Dubai Court Fines 161 People Dh152 Million for Visa Scam  @UKRINFORM
Gulf

വിസ തട്ടിപ്പ്: 161 പ്രതികൾ, 152 ദശലക്ഷം ദിർഹം പിഴ; നിർണ്ണായക വിധിയുമായി ദുബൈ കോടതി

വ്യാജ കമ്പനികളുണ്ടാക്കിയ ശേഷമായിരുന്നു പ്രതികൾക്കു തട്ടിപ്പ് നടത്തിയിരുന്നത്. കടലാസ് കമ്പനികളുടെ അഡ്രസ് ഉപയോഗിച്ച് വിവിധ രാജ്യത്തിൽ നിന്നുള്ളവർക്ക് വിസ കച്ചവടം നടത്തുക ആയിരുന്നു

സമകാലിക മലയാളം ഡെസ്ക്

ദുബൈ: രാജ്യത്ത് വിസ തട്ടിപ്പ് നടത്തിയ സംഘത്തിന് വൻ തുക പിഴ വിധിച്ചു ദുബൈ കോടതി. സംഘത്തിൽ 161 പേരാണ് ഉണ്ടായിരുന്നത്. ഇവർ കുറ്റക്കാരാണെന്ന് കണ്ടെത്തിയ കോടതി 152 ദശലക്ഷം ദിർഹമാണ് പിഴ ചുമത്തിയത്. മുഴുവൻ പ്രതികളെ നാടുകടത്തണമെന്നും കോടതി വിധിയിൽ പറയുന്നു.

വ്യാജ കമ്പനികളുണ്ടാക്കിയ ശേഷമായിരുന്നു പ്രതികൾക്കു തട്ടിപ്പ് നടത്തിയിരുന്നത്. കടലാസ് കമ്പനികളുടെ അഡ്രസ് ഉപയോഗിച്ച് വിവിധ രാജ്യത്തിൽ നിന്നുള്ളവർക്ക് വിസ കച്ചവടം നടത്തുക ആയിരുന്നു.

അതിന് ശേഷം യാതൊരു മുന്നറിയിപ്പില്ലാതെ കമ്പനി അടച്ചുപൂട്ടി. ഇതിൽ സംശയം തോന്നിയ അധികൃതർ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്.

ദുബൈ സിറ്റിസൺഷിപ്പ് ആൻഡ് റസിഡൻസി കോടതി ഈ കേസിൽ വാദം കേൾക്കുകയും പ്രതികൾ കുറ്റക്കാരാണെന്ന് കണ്ടെത്തുകയും ചെയ്തു. ഇതോടെയാണ് വലിയ തുക പിഴ ശിക്ഷ വിധിച്ചത്.

ഇതേ പ്രതികൾ വിവിധ വാണിജ്യ സ്ഥാപനങ്ങളുടെയും പേരിലും എൻട്രി പെർമിറ്റുകൾ സംഘടിപ്പിച്ച് തട്ടിപ്പ് നടത്തിയെന്നും കണ്ടെത്തിയിട്ടുണ്ട്. സമാനമായ മറ്റൊരു കേസിൽ 21 പ്രതികൾക്ക് കോടതി അടുത്തിടെ ശിക്ഷിച്ചിരുന്നു. താമസ, തൊഴിൽ നിയമ ലംഘനങ്ങൾ കണ്ടെത്തിയാൽ കർശന നടപടി സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.

Gulf news: Dubai Court Fines 161 People Dh152 Million for Visa Scam and Orders Their Deportation.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രണ്ടു ടയറുകള്‍ പൊട്ടി; ജിദ്ദ- കരിപ്പൂര്‍ എയര്‍ഇന്ത്യ എക്‌സ്പ്രസിന് നെടുമ്പാശേരിയില്‍ അടിയന്തര ലാന്‍ഡിങ്, വന്‍അപകടം ഒഴിവായി

കൗമാരത്തിലെ നര പ്രശ്നമാണ്, അറിയാം കാരണങ്ങൾ

'വേറൊരു താരവും ആ വേഷം ചെയ്യാന്‍ തയ്യാറാകില്ല, കളങ്കാവല്‍ കണ്ട് ഞെട്ടി'; റൗണ്ട് ടേബിളില്‍ വീണ്ടും ചര്‍ച്ചയായി മമ്മൂട്ടി

പെണ്ണുടലിലാടുന്ന ദേവക്കൂത്ത്, തെയ്യക്കോലത്തില്‍ ഒരു പതിറ്റാണ്ട് പിന്നിട്ട് അംബുജാക്ഷി

പുക സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കില്‍ ഇന്ധനം ലഭിക്കില്ല; പഴയ കാറുകള്‍ക്കും ഡല്‍ഹിയില്‍ പ്രവേശന വിലക്ക്

SCROLL FOR NEXT