസത്തേക്ക് മാറ്റിവയ്ക്കല്‍, ഇന്‍ഷുറന്‍സ് ഫീസില്‍ ഇളവ്, ട്രാന്‍സാക്ഷന്‍ ഫീസ് 2,500 ദിര്‍ഹമായി കുറയ്ക്കല്‍, 10,000 ദിര്‍ഹം വെല്‍കം ബോണസുകള്‍ എന്നിവയും ബാങ്കുകള്‍ നല്‍കുന്നു. ഉപഭോക്താവിന്റെ ശമ്പളത്തെ അടിസ്ഥാനമാക്കിയാണ് പലിശ നിരക്കുകള്‍ നിര്‍ണ്ണയിക്കുന്നത്. യുഎഇ പൗരന്മാര്‍ക്ക് നിരക്കുകള്‍ 2.02 ശതമാനത്തില്‍ തുടങ്ങി വരുമാന പരിധി അനുസരിച്ച് 3.08 ശതമാനം വരെ എത്താം.

പ്രവാസികള്‍ക്ക്, 70,000 ദിര്‍ഹമോ അതില്‍ കൂടുതലോ ശമ്പളത്തിന് 2.6 ശതമാനത്തില്‍ തുടങ്ങി 40,000 ദിര്‍ഹത്തിനും 69,000 ദിര്‍ഹത്തിനും ഇടയിലുള്ള ശമ്പളത്തിന് 2.7 ശതമാനമായി ഉയരും.25,000 ദിര്‍ഹത്തിനും 39,000 നും ഇടയിലുള്ള ശമ്പളത്തിന് 3.01 ശതമാനമായും, 12,000 ദിര്‍ഹത്തിനും 24,000 ദിര്‍ഹത്തിനും ഇടയിലുള്ള ശമ്പളത്തിന് 3.8 ശതമാനമായും, 8,000 ദിര്‍ഹത്തിനും 11,000 ദിര്‍ഹത്തിനും ഇടയിലുള്ള ശമ്പളത്തിന് 4.5 ശതമാനമായും നിരക്കുകള്‍ ഈടാക്കും. പശ്ചിമേഷ്യന്‍ യുദ്ധ പശ്ചാത്തലത്തില്‍ തളര്‍ന്ന സാമ്പത്തിക രംഗത്തെ ഊര്‍ജസ്വലമാക്കാനുള്ള നടപടികളുടെ ഭാഗമായാണ് ഊര്‍ജിത വായ്പ മേള.

Banks in UAE cut loan interest rates to lowest level in five years

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബിയറും വൈനുമല്ലാതെ എന്താണ് വീര്യം കുറഞ്ഞ മദ്യം? ബെവ്‌കോ കൗണ്ടറുകളിലെത്തും റെഡി ടു ഡ്രിങ്ക് ബിവറേജസ്; ലക്ഷ്യം കോടികളുടെ വരുമാനം

ജിയോയും സാറ്റലൈറ്റ് ഇന്റര്‍നെറ്റ് രംഗത്തേക്ക്; ഇലോണ്‍ മസ്‌കിന്റെ സ്റ്റാര്‍ലിങ്കുമായി നേരിട്ട് മത്സരിക്കും, ഇനി കോളുകള്‍ക്കിടയിലും എഐ അസിസ്റ്റന്റ്

തനിക്കും കുടുംബത്തിനും ഭീഷണി, തെരഞ്ഞെടുപ്പിന് ശേഷം പണം വാഗ്ദാനം ചെയ്‌തെന്നു സിമിറോസ് ബെല്‍ ജോണ്‍; മുഖ്യമന്ത്രിക്ക് ഹൈക്കോടതി നോട്ടീസ്

ഒരു കോടിയുടെ ഭാഗ്യശാലി ആര്?, കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു|Karunya KR 758 lottery result

ദിവസത്തിൽ 30 മിനിറ്റ് മാറ്റിവയ്ക്കാമോ? രോ​ഗങ്ങൾ ബാധിക്കില്ല, ഹൃദയാരോ​ഗ്യത്തിനും തലച്ചോറിനും ബെസ്റ്റാണ് ഈ വ്യായാമം