Dubai residents must pay traffic fines to renew visas, confirms GDRFA chief.  @GDRFADUBAI/x
Gulf

വിസ പുതുക്കണോ?, എങ്കിൽ ട്രാഫിക് പിഴ അടയ്ക്കണം; ദുബൈയിൽ പുതിയ രീതി നടപ്പാക്കാനൊരുങ്ങുന്നു

പുതിയ രീതി വിസ പുതുക്കുന്നതുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങൾ പൂർണ്ണമായും തടയുന്നില്ല. വലിയ തുകയാണ് പിഴ എങ്കിൽ അത് തവണകളായി അടക്കാനുള്ള സൗകര്യം നൽകുമെന്നും അദ്ദേഹം പറഞ്ഞു.

സമകാലിക മലയാളം ഡെസ്ക്

ദുബൈ: ട്രാഫിക് പിഴകൾ മുഴുവൻ അടച്ചെങ്കിൽ മാത്രമേ ഇനി മുതൽ വിസയുമായി ബന്ധപ്പെട്ട നടപടികൾ പൂർത്തിയാക്കാൻ കഴിയുകയുള്ളൂ എന്ന് ദുബൈ. റസിഡൻസി വിസയും, ട്രാഫിക് പിഴകളും തമ്മിൽ ബന്ധിപ്പിച്ച് കൊണ്ട് പരീക്ഷണാടിസ്ഥാനത്തിലാണ് സർക്കാർ പുതിയ രീതി നടപ്പിലാക്കുന്നത്. വിസ പുതുക്കാനും,പുതിയ വിസ എടുക്കാനും ട്രാഫിക് പിഴകൾ അടച്ചാൽ മാത്രമേ ഇനി മുതൽ അനുമതി നൽകുകയുള്ളൂ എന്ന് അധികൃതർ വ്യക്തമാക്കി.

ട്രാഫിക് നിയമലംഘനങ്ങൾക്കുള്ള പിഴ അടയ്ക്കാനും നിയമങ്ങൾ പാലിക്കാനും ദുബൈയിൽ താമസിക്കുന്നവരെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടിയെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജിഡിആർഎഫ്എ) ഡയറക്ടർ ജനറൽ ലഫ്. ജനറൽ മുഹമ്മദ് അഹമ്മദ് അൽ മർറി പറഞ്ഞു.

പുതിയ രീതി വിസ പുതുക്കുന്നതുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങൾ പൂർണ്ണമായും തടയുന്നില്ല. വലിയ തുകയാണ് പിഴ എങ്കിൽ അത് തവണകളായി അടക്കാനുള്ള സൗകര്യം നൽകുമെന്നും അദ്ദേഹം പറഞ്ഞു.

ദുബൈയിൽ ജീവിക്കുന്നവർക്ക് വേണ്ടിയാണ് ഇത് ചെയ്യുന്നതെന്നും നിങ്ങൾ ഇവിടെ താമസിക്കുമ്പോൾ ഇവിടെയുള്ള നിയമങ്ങൾ അനുസരിക്കണമെന്നും ലഫ്. ജനറൽ ഓർമിപ്പിച്ചു. നിലവിൽ ഈ രീതി പരീക്ഷണ ഘട്ടത്തിലാണ്. എല്ലാ തലങ്ങളിലും ഇത് നടപ്പാക്കിയിട്ടില്ല. ജനങ്ങളുടെ മേൽ അമിത ഭാരം അടിച്ചേൽപ്പിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Gulf news: Dubai residents must pay traffic fines to renew visas, confirms GDRFA chief.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

51 കോടി പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ, ലോക ചാംപ്യന്മാരായ വനിതാ ടീമിന് കിട്ടുക 123 കോടി

ഓട്ടോയില്‍ കയറിയ സ്ത്രീയുടെ മുഖത്ത് പെപ്പര്‍ സ്പ്രേ അടിച്ച് മാല പൊട്ടിക്കാന്‍ ശ്രമം; രണ്ടു പേര്‍ അറസ്റ്റില്‍

'ഞാനല്ല അതു ബംഗാളിയാണ്'; ഒടുവില്‍ കുറ്റം സമ്മതിച്ച് പ്രതി, വാതില്‍ക്കല്‍ നിന്നും മാറാത്തതിന്റെ ദേഷ്യത്തില്‍ ചവിട്ടിയെന്ന് മൊഴി

ശബരിമല സ്വര്‍ണക്കൊള്ള; മുന്‍ ദേവസ്വം പ്രസിഡന്റ് എന്‍ വാസുവിനെ ചോദ്യം ചെയ്ത് എസ്‌ഐടി

ഇന്ത്യയ്ക്ക് ലോകകിരീടം, ട്രെയിനിൽ നിന്ന് തള്ളിയിട്ട യുവതിയുടെ നില ​ഗുരുതരം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

SCROLL FOR NEXT