Dubai Airport Smart Red Carpet Corridor Gets Positive Response  @DXBMediaOffice
Gulf

ദുബൈ വിമാനത്താവളത്തിലെ ‘സ്മാ​ർ​ട്ട് റെ​ഡ് കാ​ർ​പെ​റ്റ് ' വൻ ഹിറ്റ്

‘സ്മാ​ർ​ട്ട് റെ​ഡ് കാ​ർ​പെ​റ്റിലൂടെ കടന്ന് പോകുമ്പോൾ തന്നെ നിർമ്മിത ബുദ്ധി നിങ്ങളെ തിരിച്ചറിയുകയും തുടർ നടപടികൾ പൂർത്തിയാക്കുകയും ചെയ്യും.

സമകാലിക മലയാളം ഡെസ്ക്

ദുബൈ: ദു​ബൈ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലെ ‘സ്മാ​ർ​ട്ട് റെ​ഡ് കാ​ർ​പെ​റ്റ് കോ​റി​ഡോ​റി’​ന് മികച്ച പ്രതികരണം. എ​മി​ഗ്രേ​ഷ​ൻ ന​ട​പ​ടി​ക​ൾ വേഗത്തിലാക്കാൻ വേണ്ടിയാണ് അധികൃതർ ഈ മാർഗ്ഗം അവതരിപ്പിച്ചത്. യാത്രക്കാർ ഒരു പ്രത്യേക പാതയിലൂടെ കടന്നു പോയാൽ വളരെ പെട്ടെന്ന് എ​മി​ഗ്രേ​ഷ​ൻ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കാ​ൻ കഴിയും.

കൂടുതൽ യാത്രക്കാർ ഇപ്പോൾ റെഡ് കാർപെറ്റ് ഉപയോഗിക്കാൻ തുടങ്ങിയതായി ജി ഡി ആ​ർ എ​ഫ് എ ദു​ബൈ മേ​ധാ​വി ല​ഫ്. ജ​ന​റ​ൽ മു​ഹ​മ്മ​ദ്‌ അ​ഹ്‌​മ​ദ്‌ അ​ൽ മ​ർ​റി പറഞ്ഞു.

‘സ്മാ​ർ​ട്ട് റെ​ഡ് കാ​ർ​പെ​റ്റിലൂടെ കടന്ന് പോകുമ്പോൾ തന്നെ നിർമ്മിത ബുദ്ധി നിങ്ങളെ തിരിച്ചറിയുകയും തുടർ നടപടികൾ പൂർത്തിയാക്കുകയും ചെയ്യും. അത്യാധുനിക സ്കാനിംഗ് സാങ്കേതികവിദ്യകൾ, മുഖം തിരിച്ചറിയൽ (Face Recognition), സ്മാർട്ട് സെൻസറുകൾ എന്നിവ റെ​ഡ് കാ​ർ​പെ​റ്റിന്റെ ഇരുവശത്തും സജ്ജീകരിച്ചിട്ടുണ്ട്. അവയുടെ പ്രവർത്തനമാണ് നടപടികൾ വേഗത്തിലാക്കാൻ സഹായിക്കുന്നത്.

ഒ​രാ​ളുടെ യാത്ര നടപടികൾ പൂർത്തിയാക്കാൻ ശ​രാ​ശ​രി 6 മു​ത​ൽ 14 സെ​ക്ക​ൻ​ഡ് വ​രെ മാ​ത്ര​മേ ആവശ്യമായി വരുന്നുള്ളു. ഒരേ സമയം പത്ത് പേരുടെ ഇമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കാൻ കഴിയും. പുതിയ സംവിധാനത്തിലൂടെ വിമാനത്താവളത്തിലെ തിരക്ക് കുറയ്ക്കാൻ സാധിക്കുമെന്നും യാത്രക്കാർക്ക് മികച്ച അനുഭവം ഒരുക്കാൻ കഴിയുമെന്നും എയർപോർട്ട് അധികൃതർ പറഞ്ഞു.

Gulf news: Smart Red Carpet Corridor at Dubai International Airport Receives Positive Response.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അവിവാഹിതനായ പുരുഷന്‍ ഒന്നിലധികം ബന്ധങ്ങളില്‍ ഏര്‍പ്പെടുന്നതില്‍ എന്താണ് തെറ്റ്'; രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി

വിദേശത്ത് ജനിച്ചവര്‍ക്കും വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാം, ഓഫ് ലൈനായി അവസരം

കോഴിക്കോട് എൻഐടിയിൽ പെയ്ഡ് അപ്രന്റീസ് നിയമനം, ബിരുദം, ഡിപ്ലോമ,ഐടിഐ പാസായവർക്ക് അപേക്ഷിക്കാം

'2036 ലെ ഒളിംപിക്‌സിലെ ഒരിനം തിരുവനന്തപുരത്ത്, തുറമുഖ നഗരമാക്കി വികസിപ്പിക്കും'; കരട് വികസന രേഖ അവതരിപ്പിച്ച് ബിജെപി

3.7 ശതമാനത്തിന്റെ വര്‍ധന, യാത്ര ചെയ്തത് 1.13 കോടി പേര്‍, 2025ലെ വിമാനത്താവളങ്ങളുടെ പട്ടികയില്‍ കൊച്ചി എട്ടാം സ്ഥാനത്ത്; അറിയാം തിരുവനന്തപുരത്തിന്റെയും കോഴിക്കോട്ടിന്റെയും സ്ഥാനം

SCROLL FOR NEXT