Rupee 
Gulf

ഏഷ്യന്‍ കറന്‍സികള്‍ ഇടിഞ്ഞു; പ്രവാസികള്‍ക്ക് നാട്ടിലേക്ക് പണം അയക്കാന്‍ നല്ല സമയം

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Amal Joy

ദുബായ്: നാട്ടിലേക്ക് പണം അയക്കുന്ന യുഎഇ പ്രവാസികള്‍ക്ക് മികച്ച അവസരം. ഇന്ത്യന്‍ രൂപ, പാകിസ്ഥാന്‍ രൂപ, ഫിലിപ്പീന്‍ പെസോ എന്നിവയുള്‍പ്പെടെയുള്ള പ്രധാന ഏഷ്യന്‍ കറന്‍സികളുടെ മൂല്യം ഇടിഞ്ഞതാണ് പ്രവാസികള്‍ക്ക് നേട്ടമായത്.

ഈ കറന്‍സികള്‍ സമീപകാലത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് ഇപ്പോള്‍ വ്യാപാരം നടത്തുന്നത്. ജൂണ്‍ 10-ലെ കണക്കനുസരിച്ച് ഒരു യുഎഇ ദിര്‍ഹത്തിന് 25.9 ഇന്ത്യന്‍ രൂപ, 76 പാകിസ്ഥാന്‍ രൂപ, 16.68 ഫിലിപ്പീന്‍ പെസോ എന്നിങ്ങനെയാണ് വിനിമയ നിരക്ക്.

കഴിഞ്ഞ ദിവസങ്ങളില്‍ ഇന്ത്യന്‍ രൂപ ദിര്‍ഹത്തിനെതിരെ 26.08 എന്ന റെക്കോര്‍ഡ് താഴ്ചയിലേക്ക് എത്തിയിരുന്നു. നിലവിലെ അനുകൂല സാഹചര്യം കണക്കിലെടുത്ത് പ്രവാസികള്‍ വലിയ തോതില്‍ പണം നാട്ടിലേക്ക് അയക്കുകയാണ്.

ചിലര്‍ ദിര്‍ഹത്തിന്റെ നിരക്കുകള്‍ ഇനിയും ഉയര്‍ന്നേക്കാമെന്ന പ്രതീക്ഷയില്‍ കാത്തിരിക്കുകയാണ്. ആഗോള സാമ്പത്തിക സമ്മര്‍ദ്ദങ്ങളും യുഎസ് ഡോളറിന്റെ കരുത്തുമാണ് ഏഷ്യന്‍ കറന്‍സികള്‍ ദുര്‍ബലമാകാന്‍ കാരണം.

Indian rupee, Pakistani rupee and Philippine peso stay soft, lifting dirham value for expats

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തൃണമൂല്‍ വിമത എംപിമാര്‍ക്ക് അയോഗ്യത ഭീഷണി; മൂന്നില്‍ രണ്ടുപേര്‍ ഒറ്റക്കെട്ടായാലും രക്ഷയില്ല

രാവിലെ എഴുന്നേൽക്കുമ്പോൾ കാലുകൾക്ക് വേദന, കുനിയാൻ ബുദ്ധിമുട്ട്, പലതരം ആർത്രൈറ്റിസുകളെ കുറിച്ച് അറിയാം

എന്നെ എങ്ങനെ താക്കീത് ചെയ്യും?; ആര്‍ഷോയ്ക്ക് പിജി പ്രവേശനം നല്‍കിയത് ഞാന്‍ അല്ല; സിന്‍ഡിക്കേറ്റിനെതിരെ നിയമനടപടിക്കൊരുങ്ങി മുന്‍ പ്രിന്‍സിപ്പല്‍

'അൻസിബ വിചാരിച്ചാൽ തകർന്നു പോകുന്ന ഒരാളല്ല ലക്ഷ്മി പ്രിയ; മത ചിഹ്നം വരാൻ പാടില്ലെന്ന് വാശി പിടിക്കുന്നത് എന്തിനാണ് ?'

ഫയൽവാൻ ആകാൻ ഒന്നര വർഷം കഠിന പരിശീലനം, കാർബ് സൈക്ലിങ് മുതൽ എംടിയുടി ടെക്നിക് വരെ, രാം ചരണിന് നൂറിൽ നൂറ്

SCROLL FOR NEXT