ദുബൈ മെട്രോ 
Gulf

ദുബൈ മെട്രോ അല്‍ മക്തൂം അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കും, 2031ല്‍ ആദ്യ സര്‍വീസ്

11 ബില്യണ്‍ ദിര്‍ഹത്തിലധികം ചെലവ് പ്രതീക്ഷിക്കുന്ന ബൃഹത്തായ പദ്ധതികള്‍ക്ക് ദുബൈ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ അംഗീകാരം നല്‍കി.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Amal Joy

ദുബൈ: ദുബൈ മെട്രോ 2031ല്‍ അല്‍ മക്തൂം അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് നീട്ടുമെന്ന് ദുബൈ കിരീടാവകാശിയും എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം. ദുബൈ മെട്രോയുടെ 'റൂട്ട് 2020' ആണ് അല്‍ മുക്തൂമിലെ വെസ്റ്റ് ടെര്‍മിനല്‍ വരെ നീട്ടുന്നത്.

11 ബില്യണ്‍ ദിര്‍ഹത്തിലധികം ചെലവ് പ്രതീക്ഷിക്കുന്ന ബൃഹത്തായ പദ്ധതികള്‍ക്ക് ദുബൈ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ അംഗീകാരം നല്‍കി. പദ്ധതി പൂര്‍ത്തിയാകുന്നതോടെ 2031-ല്‍ പുതിയ പാതയില്‍ മെട്രോ സര്‍വീസുകള്‍ ആരംഭിക്കും.

യുഎഇ സര്‍ക്കാര്‍ വാര്‍ഷിക യോഗങ്ങളുടെ ഭാഗമായി ചേര്‍ന്ന ദുബൈ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ യോഗത്തിലാണ് പദ്ധതിക്ക് അംഗീകാരം നല്‍കിയത്. 11 ബില്യണ്‍ ദിര്‍ഹത്തിലധികം ചെലവുവരുന്ന തന്ത്രപ്രധാന പദ്ധതികള്‍ക്കും അംഗീകാരം ലഭിച്ചു. ആറ് വര്‍ഷം മുമ്പ് യുഎഇ വൈസ് പ്രസിഡന്റ് പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമാണ് റൂട്ട് 2020 ഉദ്ഘാടനം ചെയ്തത്.

ദുബൈ മെട്രോ റെഡ് ലൈനില്‍നിന്ന് ആരംഭിക്കുന്ന 15 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള വിപുലീകരണമായിരുന്നു ഇത്. ദുബൈയിലെ വിവിധ താമസമേഖലകളെ അല്‍ മക്തൂം അന്താരാഷ്ട്ര വിമാനത്താവളവുമായി ബന്ധിപ്പിക്കുന്ന നിര്‍ണായക ഗതാഗതപാതയായാണ് പദ്ധതി വിഭാവനം ചെയ്തത്.

Dubai Metro extends to Al Maktoum International Airport

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഡിജെ പാര്‍ട്ടികള്‍ തടയാന്‍ പൊലീസിന് കഴിയില്ല'; ഹോട്ടലുകള്‍ക്ക് നല്‍കിയ നോട്ടീസ് റദ്ദാക്കി ഹൈക്കോടതി

നികുതി വെട്ടിപ്പ്: മുന്‍ ജൂനിയര്‍ സൂപ്രണ്ടിനും മറ്റ് പ്രതികള്‍ക്കും 32 വര്‍ഷം കഠിനതടവ്; 11,36,193 രുപ പിഴയും

'ശാസ്ത്രജ്ഞ എന്നല്ലേ ഭാവം? ഒരു പേറ്റന്റ് ഇതുവരെ എടുത്തിട്ടുണ്ടോ?; വിസി ആയിരിക്കാന്‍ സിസ തോമസിന് എന്ത് യോഗ്യത'

'ഒരു സൂപ്പര്‍സ്റ്റാര്‍ വളര്‍ന്നുവരുന്നു; ഇവന്‍ ഒരുനാള്‍ ഈ ഇന്‍ഡസ്ട്രി ഭരിക്കും'; നസ്ലെന് കയ്യടിച്ച് അറ്റ്‌ലീ

ഭാര്യ മരിച്ചപ്പോള്‍ രണ്ട് മക്കളും കുട്ടികള്‍, രണ്ടാമതൊരു വിവാഹത്തെക്കുറിച്ച് ലാലേട്ടനും ചോദിച്ചു; അന്ന് ഷാജികുമാര്‍ നല്‍കിയ മറുപടി