Kuwait Court Orders Death Penalty for Child Assault  Special arrangement
Gulf

ഒൻപത് വയസുകാരനെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് വധശിക്ഷ

മറ്റൊരു കേസിൽ, ഭാര്യയെ വാഹനം കയറ്റി കൊലപ്പെടുത്തിയ സംഭവത്തിൽ ഭർത്താവിനെയും കോടതി വധ ശിക്ഷയ്ക്ക് വിധിച്ചു.

സമകാലിക മലയാളം ഡെസ്ക്

കുവൈത്ത് സിറ്റി: ഒൻപത് വയസുകാരനെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസിലെ പ്രതിക്ക് വധിശിക്ഷ വിധിച്ചു കുവൈത്ത് കോടതി. പെരുന്നാൾ നിസ്കാരത്തിനായി പള്ളിയിലേക്ക് പോകുന്നതിനിടെയാണ് സിറിയൻ ബാലനെ ഇയാൾ തട്ടി കൊണ്ട് പോയത്.

ഹവലി ചത്വരത്തിൽ നിന്നും കുവൈത്തി പൗരനായ പ്രതി കുട്ടിയെ ബലം പ്രയോഗിച്ചു കാറിൽ കയറ്റുന്ന സി സി ടി വി ദൃശ്യങ്ങൾ ലഭിച്ചിരുന്നു.

കുട്ടിയ പീഡിപ്പിച്ച ശേഷം ആളൊഴിഞ്ഞ സ്ഥലത്ത് ഉപേക്ഷിച്ചു. ബലപ്രയോഗം,ഭീഷണി, വഞ്ചന എന്നി കുറ്റങ്ങൾക്ക് കുവൈത്ത് നിയമത്തിലെ 180 പ്രകാരം വധ ശിക്ഷ ലഭിക്കും. ഈ കുറ്റങ്ങൾ പ്രതി ചെയ്തതായും അത് കൊണ്ട് പരമാവധി ശിക്ഷ നൽകണം എന്നുമായിരുന്നു വാദി ഭാഗം കോടതിയിൽ ഉന്നയിച്ച ആവശ്യം.

കേസിലെ തെളിവുകളും മെഡിക്കൽ റിപ്പോർട്ടും അടക്കം പരിശോധിച്ച കോടതി പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് വധശിക്ഷയ്ക്ക് വിധിച്ചത്.

മറ്റൊരു കേസിൽ, ഭാര്യയെ വാഹനം കയറ്റി കൊലപ്പെടുത്തിയ സംഭവത്തിൽ ഭർത്താവിനെയും കോടതി വധ ശിക്ഷയ്ക്ക് വിധിച്ചു. അൽ മുത് ല മരുഭൂമിയിൽ വെച്ചായിരുന്നു സംഭവം. പെരുന്നാൾ ദിനത്തിൽ ഭാര്യയെ ഇയാൾ തന്ത്രപൂർവം മരുഭൂമിയിൽ എത്തിച്ചു.

തുടർന്ന് നിലത്ത് തള്ളിയിട്ട് ശേഷം ശരീരത്തിലൂടെ കാർ നിരവധിതവണ കയറ്റി ഇറക്കുക ആയിരുന്നു. സംഭവ സ്ഥലത്ത് നിന്ന് കടന്ന് കളഞ്ഞ പ്രതിയെ പൊലീസ് ഉടൻ പിടികൂടിയിരുന്നു.

Gulf news: Kuwait Court Sentences Man to Death for Abducting and Assaulting 9-Year-Old Boy.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സ്വര്‍ണം കവരാന്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് അവസരം ഒരുക്കി'; ശബരിമല സ്വര്‍ണക്കൊള്ളയില്‍ മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ സുധീഷ് കുമാര്‍ അറസ്റ്റില്‍

പാചക വാതക സിലിണ്ടറിന്റെ വില കുറച്ചു

എറണാകുളം-ബംഗളൂരു വന്ദേ ഭാരത് ട്രെയിന്‍ പ്രഖ്യാപിച്ച് റെയില്‍വേ; സമയക്രമം അറിയാം

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വര്‍ധിപ്പിച്ച ഡിഎ അടങ്ങുന്ന ശമ്പളം ഇന്നുമുതല്‍

'ആരും വിശക്കാത്ത, ഒറ്റപ്പെടാത്ത, എല്ലാവര്‍ക്കും തുല്യ അവസരങ്ങളുള്ള കേരളത്തിനായി ഒരുമിച്ച് പ്രവര്‍ത്തിക്കാം'

SCROLL FOR NEXT