ദുബൈ: ഏഷ്യാ കപ്പ് ഫൈനലിൽ ഇന്ത്യയും പാകിസ്ഥാനും തമ്മിൽ ഏറ്റുമുട്ടാൻ മണികൂറുകൾ മാത്രമാണ് ഉള്ളത്. ആവേശം നിറഞ്ഞ ഒരു മത്സരം തന്നെ പ്രതീക്ഷിക്കാം. എന്നാൽ ആവേശം അതിരു വിടരുതെന്ന് നിർദേശവുമായി ദുബൈ പൊലീസ് രംഗത്ത് എത്തി. മത്സരം സുഗമമായി നടത്താൻ വേണ്ട മാർഗ നിർദേശങ്ങളും അധികൃതർ പുറത്തിറക്കിയിട്ടുണ്ട്.
മത്സരം ആരംഭിക്കുന്നതിന് മൂന്ന് മണിക്കൂർ മുമ്പെങ്കിലും സ്റ്റേഡിയത്തിൽ എത്തണം. സാധുവായ ടിക്കറ്റിന് ഒരു തവണ മാത്രമേ പ്രവേശനം അനുവദിക്കുകയുള്ളു. കാണികളുടെ വാഹനങ്ങൾ നിർദ്ദിഷ്ട സ്ഥലങ്ങളിൽ മാത്രം പാർക്ക് ചെയ്യണം. നിരോധിത വസ്തുക്കൾ കൊണ്ട് വരുതെന്നും സ്റ്റേഡിയത്തിലെ നിയന്ത്രണങ്ങൾ പാലിക്കണമെന്നും അധികൃതർ വ്യക്തമാക്കി.
അനധികൃതമായി ഗ്രൗണ്ടിലേക്ക് പ്രവേശിക്കുകയോ നിരോധിത വസ്തുക്കൾ പടക്കങ്ങൾ പോലെയുള്ള വസ്തുക്കൾ ഉപയോഗിക്കുകയോ ചെയ്താൽ ഒന്ന് മുതൽ മൂന്ന് മാസം തടവും 5,000 മുതൽ 30,000 ദിർഹം പിഴയും ലഭിക്കും. അക്രമം, വസ്തുക്കൾ വലിച്ചെറിയൽ, വംശീയ അധിക്ഷേപം തുടങ്ങിയവയിൽ ഏർപ്പെടുന്ന വ്യക്തികൾക്ക് 10,000 മുതൽ 30,000 ദിർഹം പിഴയും തടവ് ശിക്ഷയും ലഭിക്കും.
സ്റ്റേഡിയത്തിന് ഉള്ളിലേക്ക് പ്രവേശിപ്പിക്കാൻ പാടില്ലാത്ത വസ്തുക്കൾ
വെടിക്കെട്ട്, ജ്വാലകൾ, ലേസർ പോയിന്ററുകൾ, കത്തുന്നതോ അപകടകരമോ ആയ വസ്തുക്കൾ.
മൂർച്ചയുള്ള വസ്തുക്കൾ, ആയുധങ്ങൾ, വിഷവസ്തുക്കൾ, റിമോട്ട് നിയന്ത്രിത ഉപകരണങ്ങൾ.
വലിയ കുടകൾ, ക്യാമറ റിഗ്ഗുകൾ, സെൽഫി സ്റ്റിക്കുകൾ, അനധികൃത ഫോട്ടോഗ്രാഫി.
സംഘാടകർ അംഗീകരിക്കാത്ത പതാകകൾ, ബാനറുകൾ അല്ലെങ്കിൽ അടയാളങ്ങൾ.
വളർത്തുമൃഗങ്ങൾ, സൈക്കിളുകൾ, സ്കേറ്റ്ബോർഡുകൾ, സ്കൂട്ടറുകൾ, ഗ്ലാസ് വസ്തുക്കൾ.
പുറത്ത് ഭക്ഷണം/പാനീയങ്ങൾ, പുകവലി അല്ലെങ്കിൽ മറ്റ് സുരക്ഷിതമല്ലാത്ത വസ്തുക്കൾ.
സുരക്ഷിതമായി മത്സരം നടത്താൻ എല്ലാവരും സഹകരിക്കണമെന്നും ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ ആർ ടി എയുടെ നിർദേശങ്ങൾ പാലിക്കണമെന്നും ദുബൈ പൊലീസ് അഭ്യർത്ഥിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates