KUWAI ACCIDENT 
Gulf

കുവൈത്തില്‍ മലയാളി നഴ്സുമാര്‍ സഞ്ചരിച്ച ബസ് അപകടത്തില്‍പ്പെട്ടു; ഓരാള്‍ക്ക് ഗുരുതര പരിക്ക്

പരിക്കേറ്റവരെ ഫര്‍വാനിയ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സ നല്‍കി

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Amal Joy

കുവൈത്ത് സിറ്റി: കുവൈത്തില്‍ മലയാളി വനിത നഴ്സുമാര്‍ സഞ്ചരിച്ച ബസ് അപകടത്തില്‍പ്പെട്ടു. ഇന്നലെ രാത്രി അബ്ബാസിയയിലാണ് അപകടമുണ്ടായത്. ഫര്‍വാനിയ ആശുപത്രിയില്‍ ജോലി ചെയ്യുന്ന മലയാളി വനിതാ നഴ്‌സുമാരാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ 11 പേര്‍ക്ക് പരിക്കേറ്റു.

അബ്ബാസിയയില്‍ നിന്ന് ഫര്‍വാനിയ ആശുപത്രിയിലേക്ക് ജോലിക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്. അപകടത്തില്‍ ഒരാള്‍ക്ക് കൈക്ക് സാരമായ പരിക്കേറ്റു. മറ്റ് 10 പേരുടെയും പരിക്കുകള്‍ ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം.

പരിക്കേറ്റവരെ ഫര്‍വാനിയ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സ നല്‍കി. തോളിനും ശരീരത്തിന്റെ മറ്റ് ഭാഗങ്ങള്‍ക്കും പരിക്കേറ്റവര്‍ക്ക് ചികിത്സ നല്‍കി വരികയാണ്. അപകടത്തിന് പിന്നാലെ ബസ് ഡ്രൈവര്‍ സ്ഥലത്തുനിന്ന് രക്ഷപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. ഗ്ലാസിയര്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ കമ്പനിയുടെ ബസാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തിന് പിന്നാലെ ബസ് ഡ്രൈവര്‍ സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്.

bus carrying Malayali nurses met with an accident in Kuwait; one person sustained serious injuries

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അമേരിക്കയിൽ ഡെമോക്രാറ്റുകളുടെ ചരിത്രപരമായ 'ബ്ലൂ വേവ്'; കോൺഗ്രസ് പിടിച്ചെടുത്ത് ട്രംപിന് കനത്ത പ്രഹരം

പ്രായത്തെ വെല്ലും യൗവനം; ഫീല്‍ഡില്‍ വിസ്മയം തീര്‍ത്ത് രോഹിതും കോഹ്ലിയും -വിഡിയോ

ദീര്‍ഘകാലം പങ്കാളിയുമൊത്ത് ജീവിക്കാം; വിവാഹത്തിന് തയ്യാറെടുക്കുന്നവര്‍ക്ക് 'കിടിലന്‍' കോഴ്‌സ്

'സ്വയം സാമൂഹിക പരിഷ്കർത്താക്കൾ ചമയുന്ന ചിലരുണ്ട്'; 'അനിമൽ' സിനിമ കണ്ടിട്ടാണ് ആക്രമണം നടത്തിയതെന്ന വിമർശനത്തോട് സംവിധായകൻ

അഗ്രസീവ് രൂപം, ടിഎഫ്ടി സ്‌ക്രീന്‍, എല്‍ഇഡി ലൈറ്റിങ്; വരുന്നു വിഡയുടെ ആദ്യ ഇലക്ട്രിക് മോട്ടോര്‍ സൈക്കിള്‍; 'യുബിഎക്‌സ്'