Dubai Airport tests new scanners to ease security checks emirates
Gulf

ബാഗ് തുറന്ന് സമയം കളയേണ്ട; പുതിയ സംവിധാനവുമായി ദുബൈ എയർപോർട്ട്

ഇതിനായി സ്ഥാപിച്ചിരിക്കുന്ന സ്കാനറുകളിൽ ഉയർന്ന റെസല്യൂഷനുള്ള 3ഡി ചിത്രങ്ങൾ ലഭ്യമാകും. അതിലൂടെ ബാഗിൽ നിരോധിത വസ്തുക്കൾ ഉണ്ടെങ്കിൽ കണ്ടെത്താൻ കഴിയും.

സമകാലിക മലയാളം ഡെസ്ക്

ദുബൈ: ലാപ്ടോപ്പും ദ്രാവക രൂപത്തിലുള്ള വസ്തുക്കളും ബാഗിൽ നിന്ന് പുറത്തെടുക്കാതെ തന്നെ ചെക്കിങ് പൂർത്തിയാക്കാനുള്ള സൗകര്യമൊരുക്കി ദുബൈ എയർ പോർട്ട്. അത്യാധുനിക സ്കാനറുകളും എ ഐയും ഉപയോഗിച്ചാണ് പരിശോധന വേഗത്തിലാക്കുന്നത്. ഇതിലൂടെ യാത്രാ നടപടികൾ വളരെവേഗം പൂർത്തിയാക്കാൻ യാത്രക്കാർക്ക് കഴിയുമെന്ന് അധികൃതർ പറഞ്ഞു.

ലാപ്ടോപ്പുകൾക്ക് പുറമെ പെർഫ്യൂമുകൾ, ക്രീമുകൾ, 100 മില്ലിലിറ്ററിൽ കൂടുതലുള്ള ദ്രാവകങ്ങൾ എന്നിവയും പുതിയ സാങ്കേതികവിദ്യ ഉപയോഗിച്ച് ബാഗിൽ നിന്ന് പുറത്തെടുക്കാതെ പരിശോധന പൂർത്തിയാക്കാം. ഇതിനായി സ്ഥാപിച്ചിരിക്കുന്ന സ്കാനറുകളിൽ ഉയർന്ന റെസല്യൂഷനുള്ള 3ഡി ചിത്രങ്ങൾ ലഭ്യമാകും. അതിലൂടെ ബാഗിൽ നിരോധിത വസ്തുക്കൾ ഉണ്ടെങ്കിൽ കണ്ടെത്താൻ കഴിയും.

എമിറേറ്റ്സ് എയർലൈൻസിന്റെ ടെർമിനൽ 3ൽ ഈ പുതിയ സാങ്കേതികവിദ്യ സൗകര്യം ഒരുക്കിയിട്ടുണ്ട്. പരീക്ഷണാടിസ്ഥാനത്തിൽ ആണ് ഇപ്പോൾ പ്രവർത്തനം നടത്തുന്നത്. അടുത്ത വർഷം അവസാനത്തോടെ ഈ സാങ്കേതികവിദ്യ എല്ലാ ടെർമിനലുകളിലും ലഭ്യമാക്കും. ഇതിലൂടെ എയർപോർട്ടിലെ തിരക്ക് നിയന്ത്രിക്കാൻ കഴിയുമെന്നാണ് വിലയിരുത്തൽ.

Gulf news: Dubai Airport tests new scanners to ease security checks.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇപ്പോള്‍ ഇവര്‍ക്കു ശ്രീധരനെ പിടിക്കുന്നില്ല'; അതിവേഗ റെയില്‍ പദ്ധതിയോട് എതിര്‍പ്പില്ലെന്ന് വിഡി സതീശന്‍

'ഒറ്റ പാര്‍ട്ടി മാത്രമേ ജീവിതത്തില്‍ ഉള്ളൂ'; തരൂരിനെ വീട്ടിലെത്തി കണ്ട് സതീശന്‍, തെരഞ്ഞെടുപ്പ് ഒരുക്കം, ചര്‍ച്ച

പാല്‍ തിളച്ചു തൂവാതിരിക്കാൻ ഇങ്ങനെ ചെയ്യൂ

എകെജിയും നെഹ്രുവും ഒരു ടീമിൽ, എതിരാളി ഉപരാഷ്ട്രപതി രാധാകൃഷ്ണൻ; 1953-ൽ നടന്ന ക്രിക്കറ്റ് മത്സരത്തിന്റെ കഥ (വിഡിയോ)

ചോക്ലേറ്റിനെ ഭയപ്പെടേണ്ട, കഴിക്കേണ്ടത് ഇങ്ങനെ

SCROLL FOR NEXT