Dubai Police Fine Drivers Dh50K Each for 'Aura Farming' Stunts  Dubai Police
Gulf

വാഹനങ്ങളിൽ അഭ്യാസ പ്രകടനം; 12 ലക്ഷം രൂപ പിഴ ചുമത്തി ദുബൈ പൊലീസ് (വിഡിയോ)

രണ്ടാമത്തെ ആൾ ഒരു പാർക്കിങ് സ്ഥലത്ത് വെച്ചു സമാനമായ രീതിയിൽ വാഹനത്തിന്റെ ബോണറ്റിൽ കയറി നിന്ന് ഡാൻസ് കളിച്ചു. ഈ രണ്ട് വിഡിയോയും സമൂഹമാധ്യമങ്ങളിൽ ചർച്ചയായി മാറി. ഇതിനെത്തുടർന്നാണ് ദുബൈ പൊലീസ് ഇവർക്കതിരെ നടപടി സ്വീകരിച്ചത്.

സമകാലിക മലയാളം ഡെസ്ക്

ദുബൈ: ഓടിക്കൊണ്ടിരിക്കുന്ന വാഹനത്തിന്റെ ബോണറ്റിൽ കയറി നിന്ന് ഡാൻസ് കളിച്ച യുവാക്കളെ പിടികൂടി ദുബൈ പൊലീസ്. സാമൂഹിക മാധ്യമങ്ങളിൽ വൈറലാകാൻ വേണ്ടിയാണ് യുവാക്കൾ ഇങ്ങനെ ചെയ്‌തത്. ഇരുവരുടെയും വാഹനങ്ങൾ പിടിച്ചെടുക്കുകയും  50,000 ദിർഹം പിഴ ചുമത്തുകയും ചെയ്തതായി ദുബൈ പൊലീസ് വ്യക്തമാക്കി.

വാഹനവുമായി റോഡിലൂടെ സഞ്ചരിക്കുന്നതിനിടെയാണ്  വാഹനത്തിന്റെ ബോണറ്റിൽ കയറി നിന്ന് ഒരാൾ ഡാൻസ് കളിച്ചത്. ഇത് സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയി. ഇതിനെത്തുടർന്നാണ് രണ്ടാമത്തെ ആൾ ഒരു പാർക്കിങ് സ്ഥലത്ത് വെച്ചു സമാനമായ രീതിയിൽ വാഹനത്തിന്റെ ബോണറ്റിൽ കയറി നിന്ന് ഡാൻസ് കളിച്ചു. ഈ രണ്ട് വിഡിയോയും സമൂഹമാധ്യമങ്ങളിൽ ചർച്ചയായി മാറി. ഇതിനെത്തുടർന്നാണ് ദുബൈ പൊലീസ് ഇവർക്കതിരെ നടപടി സ്വീകരിച്ചത്.

യുവാക്കളുടെ അപകടകരവുമായ പെരുമാറ്റം റോഡിലൂടെ സഞ്ചരിക്കുന്ന മറ്റ് വാഹനങ്ങൾക്കും,കാൽനടക്കാർക്കും സുരക്ഷക്ക് ഭീഷണി ഉണ്ടാകുന്നതാണ്. ഇവരുടെ അഭ്യാസ പ്രകടനം ട്രാഫിക് നിയമ ലംഘനമെന്നും ദുബൈ പൊലീസിലെ ജനറൽ ഡിപ്പാർട്മെന്റ് ഓഫ് ട്രാഫിക്ക് ആക്ടിങ് ഡയറക്ടർ ജനറൽ ബ്രിഗേഡിയർ ജുമ സലിം ബിൻ സുവൈദാൻ പറഞ്ഞു.

Gulf news: Dubai Police Fine Two Drivers Dh50,000 Each for Performing 'Aura Farming' Stunts on Public Roads.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മന്ത്രിസഭയിലും എല്‍ഡിഎഫിലും ശരിയായ ചര്‍ച്ച നടന്നില്ല; പിഎം ശ്രീയില്‍ വീഴ്ച സമ്മതിച്ച് സിപിഎം

ലോകകപ്പ് ഫൈനല്‍; ഇന്ത്യന്‍ വനിതകള്‍ ആദ്യം ബാറ്റ് ചെയ്യും, ടോസ് ദക്ഷിണാഫ്രിക്കയ്ക്ക്

വിനോദ സഞ്ചാര മേഖലയിൽ വൻ മാറ്റങ്ങളുമായി കുവൈത്ത് ; പുതിയ പ്ലാറ്റ്‌ഫോം ആരംഭിച്ചു

ദേശീയപാത നിര്‍മാണത്തിനായി വീട് പൊളിക്കുന്നതിനെതിരെ പ്രതിഷേധം; ഗ്യാസ് സിലിണ്ടറും പെട്രോളുമായി ഭീഷണി

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; സമൃദ്ധി ലോട്ടറി ഫലം പ്രഖ്യാപിച്ചു | Samrudhi SM 27 lottery result

SCROLL FOR NEXT