Woman Jailed for Using Friend’s Passport in Drug Parcel Case in Dubai  special arrangement
Gulf

മയക്കുമരുന്ന് വാങ്ങാൻ സുഹൃത്തിന്റെ പാസ്​പോർട്ട്​ ഉപയോഗിച്ചു; യുവതിയെ തടവ് ശിക്ഷയ്ക്ക് വിധിച്ചു ദുബൈ കോടതി

ശിക്ഷാ കാലാവധിക്ക്​ ശേഷം ​പ്രതിയെ നാടുകടത്തണമെന്നും ഉത്തരവിൽ പറയുന്നു. കുറ്റകൃത്യത്തിൽ സുഹൃത്തായ വ്യക്തിക്ക് പങ്കില്ലെന്ന് കണ്ടെത്തിയ കോടതി ഇയാളെ വെറുതെ വിടാനും നിർദേശം നൽകി.

സമകാലിക മലയാളം ഡെസ്ക്

ദുബൈ: മയക്കുമരുന്ന്​ അടങ്ങിയ പാഴ്‌സൽ വാങ്ങാനായി സുഹൃത്തിന്‍റെ പാസ്​പോർട്ട്​ കോപ്പി ഉപയോഗിച്ച സംഭവത്തിൽ പ്രതിയായ യുവതിക്ക് തടവ് ശിക്ഷ. ഏഷ്യൻ വംശജയായ യുവതിയെ മൂന്നു മാസത്തെ തടവ് ശിക്ഷയ്ക്ക് വിധിച്ച് ദുബൈ ക്രിമിനൽ കോടതി ഉത്തരവിട്ടു. ശിക്ഷാ കാലാവധിക്ക്​ ശേഷം ​പ്രതിയെ നാടുകടത്തണമെന്നും ഉത്തരവിൽ പറയുന്നു. കുറ്റകൃത്യത്തിൽ സുഹൃത്തായ വ്യക്തിക്ക് പങ്കില്ലെന്ന് കണ്ടെത്തിയ കോടതി ഇയാളെ വെറുതെ വിടാനും നിർദേശം നൽകി.

യൂറോപ്പിൽ നിന്നും ഒരു പാഴ്‌സൽ ഈ വർഷം ഏപ്രിലിൽ യു എ ഇയിൽ എത്തിയിരുന്നു. സംശയം തോന്നിയ കസ്റ്റംസ്​ ഇൻസ്​പെക്ടർ ഈ പെട്ടി തുറന്നു പരിശോധിച്ചു. മയക്കുമരുന്ന്​ കലർന്ന പേപ്പറുകളാണ് പെട്ടിയിൽ ഉണ്ടായിരുന്നത്. ഇതോടെ പ്രതിയെ കണ്ടെത്താൻ കസ്റ്റംസ്​ അന്വേഷണം ആരംഭിച്ചു. പാഴ്‌സൽ വാങ്ങാൻ പ്രതിയായ യുവതി ഓഫീസിൽ എത്തുകയും സുഹൃത്തിന്‍റെ പാസ്​പോർട്ട്​ കോപ്പി തിരിച്ചറിയൽ രേഖയായി നൽകുകയും ചെയ്തു. ഉടൻ തന്നെ കസ്റ്റംസ്​ ഉദ്യോഗസ്ഥർ ഇവരെ അറസ്റ്റ് ചെയ്തു.

പാസ്​പോർട്ട്​ കോപ്പി നൽകിയ സുഹൃത്തിനെയും അന്വേഷണ സംഘം വിളിച്ചു വരുത്തി മൊഴിയെടുത്തു. യു.എ.ഇയിൽ റീ എൻട്രി ചെയ്യുന്നതിനു വേണ്ടിയാണു പാസ്‌പോർട്ടിന്റെ കോപ്പി യുവതി വാങ്ങിയതെന്നും വളരെക്കുറച്ചു കാലത്തെ പരിചയമേ ഇവരുമായി തനിക്കുള്ളൂ എന്നും ഇയാൾ മൊഴി നൽകി. കോപ്പി സൂക്ഷിച്ച വെച്ച് പ്രതി മയക്കുമരുന്ന്​ വാങ്ങുന്നതിനായി ഇത് ഉപയോഗിക്കുകയായിരുന്നു എന്നും അധികൃതർ കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് സുഹൃത്തിനെ കോടതി വെറുതെ വിട്ടത്.

Gulf news: Dubai Court Jails Woman for Using Friend’s Passport Copy to Collect Drug Parcel.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഗൂഢാലോചന തെളിയിക്കാനായില്ല, ദിലീപിനെ വെറുതെ വിട്ടു; നടിയെ ആക്രമിച്ച കേസില്‍ ആറു പ്രതികൾ കുറ്റക്കാർ

'മഞ്ജു ഗൂഢാലോചന എന്ന് പറഞ്ഞപ്പോള്‍ എനിക്കെതിരെ ഗൂഢാലോചന തുടങ്ങി, പൊലീസ് ഉദ്യോഗസ്ഥ ഒപ്പം ചേര്‍ന്നു; ശ്രമിച്ചത് പ്രതിച്ഛായയും കരിയറും നശിപ്പിക്കാന്‍'

നടിക്ക് പൂര്‍ണ നീതി ലഭിച്ചില്ല, വിധിക്കെതിരെ അപ്പീല്‍ നല്‍കും: സര്‍ക്കാര്‍

ദിലീപ് മാത്രം എങ്ങനെ ശത്രുവാകും?, നടന്നത് ഗൂഢാലോചന, സീനിയര്‍ ഉദ്യോഗസ്ഥയക്കും പങ്ക്: ബി രാമന്‍ പിള്ള

'വന്ദേമാതരത്തിന്റെ നൂറാം വാര്‍ഷികത്തില്‍ രാജ്യം അടിയന്തരാവസ്ഥയില്‍, നമ്മള്‍ ആ മഹത്വം പുനസ്ഥാപിക്കുന്നു'; ലോക്‌സഭയില്‍ ചര്‍ച്ച

SCROLL FOR NEXT