Dubai announces free parking for Prophet's birthday public holiday file
Gulf

നബിദിനം: സൗജന്യ പാർക്കിങ് പ്രഖ്യാപിച്ച് ദുബൈ ആർടിഎ; മെട്രോ സർവീസ് നീട്ടി; തിരുവോണ അവധി ആഘോഷമാക്കാൻ പ്രവാസികൾ

മൾട്ടി ലെവൽ പാർക്കിങ്​,അൽഖൈൽ ഗേറ്റ്​ പാർക്കിങ്​(നമ്പർ 365) എന്നിവ ഒഴികെയുള്ള സ്ഥലങ്ങളിൽ പാർക്ക് ചെയ്യാമെന്ന് അധികൃതർ വ്യക്തമാക്കി. നബിദിനമായ വെള്ളിയാഴ്ച സ്വകാര്യ - പൊതു മേഖല സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് സർക്കാർ നേരത്തെ അവധി പ്രഖ്യാപിച്ചിരുന്നു.

സമകാലിക മലയാളം ഡെസ്ക്

ദുബൈ: നബിദിനമായ വെള്ളിയാഴ്ച ദുബൈയിൽ സൗജന്യമായി വാഹനങ്ങൾ പാർക്ക് ചെയ്യാൻ അവസരമൊരുക്കി ദുബൈ റോഡ്​ ഗതാഗത അതോറിറ്റി(ആർ ടി എ).

മൾട്ടി ലെവൽ പാർക്കിങ്​, അൽഖൈൽ ഗേറ്റ്​ പാർക്കിങ്​ (നമ്പർ 365) എന്നിവ ഒഴികെയുള്ള സ്ഥലങ്ങളിൽ പാർക്ക് ചെയ്യാമെന്ന് അധികൃതർ വ്യക്തമാക്കി. നബിദിനമായ വെള്ളിയാഴ്ച സ്വകാര്യ - പൊതു മേഖല സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് സർക്കാർ നേരത്തെ അവധി പ്രഖ്യാപിച്ചിരുന്നു.

എന്നാൽ ശനിയാഴ്ച മുതൽ പാർക്കിങ്ങുകൾ ഉപയോഗിക്കുന്നതിന് പണം നൽകണമെന്നും അധികൃതർ വ്യക്തമാക്കി. മെട്രോ,ട്രാം എന്നിവയുടെ പ്രവർത്തന സമയവും നീട്ടിയിട്ടുണ്ട്. മെട്രോയുടെ റെഡ്​, ഗ്രീൻ ലൈനുകളിൽ കൂടുതൽ സമയം സർവീസ്​ നടത്തും. രാവിലെ അഞ്ച് മുതൽ പിറ്റേ ദിവസം പുലർച്ചെ ഒരു മണി വരെ​ മെട്രോ ട്രെയിൻ സർവീസ്​ നടത്തും. രാവിലെ ആറ് മണി മുതൽ പിറ്റേ ദിവസം പുലർച്ചെ ഒരു മണിവരെയാകും ദുബൈ ട്രാം സർവീസ്​ നടത്തുക. മറൈൻ സർവീസുകളുടെ സമയക്രമം ആർ ടി എ വെബ്​സൈറ്റിലും ബസ്​ സർവീസുകളുടെ സമയം സഹ്​ൽ ആപ്പിലും ലഭ്യമാണ്. യാത്രക്കാർ ഈ സൗകര്യം പ്രയോജനപ്പെടുത്തണെമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.

ഇത്തവണ തിരുവോണ ദിവസമാണ് നബിദിനം. അത് കൊണ്ട് തന്നെ പ്രവാസി മലയാളികൾക്ക് ഓണം ആഘോഷിക്കാന്‍ നീണ്ട അവധിയാണ് ലഭിക്കുക. വെള്ളിയാഴ്ച അവധിക്ക് പുറമെ വാരാന്ത്യ അവധിയും ഉള്ളത് കൊണ്ട് തന്നെ മൂന്ന് ദിവസത്തെ നീണ്ട അവധിയാണ് പ്രവാസികൾക്ക് ലഭിക്കുന്നത്.

Gulf news: Dubai announces free parking for Prophet's birthday public holiday.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം അത്ഭുതം; പ്രസവ ചികിത്സയില്‍ അമേരിക്കയെക്കാള്‍ മെച്ചം; ഇതാണ് റിയല്‍ കേരള സ്റ്റോറി'

മുലപ്പാൽ നെറുകയിൽ കയറി അല്ല, ഒന്നര വയസുകാരന്റെ മരണം കപ്പലണ്ടി അന്നനാളത്തിൽ കുടുങ്ങി

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് കടിഞ്ഞാണ്‍; ഗണ്ണേഴ്‌സ് ജയം തുടരുന്നു

മുസ്ലീം ലീഗിന്റെ സാംസ്‌കാരിക അപചയം; സംസ്‌കാരശൂന്യമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കണം; പിഎംഎ സലാം മാപ്പുപറയണമെന്ന് സിപിഎം

അന്ന് പുരുഷ ടീമിന് 125 കോടി! ലോകകപ്പടിച്ചാല്‍ ഇന്ത്യന്‍ വനിതാ ടീമിന് 'അതുക്കും മേലെ'?

SCROLL FOR NEXT