Kuwait begins demolition of 263 properties over building violations  
Gulf

കുവൈത്തില്‍ ജലീബ് അല്‍ ഷുയൂഖില്‍ 263 അനധികൃത കെട്ടിടങ്ങള്‍ പൊളിക്കും, നടപടികള്‍ തുടങ്ങി

കെട്ടിടങ്ങള്‍ പൊളിക്കുന്നതിന്റെയും അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുന്നതിന്റെയും മുഴുവന്‍ ചെലവും ഉടമകള്‍ തന്നെ വഹിക്കണമെന്ന് അധികൃതര്‍ വ്യക്തമാക്കി.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Amal Joy

കുവൈത്ത് സിറ്റി: കുവൈത്തിലെ ജലീബ് അല്‍ ഷുയൂഖില്‍ അനധികൃത കെട്ടിടങ്ങള്‍ പൊളിച്ചുനീക്കാനുള്ള നടപടികള്‍ ആരംഭിച്ച് കുവൈത്ത് മുനിസിപ്പാലിറ്റി. കെട്ടിട ഉടമകള്‍ നോട്ടീസുകള്‍ ലഭിച്ചിട്ടും സ്വമേധയാ നിയമലംഘനങ്ങള്‍ പരിഹരിക്കാന്‍ തയ്യാറാകാത്തതിനെ തുടര്‍ന്നാണ് നടപടി. ഔദ്യോഗിക ഗസറ്റില്‍ മുന്നറിയിപ്പുകള്‍ പ്രസിദ്ധീകരിക്കുകയും നിയമപരമായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുകയും ചെയ്ത ശേഷമാണ് പൊളിച്ചുനീക്കല്‍ ആരംഭിച്ചത്.

മൂന്ന് ഘട്ടങ്ങളിലായാണ് നടപടികള്‍.ആവശ്യമായ നടപടികള്‍ പൂര്‍ത്തിയാകുന്ന മുറയ്ക്ക് തുടര്‍ന്നുള്ള ഘട്ടങ്ങളില്‍ കൂടുതല്‍ കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റും. ആദ്യഘട്ടത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന 263 കെട്ടിടങ്ങളുടെ പൊളിക്കല്‍ നടപടികളാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. രണ്ടാം ഘട്ടത്തില്‍ 494 കെട്ടിടങ്ങളാണ് ഉള്ളത്. മുനിസിപ്പാലിറ്റി ഡയറക്ടര്‍ ജനറലിന്റെ ഔദ്യോഗിക അനുമതി ലഭിച്ചതിന് ശേഷം മൂന്ന് ആഴ്ചയ്ക്കുള്ളില്‍ ഈ കെട്ടിടങ്ങള്‍ക്കായുള്ള പൊളിക്കല്‍ നടപടികള്‍ ആരംഭിക്കുമെന്നും അധികൃതര്‍ അറിയിച്ചു.

കെട്ടിടങ്ങള്‍ പൊളിക്കുന്നതിന്റെയും അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുന്നതിന്റെയും മുഴുവന്‍ ചെലവും ഉടമകള്‍ തന്നെ വഹിക്കണമെന്ന് അധികൃതര്‍ വ്യക്തമാക്കി. കെട്ടിടത്തിലേക്കുള്ള ഗതാഗതം, ആവശ്യമായ യന്ത്രസാമഗ്രികള്‍, നിലകളുടെ എണ്ണം, ആകെ വിസ്തീര്‍ണം തുടങ്ങിയവ കണക്കിലെടുത്തായിരിക്കും ചെലവ് നിശ്ചയിക്കുക.

Kuwait begins demolition of 263 properties over building violations

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ചേരാനെല്ലൂര്‍ അപകടം; വീഴ്ച വരുത്തിയ പൊലീസുകാര്‍ക്കെതിരെ നടപടി, നാലുപേര്‍ക്ക് സസ്‌പെന്‍ഷന്‍

പ്രധാനമന്ത്രിയുടെ വസതിക്ക് സമീപമുള്ള പള്ളി പൊളിക്കാൻ തൽക്കാലം നീക്കമില്ല; ഡൽഹി ഹൈക്കോടതിയിൽ കേന്ദ്ര സർക്കാർ

ബ്രേക്കപ്പിന് ശേഷം ഡിപ്രഷനിലായി; ആ വേദന മറക്കാന്‍ സഹായിച്ചത് സായ് പല്ലവി; തുറന്നു പറഞ്ഞ് അനുപമ

'നിന്നെ പരിപൂർണ വിശ്വാസം, അതുകൊണ്ട് നിന്റെ കൂടെ നിൽക്കുന്നു'; ദിലീപിന് ആശംസകൾ നേർന്നതിന് പിന്നാലെ നാദിർഷയ്ക്ക് സൈബർ ആക്രമണം

കുട്ടികളുടെ ജീവൻ പണയംവെച്ച് ഡ്രൈവറുടെ അഭ്യാസപ്രകടനം: സ്കൂൾ ബസ് ഓടിച്ചത് ഫോണിൽ സംസാരിച്ച് അമിതവേഗതയിൽ|VIDEO