ദുബൈ: ഒരു പേരിട്ടാല്‍ 2500 ദിര്‍ഹം നേടാന്‍ പറ്റുന്ന ഓഫറുമായി ദുബൈ മുനിസിപ്പാലിറ്റി. ഈ ശൈത്യകാലത്ത് തുറക്കുന്ന പുതിയ 35 കമ്മ്യൂണിറ്റി പാര്‍ക്കുകളില്‍ ഒന്നിന് പേര് നിര്‍ദ്ദേശിച്ചാല്‍ 2500 ദിര്‍ഹം നേടാന്‍ പറ്റുന്ന ഓഫറാണ് ദുബൈ മുനിസിപ്പാലിറ്റി താമസക്കാര്‍ക്കായി അവതരിപ്പിച്ചിരിക്കുന്നത്. 11 പ്രദേശങ്ങളിലെ താമസക്കാര്‍ക്ക് അവരുടെ ആശയങ്ങള്‍ സമര്‍പ്പിക്കാം. ഇതില്‍ നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന 35 വിജയികള്‍ക്കാണ് സമ്മാനം ലഭിക്കുക.
ദുബൈ പബ്ലിക് പാര്‍ക്ക്സിന്റെ 'നെയിം യുവര്‍ പാര്‍ക്ക്' എന്ന ഇനീഷ്യേറ്റീവിന്റെ ഭാഗമായാണ് പേര് നിര്‍ദ്ദേശിക്കുന്ന പദ്ധതി ഒരുക്കിയിരിക്കുന്നത്. ദുബൈ മുനിസിപ്പാലിറ്റി വെബ്സൈറ്റിലൂടെയാണ് പാര്‍ക്കിന് പേര് നിര്‍ദ്ദേശിക്കേണ്ടത്. ഡിസംബര്‍ ഒമ്പത് വരെയാണ് പേരുകള്‍ നിര്‍ദ്ദേശിക്കേണ്ട അവസാന തീയതി. ഡിസംബറില്‍ തന്നെ ഒരു പൊതു പരിപാടിയില്‍ വിജയികളെ പ്രഖ്യാപിക്കും.
അല്‍ഖവനീജ്, അല്‍ മിസാര്‍, മുഹൈസ്നാ, അല്‍ ബര്‍ഷ, അല്‍ വര്‍ഖ്വ, മിര്‍ദിഫ്, നാഡ് അല്‍ ഷെബ, അല്‍ മര്‍ഘം, അല്‍ ലിസൈലി, അല്‍ നഹ്ദ, ഘദീര്‍ അല്‍ തൈര്‍ എന്നീ സ്ഥലങ്ങളിലുള്ളവര്‍ക്കാണ് ഈ അവസരമുള്ളത്. ഏത് രീതിയില്‍ വേണമെങ്കിലും പേരുകള്‍ നിര്‍ദ്ദേശിക്കാം. കുട്ടിക്കാലത്തെ ഓര്‍മകളോ, പ്രദേശത്തിന്റെ ചരിത്രമോ തുടങ്ങി ഏത് തീമിലും പേരിടാന്‍ സാധിക്കും. ആകെ 87,500 ദിര്‍ഹമാണ് പേര് നിര്‍ദ്ദേശിക്കുന്നവര്‍ക്ക് മുനിസിപ്പാലിറ്റി നല്‍കുന്നത്. കുട്ടികള്‍, രക്ഷിതാക്കള്‍, ദീര്‍ഘകാലമായി ഇവിടെ താമസിക്കുന്നവര്‍ തുടങ്ങി ഈ പതിനൊന്ന് പ്രദേശങ്ങളില്‍ താമസിക്കുന്ന ആര്‍ക്കും ഈ ശൈത്യകാലത്ത് തുറക്കുന്ന പുതിയ പാര്‍ക്കുകള്‍ക്ക് പേര് നല്‍കുന്നതില്‍ പങ്കാളികളാകാം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates