Dubai Court Jails Man for AC Unit Theft special arrangement
Gulf

18 എയർ കണ്ടീഷനിങ് യൂണിറ്റുകൾ മോഷ്ടിച്ചു; പ്രതിക്ക് 1,30,000 ദിർഹം പിഴയും തടവും ശിക്ഷ

സംഭവത്തിൽ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു. പ്രതിയുടെ വിരൽ അടയാളം സംഭവ സ്ഥലത്ത് നിന്ന് ലഭിച്ചു. തുടർന്ന് നടത്തിയ അന്വേഷത്തിൽ പ്രവാസിയായ പ്രതിയെ പിടികൂടി.

സമകാലിക മലയാളം ഡെസ്ക്

ദുബൈ: എയർ കണ്ടീഷനിങ് യൂണിറ്റുകൾ മോഷ്ടിച്ച കേസിലെ പ്രതിക്ക് ശിക്ഷ വിധിച്ച് ദുബൈ കോടതി. ഒരു വർഷം തടവും 1,30,000 ദിർഹം പിഴയുമാണ് ശിക്ഷയായി വിധിച്ചത്. ശിക്ഷ കാലാവധി പൂർത്തിയാക്കായ ശേഷം പ്രതിയെ നാടുകടത്തണമെന്നും കോടതി ഉത്തരവിൽ പറയുന്നു.

അൽ മുഹൈസ്‌ന പ്രദേശത്തുള്ള ഒരു വില്ലയിലാണ് സംഭവം നടന്നത്. ഈ വില്ലകൾ ഉടമ മറ്റൊരാൾക്ക് വാടകയ്ക്ക് നൽകിയിരുന്നു. ഇയാൾ വാടക കരാർ ലംഘിച്ചു കൂടുതൽ പേരെ ഇവിടെ താമസിപ്പിക്കുകയും ഒടുവിൽ വില്ലകൾ അടച്ചിടാൻ അധികൃതർ നിർദേശം നൽകുകയും ചെയ്തു.

ഇതുമായി ബന്ധപ്പെട്ട് ഉടമ വില്ലകൾ സന്ദർശിച്ചപ്പോഴാണ് 18 എയർ കണ്ടീഷനിങ് യൂണിറ്റുകൾ മോഷണം പോയ വിവരം ശ്രദ്ധയിൽപ്പെടുന്നത്. ഉടൻ തന്നെ ഇയാൾ പൊലീസിൽ പരാതി നൽകി.

സംഭവത്തിൽ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു. പ്രതിയുടെ വിരൽ അടയാളം സംഭവ സ്ഥലത്ത് നിന്ന് ലഭിച്ചു. തുടർന്ന് നടത്തിയ അന്വേഷത്തിൽ പ്രവാസിയായ പ്രതിയെ പിടികൂടി. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു.

മുഴുവൻ തെളിവുകളോടെ പ്രതിയെ കോടതിൽ ഹാജരാക്കി. ഇതോടെയാണ് മോഷ്ടിച്ച വസ്തുക്കളുടെ മൂല്യത്തിന് തുല്യമായ 1,30,000 ദിർഹം പിഴയായി പ്രതിയിൽ നിന്ന് ഈടാക്കാൻ കോടതി ഉത്തരവിട്ടത്.

Gulf news: Dubai Court Sentences Man to One Year Jail and Dh130,000 Fine for Air Conditioner Theft.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തദ്ദേശ തെരഞ്ഞെടുപ്പ്: അംഗങ്ങളുടെ സത്യപ്രതിജ്ഞ ഇന്ന്

പ്രണയിതാക്കൾക്ക് സന്തോഷകരമായ ദിവസം

തൊട്ടതും കെട്ടിപ്പിടിച്ചതും മെസിയെ അസ്വസ്ഥനാക്കി, കൊല്‍ക്കത്തയിലെ പരിപാടി താറുമാറാക്കിയത് ഒരു ഉന്നതന്‍; സതാദ്രു ദത്ത

വൈദ്യുതി ബന്ധം വിച്ഛേദിച്ചു, കാസര്‍കോട് വയോധിക വീട്ടില്‍ മരിച്ച നിലയില്‍; കൊലപാതകമെന്ന് സംശയം

രാത്രിയില്‍ വിദ്യാര്‍ഥിനികള്‍ ആവശ്യപ്പെട്ട സ്‌റ്റോപ്പില്‍ ഇറക്കിയില്ല; കെഎസ്ആര്‍ടിസി കണ്ടക്ടറെ സര്‍വീസില്‍ നിന്ന് നീക്കി- വിഡിയോ

SCROLL FOR NEXT