kuwait 
Gulf

അന്താരാഷ്ട്ര ബ്രാന്‍ഡുകളുടെ പേരില്‍ വ്യാജ ഉത്പ്പന്നങ്ങള്‍; കുവൈത്തില്‍ ഗോഡൗണ്‍ പൂട്ടിച്ചു

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Amal Joy

കുവൈത്ത് സിറ്റി: കുവൈത്തില്‍ അന്താരാഷ്ട്ര ബ്രാന്‍ഡുകളുടെ പേരില്‍ നിര്‍മ്മിച്ച വ്യാജ വസ്ത്രങ്ങളും പാദരക്ഷകളും പിടിച്ചെടുത്തു. ക്യാപിറ്റല്‍ ഗവര്‍ണറേറ്റിലെ ഒരു ഗോഡൗണില്‍ നടത്തിയ റെയ്ഡില്‍ 1,550 വ്യാജ വസ്ത്രങ്ങളും ചെരുപ്പുകളും കുവൈത്ത് അധികൃതര്‍ പിടിച്ചെടുത്തു.

ക്യാപിറ്റല്‍ ഇന്‍സ്‌പെക്ഷന്‍ മോണിറ്ററിങ് വിഭാഗവും ഹവല്ലി ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗവും ചേര്‍ന്ന് നടത്തിയ പരിശോധനയില്‍ വ്യാജ ഉല്‍പ്പന്നങ്ങള്‍ യഥാര്‍ത്ഥ ബ്രാന്‍ഡഡ് സാധനങ്ങളെന്ന പേരില്‍ വിറ്റഴിക്കുന്നതായി കണ്ടെത്തി. വ്യാജ ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്ത ശേഷം, വ്യാപാര വഞ്ചനാ കേസ് രജിസ്റ്റര്‍ ചെയ്ത് ഗോഡൗണ്‍ പൂട്ടിച്ചു.

അതേസമയം മറ്റൊരു പരിശോധനയില്‍ ജഹ്റ, ഫര്‍വാനിയ എമര്‍ജന്‍സി ടീമുകളും ആഭ്യന്തര മന്ത്രാലയവും ചേര്‍ന്ന് മന്ത്രാലയ ചട്ടങ്ങള്‍ ലംഘിച്ച ഒരു സലൂണും സ്പായും അടച്ചുപൂട്ടി. പണമായി ഇടപാട് നടത്തരുതെന്ന നിര്‍ദേശം ഉള്‍പ്പെടെയുള്ള നിയമലംഘനങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് സ്ഥാപനത്തിനെതിരെ നിയമനടപടികളും സ്വീകരിച്ചു. ഉപഭോക്തൃ തട്ടിപ്പ് തടയാനും വ്യാപാര നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കാനും പരിശോധനകള്‍ തുടരുമെന്ന് അധികൃതര്‍ അറിയിച്ചു.

Kuwait Seizes 1,550 Fake Branded Clothing Items, Shuts Warehouse

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നീറ്റ് സമരം: പൊലീസ് അതിക്രമത്തിൽ സ്വതന്ത്ര അന്വേഷണം, പ്രായപൂർത്തിയാകാത്തവരെ മോചിപ്പിക്കണം; സുപ്രീം കോടതി

'അയ്യേ.. ഇവരെന്താണ് ഇങ്ങനെ ?'; കങ്കണയെ പുകഴ്ത്തിയതിന് പിന്നാലെ ഐശ്വര്യ ലക്ഷ്മിക്ക് വിമർശനം

താങ്ങാനാവുന്ന വില, ഫാമിലി ഇലക്ട്രിക് സ്‌കൂട്ടറുമായി സിംപിള്‍ എനര്‍ജി; അറൈവ് ലോഞ്ച് സെപ്റ്റംബര്‍ രണ്ടിന്

'സുനില്‍ വിഡിയോസ് ഉണ്ട്, സുനിലേട്ടനും'; ആ രഹസ്യം വെളിപ്പെടുത്തി അഭിനവ് സുന്ദര്‍

33ാം വയസിൽ ആദ്യമായി ഇന്ത്യൻ ടീമിൽ! ആരാണ് സാരാംശ് ജെയ്ൻ?