കുവൈത്ത് സിറ്റി: കുവൈത്ത് ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് അല്‍ യൂസുഫ് അസ്സബാഹിനെ അടക്കം കുവൈത്തിലെ ഉന്നത ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ മൂന്ന് പേര്‍ക്ക് വധശിക്ഷ. കേസിലെ മറ്റുപ്രതികളായ എട്ട് പേര്‍ക്ക് അഞ്ച് വര്‍ഷം കഠിന തടവും കുവൈത്ത് ക്രിമിനല്‍ കോടതി വിധിച്ചു.
കുവൈത്തിന്റെ ദേശീയ താല്‍പ്പര്യങ്ങള്‍ക്ക് ഭീഷണിയായ പ്രവര്‍ത്തികള്‍ ചെയ്യുക, ഇറാനുവേണ്ടി ചാരപ്പണി നടത്തുക, ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് യൂസഫ് സൗദ് അല്‍ സബാഹിനെ വധിക്കാന്‍ ഗൂഢാലോചന നടത്തുക, ലെബനീസ് തീവ്രവാദ സംഘടനയായ ഹിസ്ബുള്ളയില്‍ ചേരുക എന്നീ കുറ്റങ്ങള്‍ ഇവര്‍ക്കെതിരെ തെളിഞ്ഞതായി കോടതി വിധിയില്‍ പറയുന്നു.
ഭീകരവിരുദ്ധ സ്റ്റേറ്റ് സെക്യൂരിറ്റി ക്രിമിനല്‍ കോടതിയാണ് ശിക്ഷ വിധിച്ചത്. അപ്പീല്‍ കോടതിയുടെ പരിഗണനയ്ക്ക് ശേഷമായിരിക്കും അന്തിമ വിധി. വധശ്രമത്തിനായി സ്‌ഫോടകവസ്തുക്കള്‍ ഉപയോഗിക്കാന്‍ ശ്രമിച്ചെന്ന കുറ്റവും ചിലര്‍ക്കെതിരെയുണ്ട്. വിദേശത്തുനിന്ന് സ്‌ഫോടകവസ്തുക്കള്‍ കടത്തിക്കൊണ്ടുവന്ന് വധശ്രമത്തിന് ഉപയോഗിക്കാന്‍ ശ്രമിച്ചെന്ന കുറ്റം 11ാം പ്രതിക്കെതിരെയും ചുമത്തിയിരുന്നു.
ഈ വര്‍ഷം മാര്‍ച്ചില്‍ ലെബനീസ് തീവ്രവാദ സംഘടനയായ ഹിസ്ബുള്ളയുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് ഡസന്‍ കണക്കിന് ആളുകളെ കുവൈത്ത് അറസ്റ്റ് ചെയ്തിരുന്നു. ചാരപ്പണി, ഭീകര പ്രവര്‍ത്തനങ്ങള്‍, കൊലപാതകത്തിനുള്ള പരിശീലനം എന്നിവയില്‍ ഏര്‍പ്പെട്ടതായി ആറ് പേര്‍ കുറ്റസമ്മതം നടത്തിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇതില്‍ അഞ്ച് പേര്‍ കുവൈത്ത് പൗരന്മാരാണ്. കുവൈത്തികള്‍, ലെബനീസ് പൗരന്മാര്‍, ഇറാനികള്‍ എന്നിവരടങ്ങുന്ന 14 പേരെ കൂടി രാജ്യത്തിന് പുറത്ത് തിരിച്ചറിഞ്ഞിട്ടുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates