Kuwait extends family visit visa to 3 months, with option to renew for up to 1 year @MarioNawfal
Gulf

ഫാമിലി വിസിറ്റ് വിസ: വൻ മാറ്റത്തിനൊരുങ്ങി കുവൈത്ത്; പ്രവാസികൾക്ക് നേട്ടമാകും

ഫാമിലി വിസിറ്റ് വിസയിൽ സർക്കാർ വരുത്തിയ മറ്റൊരു മാറ്റം വിമാന കമ്പനികളുമായി ബന്ധപ്പെട്ടാണ്. ഈ വിസയിൽ രാജ്യത്തേക്ക് പ്രവേശിക്കാൻ കുവൈത്ത് ദേശീയ വിമാനക്കമ്പനികളെ ആശ്രയിക്കണം എന്നായിരുന്നു മുൻ നിയമം.

Author : സമകാലിക മലയാളം ഡെസ്ക്

കുവൈത്ത് സിറ്റി: ഫാമിലി വിസിറ്റ് വിസയിൽ നിർണ്ണായകമായ മാറ്റം വരുത്തി കുവൈത്ത്. സന്ദർശന വിസയുടെ കാലാവധി ഒരു മാസത്തിൽ നിന്ന് മൂന്ന് മാസമായി നീട്ടി. വിസകളുടെ കാലാവധി ആറ് മാസം മുതൽ ഒരു വർഷം വരെ ഫീസ് നൽകി നീട്ടിയെടുക്കാമെന്ന് ഒന്നാം ഉപപ്രധാന മന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് ഫഹദ് യൂസഫ് സഊദ് അസ്സബാഹ് വ്യക്തമാക്കി.

ഫാമിലി വിസിറ്റ് വിസയിൽ സർക്കാർ വരുത്തിയ മറ്റൊരു മാറ്റം വിമാന കമ്പനികളുമായി ബന്ധപ്പെട്ടാണ്. ഈ വിസയിൽ രാജ്യത്തേക്ക് പ്രവേശിക്കാൻ കുവൈത്ത് ദേശീയ വിമാനക്കമ്പനികളെ ആശ്രയിക്കണം എന്നായിരുന്നു മുൻ നിയമം. കുവൈത്ത് എയർവേയ്സ്, ജസീറ എയർവേയ്സ് എന്നീ വിമാനങ്ങളിൽ മാത്രമായിരുന്നു ഫാമിലി വിസിറ്റ് വിസയിൽ ഉള്ളവർക്ക് യാത്ര ചെയ്യാൻ കഴിയുമായിരുന്നുള്ളൂ.

എന്നാൽ, ഇനി മുതൽ ഈ നിയമം ബാധകമല്ല. ഏത് വിമാനത്തിലും കുവൈത്തിലേക്ക് ഫാമിലി വിസിറ്റ് വിസ ഉള്ളവർക്ക് യാത്ര ചെയ്യാം. ഈ തീരുമാനം ഇന്ത്യയിൽ നിന്നുള്ളവർക്കും വലിയ ആശ്വാസമാകും.

‘കുവൈത്ത് വിസ’ എന്ന സർക്കാർ പ്ലാറ്റ്‌ഫോമിലെ പ്രശ്‌നങ്ങളേപ്പറ്റി പൗരന്മാരുടെയും പ്രവാസികളുടെയും അഭിപ്രായങ്ങൾ പരിഗണിച്ചു മാറ്റങ്ങൾ വരുത്താൻ നിർദേശങ്ങൾ നൽകിയതായും ഈ മാറ്റങ്ങൾ ചൊവ്വാഴ്ച മുതൽ പ്രാബല്യത്തിൽ വരുമെന്നും കുവൈത്ത് ആഭ്യന്തരമന്ത്രി അറിയിച്ചു.

ജനങ്ങളുടെ അഭിപ്രായങ്ങൾ തുറന്ന മനസോടെയാണ് സ്വീകരിക്കുന്നത്,കാരണം കുവൈത്ത് എല്ലാ വിഭാഗത്തിലും മികച്ചതാക്കണം എന്നാണ് ഞങ്ങളുടെ ആഗ്രഹമെന്നും ശൈഖ് ഫഹദ് യൂസഫ് സഊദ് അസ്സബാഹ് വ്യക്തമാക്കി.

Gulf news: Kuwait extends family visit visa to 3 months, with option to renew for up to 1 year.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അന്നു വിഎസ് സെക്രട്ടേറിയറ്റില്‍ ഓഫിസ് ചോദിച്ചിട്ടും കൊടുത്തില്ല, ഏകാന്ത തടവുകാരനെപ്പോലെയാക്കി ജനങ്ങളില്‍നിന്ന് മാറ്റിനിര്‍ത്തി'; സി ദിവാകരന്‍ അഭിമുഖം

സ്റ്റാര്‍ഡം ബാധ്യതയായി, ഇല്ലായിരുന്നെങ്കില്‍ പേട്രിയറ്റ് കുറേക്കൂടി നല്ല സിനിമയായേനെ: പൃഥ്വിരാജ്

റൊണാൾഡോ- മോഡ്രിച്; ഇതിഹാസ നായകൻമാരിൽ ഒരാളുടെ അവസാന ലോകകപ്പ് മത്സരം ഇന്ന്!

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; കാരുണ്യ പ്ലസ് ലോട്ടറി ഫലം പ്രഖ്യാപിച്ചു|Karunya Plus KN 630 lottery result

വരുമാനത്തിന് മറ്റു മാര്‍ഗങ്ങള്‍ തേടണമെന്ന് മന്ത്രി; അച്ചപ്പവും കുഴലപ്പവും വിറ്റ് സ്വകാര്യ ബസ് ജീവനക്കാരുടെ പ്രതിഷേധം