dubai x
Gulf

കോളടിച്ചത് പ്രവാസികള്‍ക്ക്; നാട്ടിലേക്ക് പണം അയച്ചാല്‍ ഇരട്ടി നേട്ടം

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Amal Joy

ദുബൈ: പ്രവാസികള്‍ക്ക് നാട്ടിലേക്ക് പണം അയക്കാന്‍ നല്ല സമയം. ഇന്ത്യന്‍ രൂപ ഉള്‍പ്പെടെയുള്ള പ്രമുഖ ഏഷ്യന്‍ കറന്‍സികളുടെ മൂല്യത്തിലുണ്ടാകുന്ന വന്‍ ഇടിവാണ് യുഎഇ പ്രവാസികള്‍ക്ക് ഉള്‍പ്പെടെ നേട്ടമാകുന്നത്. യുഎഇ ദിര്‍ഹവുമായുള്ള വിനിമയ നിരക്കില്‍ ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലവാരത്തിലേക്ക് ഇന്ത്യന്‍ രൂപ താഴ്ന്നു.

ഇന്ത്യന്‍ രൂപയ്ക്ക് പുറമേ ഫിലിപ്പീന്‍സ് പെസോ, പാകിസ്ഥാന്‍ രൂപ തുടങ്ങിയ ഏഷ്യന്‍ കറന്‍സികളും ദിര്‍ഹത്തിനെതിരെ മൂല്യമിടിവ് നേരിടുന്നുണ്ട്. ഏറ്റവും പുതിയ വിനിമയ നിരക്ക് പ്രകാരം ഒരു ദിര്‍ഹത്തിന് 26.23 രൂപ എന്ന ഉയര്‍ന്ന നിരക്കാണ് പ്രവാസികള്‍ക്ക് ലഭിക്കുന്നത്. മുന്‍ദിവസത്തെ 26.19 രൂപയില്‍ നിന്നാണ് രൂപയുടെ മൂല്യം വീണ്ടും കുറഞ്ഞത്.

കുറഞ്ഞ ദിര്‍ഹം അയക്കുമ്പോള്‍ തന്നെ നാട്ടില്‍ കൂടുതല്‍ തുക ലഭ്യമാകുമെന്നതാണ് ഇതിന്റെ പ്രധാന ആകര്‍ഷണം. നിലവിലെ ഉയര്‍ന്ന വിനിമയ നിരക്ക് പരമാവധി പ്രയോജനപ്പെടുത്താനാണ് പ്രവാസികളുടെ നീക്കം.

കൈവശമുള്ള തുകയുടെ ഒരു ഭാഗം ഉയര്‍ന്ന നിരക്ക് ലഭിക്കുന്ന ഇപ്പോള്‍ത്തന്നെ നാട്ടിലേക്ക് അയക്കുകയും, വിപണിയിലെ വ്യതിയാനങ്ങള്‍ നിരീക്ഷിച്ച് നിരക്കില്‍ കുറവുണ്ടാകുന്നത് അനുസരിച്ച് അയക്കാന്‍ ദിര്‍ഹം കരുതി വയ്ക്കുന്നവരുമുണ്ട്. രൂപയുടെ മൂല്യം ഇടിയുന്നത് ഇന്ത്യയിലെ സാമ്പത്തിക മേഖലയ്ക്കും ഇറക്കുമതിക്കും വലിയ തിരിച്ചടിയാണെങ്കിലും ഗള്‍ഫില്‍ നിന്ന് നാട്ടിലേക്ക് പണമയക്കുന്ന പ്രവാസികള്‍ക്ക് ഇത് വലിയ ആശ്വാസമാണ് നല്‍കുന്നത്.

Indian expats in UAE rush to send money home as rupee weakens

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

CJP Jantar Mantar Protest Live: മന്ത്രിയുടെ രാജി ആവശ്യത്തിൽ ഉറച്ചു നിന്നതായി സിജെപി; കേന്ദ്ര തീരുമാനം നാളെ

പ്രതിഷേധത്തിനിടെ യുവതിയെ കടന്നുപിടിച്ച് പൊലീസുകാരന്‍; വിഡിയോ വൈറല്‍; പിന്നാല വിശദീകരണം

പ്രിയദര്‍ശിനി ബസുകളില്‍ 'സീറോ ടിക്കറ്റ്' തട്ടിപ്പ്: പുരുഷന്മാര്‍ക്ക് സൗജന്യ ടിക്കറ്റ് നല്‍കി തുക തട്ടുന്നതായി പരാതി

'നീ പേളി മാണിയാണേല്‍, ഞാന്‍ രഞ്ജിനി ഹരിദാസാണ്; എന്റെ ശബ്ദം ഞാന്‍ ഉപയോഗിക്കും'; പഴയ വിഡിയോ ചര്‍ച്ചയാക്കി സോഷ്യല്‍ മീഡിയ

വിറ്റാമിൻ ഡി കുറവാണെന്ന് കരുതി ഡോക്ടർ അറിയാതെ സപ്ലിമെന്റ് കഴിച്ചു, 34-കാരിയുടെ വൃക്കകൾ തകരാറിലായി