പ്രതീകാത്മക ചിത്രം  Freepik.com representative image
Gulf

ഇനി 15 വയസ് കഴിഞ്ഞാല്‍ ബിസിനസ് തുടങ്ങാം, പുതിയ വാണിജ്യ നിയമവുമായി സൗദി അറേബ്യ

രാജ്യത്ത് നിലവിലുള്ള മൂന്ന് പഴയ വാണിജ്യ നിയമങ്ങള്‍ റദ്ദാക്കിയാണ് 271 വകുപ്പുകളുള്ള പുതിയ നിയമം കൊണ്ടുവരുന്നത്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Amal Joy

റിയാദ്: സൗദി അറേബ്യയില്‍ ഇനി 15 വയസ് കഴിഞ്ഞ സ്വദേശികള്‍ക്ക് ബിസിനസ് ചെയ്യാം. പുതിയ വാണിജ്യ നിയമത്തിലെ ഈ ഇളവുകള്‍ മന്ത്രിസഭാ അംഗീകരിച്ചു. രക്ഷിതാവിന്റെയോ ലീഗല്‍ കസ്റ്റോഡിയന്റെയോ മുന്‍കൂര്‍ അനുമതിയോടെ ബിസിനസിലേക്ക് കടക്കാം. ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിച്ച് 180 ദിവസങ്ങള്‍ക്ക് ശേഷം ഈ പുതിയ നിയമം പ്രാബല്യത്തില്‍ വരും. വാണിജ്യ മന്ത്രി ഡോ. മാജിദ് അല്‍ ഖസബിയാണ് പുതിയ മാറ്റങ്ങള്‍ വിശദീകരിച്ചത്.

വാണിജ്യ വില്‍പ്പന, വിതരണ വില്‍പ്പന, ബ്രോക്കറേജ്, വാണിജ്യ ഏജന്‍സി എന്നിവയുള്‍പ്പെടെയുള്ള വാണിജ്യ കരാറുകളുടെ വിവിധ വശങ്ങളെ ഈ നിയമം നിയന്ത്രിക്കുന്നുവെന്ന് മന്ത്രി പറഞ്ഞു. സിവില്‍ ട്രാസാക്ഷന്‍ നിയമത്തിന് സമാനമായി പ്രവര്‍ത്തിക്കുന്ന ഈ നിയമം, വാണിജ്യത്തിനും നിക്ഷേപത്തിനും കൂടുതല്‍ അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കാന്‍ സഹായിക്കുമെന്നാണ് വിലയിരുത്തല്‍.

രാജ്യത്ത് നിലവിലുള്ള മൂന്ന് പഴയ വാണിജ്യ നിയമങ്ങള്‍ റദ്ദാക്കിയാണ് 271 വകുപ്പുകളുള്ള പുതിയ നിയമം കൊണ്ടുവരുന്നത്. സൗദിയിലെ ബിസിനസ് അന്തരീക്ഷം കൂടുതല്‍ മെച്ചപ്പെടുത്താന്‍ പുതിയ പരിഷ്‌കാരം സഹായിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. കച്ചവട കരാറുകള്‍, സപ്ലൈ, ഏജന്‍സി ഇടപാടുകള്‍, ചെക്കുകള്‍ തുടങ്ങി വാണിജ്യ രംഗത്തെ ഒട്ടുമിക്ക മേഖലകളും പുതിയ നിയമത്തിന്റെ പരിധിയില്‍ വരും.

Commercial Transactions Law allows those aged 15 to engage in trade in saudi Arabia

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കമ്മീഷണറും തെറിച്ചു; ചേരാനെല്ലൂർ അന്വേഷണ വീഴ്ചയിൽ നടപടി തുടർന്ന് സർക്കാർ

തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രത്തിൽ ഏകാദശി നിറമാല ചടങ്ങുകൾക്ക് തുടക്കമായി: മഹോത്സവം ഡിസംബർ നാലിന്

തൊടുപുഴയിൽനിന്ന് ഇനി ഹൈദരാബാദിലേക്ക് പോകാം: കെഎസ്ആർടിസി ബജറ്റ് ടൂറിസം പാക്കേജ് ഞായറാഴ്ച മുതൽ

ജിയോ ലിസ്റ്റിങ്ങിന് മുന്നെ കൂപ്പുകുത്തി ഓഹരി വിപണി; സെന്‍സെക്‌സ് 700 പോയിന്റ് ഇടിഞ്ഞു, പൊള്ളി ഐടി ഓഹരികള്‍

വിയ്യൂർ ജയിലിനു മുന്നിൽനിന്ന് പൊലീസിനെ വെട്ടിച്ച് കൈവിലങ്ങോടെ ചാടിപ്പോയ പ്രതി പിടിയിൽ