Etihad Rail arrives in Abu Dhabi 
Gulf

30 മിനിറ്റില്‍ അബുദാബിയിലെത്താം; ഇത്തിഹാദ് റെയിലില്‍ ദുബൈയില്‍ 4 സ്റ്റേഷനുകള്‍

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Amal Joy

ദുബൈ: ഇത്തിഹാദ് റെയില്‍ ശൃംഖലയുമായി ബന്ധിപ്പിച്ച് ദുബൈയില്‍ 4 റെയില്‍വേ സ്റ്റേഷനുകള്‍ വരുമെന്ന് റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി (ആര്‍ടിഎ) അറിയിച്ചു. ഇതില്‍ 2 സ്റ്റേഷനുകള്‍ അബുദാബിക്കും ദുബൈക്കുമിടയില്‍ പുതുതായി നിര്‍മിക്കുന്ന അതിവേഗ റെയില്‍ (ഹൈസ്പീഡ് റെയില്‍) പദ്ധതിയുടെ ഭാഗമായിരിക്കും.

ഇത്തിഹാദ് റെയില്‍ സര്‍വീസും വരാനിരിക്കുന്ന ദുബൈ-അബുദാബി അതിവേഗ ട്രെയിനും മെട്രോ ശൃംഖലയുമായി ബന്ധിപ്പിക്കുന്ന തരത്തിലാണ് പദ്ധതി. റെയില്‍ വഴി ദുബൈയിലെത്തുന്ന യാത്രക്കാര്‍ക്ക് വിവിധ മെട്രോ ലൈനുകളിലേക്ക് എളുപ്പത്തില്‍ മാറി നഗരത്തിലെ വിവിധ ഭാഗങ്ങളിലേക്ക് യാത്ര തുടരാന്‍ ഇതിലൂടെ സാധിക്കും.

ദുബൈ-അബുദാബി അതിവേഗ ട്രെയിന്‍ സര്‍വീസിന് ദുബൈയില്‍ രണ്ട് സ്റ്റേഷനുകളുണ്ടാകും. അല്‍ മക്തൂം അന്താരാഷ്ട്ര വിമാനത്താവളത്തിലും അല്‍ ജദ്ദാഫിലുമാണ് സ്റ്റേഷനുകള്‍ ഒരുക്കുന്നത്. പൂര്‍ണമായും വൈദ്യുതീകരിച്ച പ്രത്യേക ശൃംഖലയിലൂടെ പ്രവര്‍ത്തിക്കുന്ന അതിവേഗ തീവണ്ടി സര്‍വീസ് ആരംഭിക്കുന്നതോടെ ദുബൈയില്‍ നിന്ന് അബുദാബിയിലേക്കുള്ള യാത്രാസമയം ഏകദേശം 30 മിനിറ്റായി കുറയും. ഖെയില്‍ റോഡിന് സമാന്തരമായാണ് ഈ അതിവേഗ റെയില്‍ പാത കടന്നുപോകുന്നത്.

ഇത്തിഹാദ് റെയിലിന്റെ ഈ രണ്ട് പദ്ധതികളും ദുബൈയിലെ നിലവിലുള്ളതും നിര്‍ദ്ദിഷ്ടവുമായ മെട്രോ ലൈനുകളുമായി ബന്ധിപ്പിക്കും. റെഡ്, ഗ്രീന്‍, ബ്ലൂ ലൈനുകള്‍ക്ക് പുറമേ ഭാവിയില്‍ നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്ന ഗോള്‍ഡ് ലൈനുമായും പുതിയ സ്റ്റേഷനുകള്‍ വഴി കണക്റ്റിവിറ്റി ഉറപ്പാക്കും.

Dubai to have four Etihad Rail stations, including two for high-speed Abu Dhabi link

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാന സെക്രട്ടറിയെ ശാസിച്ചോ? പറയേണ്ടതേ പറയൂ എന്ന് എംവി ഗോവിന്ദന്‍

'തമ്പാൻ ​ഗുഹ എവിടെ ?'; നായകനായി ദിനേശ് പ്രഭാകർ, 'ദൈവത്താൻ കുന്ന്' ട്രെയ്‌ലർ

'ഇമ്രാൻ ഖാൻ മരിക്കും, രക്ഷിക്കു'... സർക്കാരിന് കത്തയച്ച് 7 ഓസ്ട്രേലിയൻ ക്യാപ്റ്റൻമാർ

നാലുചക്ര ഓട്ടോറിക്ഷകൾക്ക് ടോൾ ഇളവ് വേണം: പന്നിയങ്കര ടോൾ പ്ലാസയിൽ ഉപരോധ സമരം

നോർക്ക റൂട്ട്സിൽ വിഡിയോ എഡിറ്റർ കം ഗ്രാഫിക് ഡിസൈനർ ഒഴിവ്