അബുദാബി: അബുദാബിയില്‍ പൊതുപാര്‍ക്കിങ് സ്ഥലങ്ങളില്‍ വാഹനം കഴുകുന്നതിന് നിരോധനം. താമസ, വില്ലാ മേഖലകളില്‍ ഉള്‍പ്പെടെ അനുമതിയില്ലാത്ത സ്ഥലങ്ങളില്‍ കാര്‍ വാഷിങ് സേവനം നല്‍കുന്നതിനെതിരെയും നടപടി ശക്തമാക്കുമെന്ന് അബുദാബി മൊബിലിറ്റി അറിയിച്ചു.
വാഖിഫ് സംവിധാനത്തിനത്തില്‍ അംഗീകൃത സ്ഥലങ്ങളില്‍ മുന്‍കൂര്‍ അനുമതി നേടിയ ശേഷം മാത്രമേ കമ്പനികള്‍ക്ക് ് കാര്‍ വാഷിങ്ങിന് അനുവാദമുള്ളൂ. ഇതിനായി അബുദാബി മൊബിലിറ്റിയുടെ മുന്‍കൂര്‍ അനുമതിയും നിശ്ചിത വ്യവസ്ഥകളും പാലിക്കണം. ഒക്ടോബര്‍ 8-ന് പ്രഖ്യാപിച്ച പുതിയ ചട്ടങ്ങള്‍ പാര്‍പ്പിട വില്ലാ മേഖലകളിലെ വാഹന ശുചീകരണ സേവനങ്ങളെയും നിയന്ത്രിക്കുന്നയാണ്.
പാര്‍ക്കിങ് മാനേജ്മെന്റ്, അനധികൃത ശുചീകരണ പ്രവര്‍ത്തനങ്ങള്‍, നഗരത്തിന്റെ കാഴ്ചഭംഗി എന്നിവയുമായി ബന്ധപ്പെടുത്തിയാണ് ഇന്റഗ്രേറ്റഡ് ട്രാന്‍സ്പോര്‍ട്ട് സെന്റര്‍ ഈ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. വാഹന ഉടമകള്‍ അംഗീകൃത സ്ഥലങ്ങളില്‍ ലൈസന്‍സുള്ള കമ്പനികളുടെ സേവനം മാത്രമേ ഉപയോഗിക്കാവൂ എന്നും, ലൈസന്‍സില്ലാത്ത തൊഴിലാളികളെ ഒഴിവാക്കണമെന്നും നിര്‍ദ്ദേശമുണ്ട്. അനുമതിയുമായി ബന്ധപ്പെട്ട അന്വേഷണങ്ങള്‍ക്ക് മുനിസിപ്പാലിറ്റി-ഗതാഗത വകുപ്പ് സേവന സഹായകേന്ദ്രത്തിന്റെ 800850 എന്ന ടോള്‍ ഫ്രീ നമ്പറില്‍ ബന്ധപ്പെടാം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates