2,336 new food outlets were opened in Dubai this year.  Dubai muncipality
Gulf

ദുബൈയിൽ ഈ വർഷം ആരംഭിച്ചത് 2,336 ഭക്ഷ്യ സ്ഥാപനങ്ങൾ

ഭക്ഷ്യ മേഖലയിലും മുൻനിര നിക്ഷേപ കേന്ദ്രമായി ദുബൈ മാറുന്നതിന്റെ തെളിവാണ്​ പുതുതായി തുറന്ന സ്ഥാപനങ്ങളുടെ എണ്ണം സൂചിപ്പിക്കുന്നത്.

സമകാലിക മലയാളം ഡെസ്ക്

ദുബൈ: ദുബൈയിലെ ഭക്ഷ്യ സ്ഥാപനങ്ങളുടെ എണ്ണത്തിൽ വൻ വർധനവ്. ഈ വർഷത്തെ ആദ്യപാദത്തിലെ കണക്കുകൾ പ്രകാരം 2,336 പുതിയ സ്ഥാപനങ്ങളാണ് ദുബൈയിൽ പ്രവർത്തനം ആരംഭിച്ചത്. ഈ മേഖലയിലേക്ക് കൂടുതൽ ആളുകൾ നിക്ഷേപമിറക്കാൻ എത്തുന്നതായി അധികൃതർ അറിയിച്ചു.

ഭക്ഷ്യ മേഖലയിലും മുൻനിര നിക്ഷേപ കേന്ദ്രമായി ദുബൈ മാറുന്നതിന്റെ തെളിവാണ്​ പുതുതായി തുറന്ന സ്ഥാപനങ്ങളുടെ എണ്ണം സൂചിപ്പിക്കുന്നത്. ഭക്ഷ്യ സുരക്ഷ, ഗുണമേന്മ തുടങ്ങിയ കാര്യങ്ങളിൽ സർക്കാർ നിയമങ്ങൾ അനുസരിച്ച് സ്ഥാപനങ്ങൾക്ക് പ്രവർത്തിക്കാം. ഏതെങ്കിലും തരത്തിലുള്ള നിയമലംഘനം കണ്ടെത്തിയാൽ കർശന നടപടി സ്വീകരിക്കുമെന്നും ദുബൈ മുനിസിപ്പാലിറ്റി വ്യക്തമാക്കി.

കഴിഞ്ഞ ആറ് മാസത്തിനിടെ എമിറേറ്റിലുടനീളമുള്ള റസ്റ്റാറന്‍റുകളിലും ഭക്ഷ്യവിതരണ സ്ഥാപനങ്ങളിലുമായി 34,700 പരിശോധനകളാണ്​ മുനിസിപ്പാലിറ്റി നടത്തിയത്​. ഭക്ഷ്യ സുരക്ഷ ഉറപ്പ് വരുത്തുക എന്നതാണ് പരിശോധനയുടെ ലക്ഷ്യം. പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിന് വലിയ പ്രധാനമാണ് സർക്കാർ നൽകുന്നത്. അതിന്റെ ഭാഗമായി ഇനിയും പരിശോധനകൾ നടത്തുമെന്ന് അധികൃതർ വ്യക്തമാക്കി.

Gulf news: Dubai Municipality conducted 34,700 food inspections and opened 2,336 new food outlets in Dubai in this year.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

483 ദിവസത്തെ വിസ്താരം, 261 സാക്ഷികള്‍; നടി ആക്രമിച്ച കേസില്‍ കേരളം ഉറ്റുനോക്കുന്ന വിധി ഇന്ന്

ഈ രാശിക്കാർക്ക് സ്വർണ്ണം വാങ്ങാൻ അനുയോജ്യമായ ദിവസം, പുതിയ ജോലി ലഭിക്കാൻ സാധ്യത

സിനിമാ സ്റ്റൈലിലുള്ള അറസ്റ്റ്; പൊലീസ് പള്‍സര്‍ സുനിയേയും കൂട്ടാളി വിജീഷിനേയും കീഴടക്കിയത് കോടതി മുറിക്കുള്ളില്‍ നിന്ന്

ഇന്ന് നിശബ്ദ പ്രചാരണം, ഏഴ് ജില്ലകള്‍ നാളെ പോളിങ് ബൂത്തിലേക്ക്

എട്ട് വര്‍ഷം, സമാനതകളില്ലാത്ത നിയമ പോരാട്ടം, വിവാദം; നടി ആക്രമിക്കപ്പെട്ട കേസിന്റെ നാള്‍ വഴികള്‍

SCROLL FOR NEXT