Dubai Police to Track Vehicles with Pending Fines  @DubaiPoliceHQ
Gulf

പാർക്കിങ്ങിലും ഇനി ഒളിക്കാൻ കഴിയില്ല; നിയമലംഘകരെ പിടികൂടാൻ ദുബൈ പൊലീസിന്റെ പുതിയ മാർഗം

പിഴ കുടിശ്ശിക വരുത്തിയവർ, കേസുകളുമായി ബന്ധപ്പെട്ട് കോടതി കണ്ടുകെട്ടാൻ ഉത്തരവിട്ട വാഹനങ്ങൾ എന്നിവ പിടികൂടാൻ ആണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

സമകാലിക മലയാളം ഡെസ്ക്

ദുബൈ: നിയമ നടപടികൾ നേരിടുന്ന വാഹനങ്ങൾ എളുപ്പത്തിൽ പിടികൂടാൻ സംവിധാനമൊരുക്കി ദുബൈ പൊലീസ്. പൊതു പാർക്കിങ് കമ്പനിയായ പാർക്കിനുമായി ചേർന്നാണ് ദുബൈ പൊലീസ് പുതിയ പദ്ധതി നടപ്പിലാക്കുന്നത്. ഇത് സംബന്ധിച്ചുള്ള ധാരണാപത്രം ജൈറ്റെക്‌സ് മേളയിൽ വെച്ച് ഇരു വിഭാഗവും തമ്മിൽ ഒപ്പ് വെച്ചു.

വാഹനം പാർക്ക് ചെയ്യാനായി പാർക്കിൻ കമ്പനിക്ക് അനുവദിച്ചിരുന്ന സ്ഥലങ്ങളിൽ സ്മാർട്ട് കാമറകൾ സ്ഥാപിച്ചിട്ടുണ്ട്. അതിലൂടെ നിയമ നടപടികൾ നേരിടുന്ന വാഹനങ്ങൾ കടന്നു പോകുമ്പോൾ ദുബൈ പൊലീസിന് ആ വിവരം അപ്പോൾ തന്നെ ലഭ്യമാകും.

തുടർന്ന് അതിവേഗം പൊലീസ് സ്ഥലത്ത് എത്തുകയും ആവശ്യമായ നിയമ നടപടികൾ സ്വീകരിക്കുകയും ചെയ്യും. ഇതിനായി നടപടികൾ നേരിടുന്ന വാഹനങ്ങളുമായി ബന്ധപ്പെട്ട ഡാറ്റ പാർക്കിൻ കമ്പനിക്ക് കൈമാറും.

പിഴ കുടിശ്ശിക വരുത്തിയവർ, കേസുകളുമായി ബന്ധപ്പെട്ട് കോടതി കണ്ടുകെട്ടാൻ ഉത്തരവിട്ട വാഹനങ്ങൾ എന്നിവ പിടികൂടാൻ ആണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

ദുബൈയിലെ റോഡുകൾ സുരക്ഷിതമാക്കാനുള്ള പൊലീസിന്റെ ശ്രമങ്ങൾക്ക് ഈ സംവിധാനം സഹായകരമാകുമെന്ന് ട്രാഫിക് ജനറൽ ഡിപ്പാർട്ട്മെന്റ് ആക്ടിങ് ഡയറക്ടർ ഇസ്സാം ഇബ്രാഹിം അൽ അവാർ വ്യക്തമാക്കി.

Gulf news: Dubai Police Launch New System to Track Vehicles with Pending Fines or Legal Cases.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

​ഗൂഢാലോചന തെളിഞ്ഞില്ല, ദിലീപിനെ വെറുതെ വിട്ടു; ആറു പ്രതികൾ കുറ്റക്കാർ

'അവള്‍ക്കൊപ്പം, എന്നും'; വിധിക്കു പിന്നാലെ അതിജീവിതയ്ക്ക് പിന്തുണയുമായി റിമ കല്ലിങ്കല്‍

'മഞ്ജു ഗൂഢാലോചന എന്ന് പറഞ്ഞപ്പോള്‍ എനിക്കെതിരെ ഗൂഢാലോചന തുടങ്ങി, പൊലീസ് ഉദ്യോഗസ്ഥ ഒപ്പം ചേര്‍ന്നു; ശ്രമിച്ചത് പ്രതിച്ഛായയും കരിയറും നശിപ്പിക്കാന്‍'

കുട്ടികള്‍ വിളിച്ചിട്ടും അമ്മ ഉറക്കമുണര്‍ന്നില്ല, യുവതി കിടപ്പുമുറിയില്‍ മരിച്ച നിലയില്‍; ഭര്‍ത്താവിനെ കാണാനില്ല

21 പല്ലുകൾ വെറുതെയല്ല! ബിയർ-സോഡ കുപ്പികളുടെ അടപ്പിനും ഉണ്ട് ഒരു കഥ

SCROLL FOR NEXT