ഇത്തിഹാദ് റെയില്‍ 
Gulf

അഞ്ച് വര്‍ഷം, ദുബൈയുടെ മുഖം മാറും; ഇത്തിഹാദ് റെയില്‍ അല്‍ മക്തും വിമാനത്താവളത്തിലേക്ക്

ബിഗ് 5 ഗ്ലോബല്‍ പരിപാടിയില്‍ സംസാരിക്കവേയാണ് പോള്‍ ഗ്രിഫിത്സ് വിശദാംശങ്ങള്‍ പങ്കുവച്ചത്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Amal Joy

ദുബൈ: അഞ്ച് വര്‍ഷത്തിനകം അല്‍ മക്തും രാജ്യാന്തര വിമാനത്താവളത്തിലേക്ക് ഇത്തിഹാദ് റെയില്‍ സര്‍വീസ് ആരംഭിക്കും. 2031-ല്‍ മെട്രോ സര്‍വീസ് ആരംഭിക്കുമെന്നാണ് പ്രതീക്ഷ. റോഡ്-വ്യോമ ഗതാഗത സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് ദുബൈ് എയര്‍പോര്‍ട്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ പോള്‍ ഗ്രിഫിത്സ് പറഞ്ഞു.

വിമാനത്താവളത്തിലേക്കുള്ള ദുബൈ മെട്രോ പാത നീട്ടുന്നതിന് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാന്‍ അംഗീകാരം നല്‍കിയതിന് പിന്നാലെയാണ് പ്രഖ്യാപനം. ബിഗ് 5 ഗ്ലോബല്‍ പരിപാടിയില്‍ സംസാരിക്കവേയാണ് പോള്‍ ഗ്രിഫിത്സ് വിശദാംശങ്ങള്‍ പങ്കുവച്ചത്.

2032-ല്‍ ഒന്നാം ഘട്ടം തുറക്കുന്ന വിമാനത്താവളത്തിലേക്ക് മെട്രോ റെഡ് ലൈന്‍ നീട്ടല്‍, അല്‍ മക്തും - ദുബായ് രാജ്യാന്തര വിമാനത്താവളങ്ങളെ ബന്ധിപ്പിക്കുന്ന എയര്‍പോര്‍ട്ട് എക്‌സ്പ്രസ് ലിങ്ക്, പുതിയ ടെര്‍മിനലിലേക്ക് ഇത്തിഹാദ് റെയില്‍ എത്തിക്കല്‍ എന്നിവ ഉള്‍പ്പെടുന്നു.ഭാവിയില്‍ യാത്രക്കാരുടെ വീടുകളില്‍ നിന്ന് ബാഗേജുകള്‍ ശേഖരിക്കുകയും അവിടെത്തന്നെ എത്തിക്കുകയും ചെയ്യുന്ന തരത്തില്‍ ഗതാഗത ശൃംഖലയെ ഏകോപിപ്പിക്കാനാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

പദ്ധതി പൂര്‍ത്തിയാകുന്നതോടെ നിലവിലെ ദുബൈ രാജ്യാന്തര വിമാനത്താവളത്തിന്റെ (ഡിഎക്‌സ്ബി) 5 ഇരട്ടി വലുപ്പത്തിലാകും പുതിയ താവളം നിലവില്‍ വരിക.വീടുകള്‍, സ്‌കൂളുകള്‍, മാളുകള്‍ തുടങ്ങിയ ഉള്‍പ്പെടുത്തി ഒരു വലിയ നഗര മേഖല തന്നെ വിമാനത്താവളത്തിന് ചുറ്റുമായി വികസിപ്പിക്കുമെന്നും അധികൃതര്‍ അറിയിച്ചു.

Etihad Rail to link with Al Maktoum airport in next 5 years

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഷാഫി പരസ്യസംവാദത്തിന് തയ്യാറുണ്ടോ; ഞാന്‍ എല്ലാം ഡയറിയില്‍ എഴുതിവച്ചിട്ടുണ്ട്; വെല്ലുവിളിച്ച് ഉണ്ണിത്താന്‍

'സിപിഎം പച്ചയ്ക്ക് വലിച്ചു കീറിയപ്പോള്‍ പ്രതിരോധിച്ചത് ഉണ്ണിത്താന്‍; ഉമ്മന്‍ ചാണ്ടിയുടെ കുടുംബത്തിന് അത് മറക്കാനാകില്ല, കടപ്പാട് എന്നുമുണ്ടാകും'

'ഇത് പക്കാ കളവാണ്'; ഔസേപ്പച്ചന്റെ 'അന്തിമാലൈ കോയില്‍ വന്തേന്‍' എആര്‍ റഹ്മാന്റെ പേരിലായത് എങ്ങനെ?

ഐപിഎൽ കിരീടം വേണം, മുൻ ഇന്ത്യൻ ബൗളിങ് കോച്ച് പഞ്ചാബ് കിങ്സിൽ!

'ഹനുമാൻ ആണ് നമ്മുടെ അയൺ മാൻ'; 'രാമായണ'യിൽ സണ്ണി ഡിയോളിനെ ആ വേഷത്തിലേക്ക് തിരഞ്ഞെടുത്തതിന്റെ കാരണം പറഞ്ഞ് നിർമാതാവ്