അനസ് നാസര്‍  
Gulf

ജ്യേഷ്ഠന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ ഏപ്രില്‍ 22ന് എയര്‍പോര്‍ട്ടിലെത്തി, നാട്ടില്‍ തിരിച്ചെത്തിയില്ല, മലയാളി യുവാവിനെ കണ്ടെത്തിയത് മോര്‍ച്ചറിയില്‍

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Amal Joy

മസ്‌കത്ത്: ഒമാനിലെ മസ്‌കത്തില്‍ രണ്ട് മാസം മുമ്പ് കാണാതായ കൊല്ലം സ്വദേശിയായ യുവാവ് മരിച്ചതായി സ്ഥിരീകരണം. കൊല്ലം അഞ്ചല്‍ കരുകോണ്‍ പുത്തയം അലന്‍ ഹൗസില്‍ നാസര്‍ ഖാദറ-ബീവിജ സൈനം ബീവി ദമ്പതികളുടെ മകന്‍ അനസ് നാസര്‍ (30) ആണ് മരിച്ചത്. ഏപ്രില്‍ 23 മുതല്‍ യുവാവിനെ കാണാതായിരുന്നു.

വാദി കബീറിലെ ബില്‍ഡിങ് മെറ്റീരിയല്‍ കമ്പനിയില്‍ ജോലി ചെയ്തിരുന്ന അനസ് ജ്യേഷ്ഠന്റെ വിവാഹത്തിന് മുന്നോടിയായി നാട്ടിലേക്ക് മടങ്ങാനായി കമ്പനിയില്‍നിന്ന് ലീവെടുത്തിരുന്നു. മബേല സനായയില്‍ ജോലി ചെയ്യുന്ന സഹോദരന്‍ ഐമന്‍ഷായുടെ അടുക്കലെത്തുകയും ഏപ്രില്‍ 22ന് അനസിനെ മസ്‌കത്ത് വിമാനത്താവളത്തില്‍ കൊണ്ടുചെന്നാക്കുകയും ചെയ്തതായാണ് വിവരം.

പിറ്റേന്ന് നാട്ടില്‍ എത്താത്തതിനെ തുടര്‍ന്ന് തിരച്ചില്‍ നടത്തുകയും ഏപ്രില്‍ 23ന് അനസിന്റെ സ്പോണ്‍സര്‍ പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മിലിട്ടറി ആശുപത്രിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം, ജനിതക പരിശോധന വഴി അനസിന്റേതാണെന്ന് തിരിച്ചറിഞ്ഞത്.

Anas Naser, 30, from Kollam, who went missing in Muscat on has been confirmed dead

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഒരു മിനിറ്റിനുള്ളില്‍ രണ്ട് ഭൂചലനം; വെനസ്വേലയില്‍ വന്‍ നാശനഷ്ടം; പതിനായിരങ്ങള്‍ മരിച്ചതായി റിപ്പോര്‍ട്ട്; നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു

ഇരട്ട ഭൂകമ്പത്തില്‍ നടുങ്ങി വെനസ്വേല; ബ്രസീലും മൊറോക്കോയും നോക്കൗട്ടില്‍; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

തൊണ്ടിമുതല്‍ തിരിമറി കേസ്: ആന്റണി രാജുവിന് ഇന്ന് നിര്‍ണായകം; ശിക്ഷ റദ്ദാക്കമെന്ന അപ്പീല്‍ കോടതിയില്‍

ഞായര്‍ മുതല്‍ മഴ ശക്തമാകും; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

പൊരുതി വീണ് ഹെയ്തി; മൊറോക്കോ നോക്കൗട്ടില്‍, ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാര്‍