കുവൈത്ത് 
Gulf

കുവൈത്തില്‍ തൊഴില്‍ ചട്ടങ്ങളില്‍ വന്‍മാറ്റം; തൊഴിലുടമകളുടെ അനാസ്ഥയില്‍ തൊഴിലാളിക്ക് സംരക്ഷണം

തൊഴിലാളികള്‍ നല്‍കുന്ന പരാതികള്‍ അവലോകനം ചെയ്യാനും അസാധാരണ സാഹചര്യങ്ങളില്‍ നേരത്തെയുള്ള ട്രാന്‍സ്ഫര്‍ അഭ്യര്‍ത്ഥനകള്‍ പരിഗണിക്കണമെന്നും ദേദഗതിയില്‍ പറയുന്നു

Author : സമകാലിക മലയാളം ഡെസ്ക്

കുവൈത്ത്: കുവൈത്തില്‍ തൊഴില്‍മാറ്റ ചട്ടങ്ങളില്‍ തൊഴിലാളികള്‍ക്ക് അനുകൂലമായ ഭേദഗതികള്‍. ഔദ്യോഗിക ഗസറ്റായ 'കുവൈത്ത് അലിയൂമില്‍' പ്രസിദ്ധീകരിച്ച വിവരങ്ങളാണ് പുറത്തുവന്നത്. ഒരു കമ്പനിയില്‍ ഒരു വര്‍ഷം പൂര്‍ത്തിയാകുന്നതിന് മുമ്പ് മറ്റൊരിടത്ത് ജോലി മാറാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അനുകൂലമായ വ്യവസ്ഥകള്‍ ഉള്‍പ്പെടുന്നതാണ് പുതിയ ചട്ടം. 2015 ലെ അഡ്മിനിസ്‌ട്രേറ്റീവ് ഡിസിഷന്‍ നമ്പര്‍ (842) ല്‍ പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവറാണ് പുതിയ ദേദഗതി പുറപ്പെടുവിച്ചത്.

തൊഴിലാളികള്‍ നല്‍കുന്ന പരാതികള്‍ അവലോകനം ചെയ്യാനും അസാധാരണ സാഹചര്യങ്ങളില്‍ നേരത്തെയുള്ള ട്രാന്‍സ്ഫര്‍ അഭ്യര്‍ത്ഥനകള്‍ പരിഗണിക്കണമെന്നും ദേദഗതിയില്‍ പറയുന്നു. തൊഴിലുടമയുടെ അശ്രദ്ധ, താമസവുമായി ബന്ധപ്പെട്ട ലംഘനങ്ങള്‍, തൊഴില്‍ പരാതികള്‍ എന്നിവയില്‍ നിന്ന് തൊഴിലാളികളെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് ചട്ടങ്ങളില്‍ വിപുലമായ ഭേദഗതികള്‍ കൊണ്ടുവന്നിരിക്കുന്നത്. പുതിയ ഭേദഗതികള്‍ അനുസരിച്ച് ചില പ്രത്യേക സാഹചര്യങ്ങളില്‍, ഒരു തൊഴിലുടമയുടെ കീഴില്‍ നിര്‍ബന്ധമായും പൂര്‍ത്തിയാക്കേണ്ട ഒരു വര്‍ഷത്തെ കാലാവധിക്ക് മുമ്പ് തന്നെ തൊഴിലാളികള്‍ക്ക് മറ്റ് തൊഴിലുടമകളുടെ കീഴിലേക്ക് വിസ മാറ്റാന്‍ പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍ അനുമതി നല്‍കും.

തൊഴിലാളിയുടെ ഭാഗത്ത് തെറ്റില്ലാതിരിക്കുക, തൊഴിലുടമയുടെ വീഴ്ചയോ അനാസ്ഥയോ കാരണം വര്‍ക്ക് പെര്‍മിറ്റോ വിസയോ ലഭിക്കാതിരിക്കുക, അനുബന്ധ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ കഴിയാതിരിക്കുക, തൊഴിലുടമയുടെ ഫയല്‍ സസ്‌പെന്റ് ചെയ്യുകയോ നിയന്ത്രിക്കപ്പെടുകയോ ചെയ്യുന്നത് മൂലം തൊഴിലാളിക്ക് വിസ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ കഴിയാതിരിക്കുക എന്നീ സാഹചര്യങ്ങളില്‍ തൊഴിലാളിക്ക് മുന്‍കൂട്ടി വിസ മാറ്റാന്‍ സമര്‍പ്പിക്കുന്ന പരാതി പരിശോധിക്കാന്‍ മാന്‍പവറിന് അധികാരം നല്‍കുന്നു.

തൊഴിലാളിയുടെ അവകാശങ്ങള്‍ നിഷേധിക്കുന്നതിനോ, വിസ മാറ്റം തടയുന്നതിനോ, ഉപദ്രവിക്കുന്നതിനോ വേണ്ടി തൊഴിലുടമ വ്യാജ പരാതിയോ ജോലി അവസാനിപ്പിച്ചതായുള്ള റിപ്പോര്‍ട്ടോ നല്‍കുക, കുവൈത്ത് സ്വകാര്യ മേഖലയിലെ തൊഴില്‍ നിയമത്തിലെ ആര്‍ട്ടിക്കിള്‍ 48, ആര്‍ട്ടിക്കിള്‍ 50 എന്നിവയിലെ വ്യവസ്ഥകള്‍ തൊഴിലുടമ ലംഘിച്ചതായി തെളിയുക എന്നീ സാഹചര്യങ്ങളിലും പരാതി പരിശോധിക്കാന്‍ മാന്‍പവറിന് അധികാരമുണ്ടാകും.

ഒരു തൊഴിലാളിയെ പുതിയ വിസയിലോ വിസ മാറ്റത്തിലൂടെയോ കൊണ്ടുവന്നതിന് ശേഷം, അവരുടെ വര്‍ക്ക് പെര്‍മിറ്റോ വിസയോ ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ ന്യായമായ കാരണങ്ങളില്ലാതെ വൈകിപ്പിക്കുകയോ വിസമ്മതിക്കുകയോ ചെയ്യുന്ന സ്‌പോണ്‍സര്‍മാരെ വീഴ്ച വരുത്തിയ തൊഴിലുടമകളായി കണക്കാക്കും. ഇത്തരം തൊഴിലുടമകള്‍ക്കെതിരെ കടുത്ത ഭരണപരമായ നടപടികള്‍ സ്വീകരിക്കാന്‍ പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവറിന് അധികാരം നല്‍കിയിട്ടുണ്ട്. പുതിയ വര്‍ക്ക് പെര്‍മിറ്റുകള്‍ നല്‍കുന്നത് തടയുക, പുതിയ റിക്രൂട്ട്മെന്റുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കുക തുടങ്ങിയ നടപടികള്‍ ഇതില്‍ ഉള്‍പ്പെടുന്നു. പുതിയ ഭേദഗതികള്‍ ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിച്ചതു മുതല്‍ പ്രാബല്യത്തില്‍ വന്നു.

Kuwait Introduces New Labor Transfer Rules to Protect Workers from Employer Abuse

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

1000 രൂപയുടെ ടിക്കറ്റ് എടുത്താണ് തൊഴുതത്, കൂടെ നാലുപേര്‍ മാത്രം, ഗുരുവായൂരില്‍ ഒരു ഭക്തന്റെയും ദര്‍ശനം തടസ്സപ്പെടുത്തിയിട്ടില്ല; വി ഡി സതീശന്‍

'യുഡിഎഫിന് 102 സീറ്റ് കിട്ടാന്‍ വേണ്ടിയാണോ പിണറായി രത്തന്‍ ഖേല്‍ക്കറെ ചീഫ് ഇലക്ടറല്‍ ഓഫീസറായി നിയമിച്ചത്?; ഇപ്പോഴത്തെ ചര്‍ച്ചകള്‍ തമാശ'

വാട്‌സ്ആപ്പ് തുറക്കുമ്പോള്‍ ഹാങ് ആകുന്നുണ്ടോ? പരിഹാരമുണ്ട്, അറിയാം

'ഗുണ്ടകളെ തരംതിരിച്ച് കാണേണ്ട കാര്യമില്ല; ഗുണ്ടകളുടെ അടുത്ത് നിന്ന് മാത്രമല്ല ഗുണ്ടായിസമുണ്ടാവുക'

ഈ സര്‍ക്കാരിന് എട്ടിന്റെ പണി; പോണപോക്കില്‍ മുനമ്പം ഭൂമി വഖഫ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തു: മുഖ്യമന്ത്രി

SCROLL FOR NEXT