Dubai Keralite enjoyed Onam feast at Burj Khalifa FILE
Gulf

ഉയരങ്ങളിൽ ഓണസദ്യ കഴിച്ച് ദുബൈ മലയാളികൾ

കുറച്ചു നോൺ വെജ് വിഭവങ്ങൾ വേണമെങ്കിൽ അതിനും അവസരമുണ്ട്. ചെമ്മീൻ പൊള്ളിച്ചത്, സ്പെഷ്യൽ മീൻ കറി, ചിക്കൻ 65 എന്നിവയും ഇവിടെ ലഭിക്കും. ഇനി ഫ്ലൈറ്റിൽ ഇരുന്നു ഓണസദ്യ കഴിക്കണോ അതിനും അവസരമുണ്ട്.

സമകാലിക മലയാളം ഡെസ്ക്

ദുബൈ: ഓണമെന്ന് കേൾക്കുമ്പോൾ മലയാളികളുടെ മനസ്സിൽ ഓടിയെത്തുന്ന ഒന്നാണ് ഓണസദ്യ. വാഴയിലയിൽ ചോറും സാമ്പാറും പായസവുമൊക്കെ കഴിക്കാൻ എല്ലാവർക്കും ആഗ്രഹം ഉണ്ടാകും. ആകാശത്തോളം ഉയരമുള്ള ബുർജ് ഖലീഫയുടെ മുകളിൽ ഇരുന്നു ആ സദ്യ കഴിക്കാൻ ഒരു അവസരം ലഭിച്ചാലോ? ഇത്തവണ ഓണാഘോഷം കൂടുതൽ രസകരമാക്കാൻ ബുർജ് ഖലീഫയിലെ വിവിധ റസ്റ്റോറന്റുകളും ഓണ സദ്യ ഒരുക്കിയിട്ടുണ്ട്.

ബുർജ് ഖലീഫയിലെ ആർമാണി അമൽ ഹോട്ടലിൽ പോയാൽ നല്ല സദ്യ കഴിക്കാം. ദുബൈയുടെ ഭംഗി ആസ്വദിച്ചു ഒരു ഓണസദ്യ കഴിക്കുക എന്നത് പുതിയ ഒരു അനുഭവം ആയിരിക്കും. ഇനി കുറച്ചു നോൺ വെജ് വിഭവങ്ങൾ വേണമെങ്കിൽ അതിനും അവസരമുണ്ട്. ചെമ്മീൻ പൊള്ളിച്ചത് , സ്പെഷ്യൽ മീൻ കറി, ചിക്കൻ 65 എന്നിവയും ഇവിടെ ലഭിക്കും. ഇനി ഫ്ലൈറ്റിൽ ഇരുന്നു ഓണസദ്യ കഴിക്കണോ അതിനും അവസരമുണ്ട്. ദുബൈയിലെ നിന്ന് കൊച്ചി,തിരുവനന്തപുരം എന്നീ സ്ഥലങ്ങളിലേക്കുള്ള എമിറേറ്റ്സിന്റെ വിമാനത്തിലും ഇത്തവണ ഓണ സദ്യ ഒരുക്കിയിട്ടുണ്ട്.

ഗൾഫിലെ മലയാളികൾക്ക് ഇത്തവണത്തെ ഓണം കുറച്ചു സ്പെഷ്യൽ ആണ്. നബി ദിനം ആയതിനാൽ ഇന്ന് അവധിയാണ്. അത് കൊണ്ട് തന്നെ ജോലിത്തിരക്കുകൾ ഒഴിവാക്കി കുടുംബത്തോടൊപ്പം ഈ ഓണം ആഘോഷിക്കാൻ എല്ലാവർക്കും ഒരു അവസരം ലഭിച്ചു.

മലയാളികളുടെ വിവിധ കൂട്ടായ്മകളുടെ നേതൃത്വത്തിലും യു എ ഇയിലെ വിവിധ ഇടങ്ങളിൽ ഓണ സദ്യ ഒരുക്കിയിരുന്നു. ഷാർജയിൽ എക്‌സ്‌പോ സെന്ററിൽ 8,000-ത്തിലധികം ആളുകൾ പങ്കെടുത്ത വലിയ ഓണാഘോഷ പരിപാടികളാണ് സംഘടിപ്പിച്ചത്.

Gulf news: Dubai Keralite enjoyed Onam feast at Burj Khalifa.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'തട്ടിപ്പല്ല, യാഥാര്‍ഥ്യം'; ഇത് പുതിയ കേരളത്തിന്റെ ഉദയമെന്ന് മുഖ്യമന്ത്രി

'കേരളം എന്നെക്കാള്‍ ചെറുപ്പം; ദാരിദ്ര്യം മാറിയിട്ടില്ല, വിശക്കുന്ന വയറുകള്‍ കണ്ടുകൊണ്ടായിരിക്കണം വികസനം'

ഫുട്ബോൾ കളിക്കിടെ പന്ത് നെയ്യാറിൽ വീണു; എടുക്കാൻ ഇറങ്ങിയ 10ാം ക്ലാസ് വിദ്യാർഥി മുങ്ങി മരിച്ചു

വീണ്ടും സെഞ്ച്വറിയടിച്ച് കരുൺ നായർ; കേരളത്തിനെതിരെ മികച്ച തുടക്കമിട്ട് കർണാടക

'ഒന്നുകില്‍ ആണാകണം, അല്ലെങ്കില്‍ പെണ്ണാകണം; രണ്ടുകെട്ട മുഖ്യമന്ത്രി പിണറായി നാടിന്നപമാനം'

SCROLL FOR NEXT