Kuwait to Dismiss Foreign Workers Aged 70 and Above from Cooperative Sector 
Gulf

'70 വയസിന് മുകളിലുള്ള പ്രവാസികളെ പിരിച്ചു വിടണം,ഒരു മാസം സമയം'; കടുത്ത നിലപാടുമായി കുവൈത്ത്

പുതിയ ഉത്തരവ് നടപ്പിലാക്കുന്നതോടെ രാജ്യത്തെ സൂപ്പർവൈസർ തലത്തിലുള്ള തസ്തികകളിൽ ഒഴിവുകൾ വരുമെന്നും ഈ ഒഴിവിലേക്ക് കുവൈത്ത് സ്വദേശികൾക്ക് നിയമനം നൽകാം എന്നുമാണ് സർക്കാരിന്റെ വിലയിരുത്തൽ.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Joice Daniel

കുവൈത്ത് സിറ്റി: സ്വദേശിവൽക്കരണം ശക്തമാക്കുന്നതിന്റെ ഭാഗമായി കുവൈത്തിൽ പ്രവാസികൾക്കതിരെ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു. സഹകരണ മേഖലയിലുള്ള 70 വയസ്സും അതിനുമുകളിലുമുള്ള എല്ലാ വിദേശി ജീവനക്കാരെയും 30 ദിവസത്തിനകം പിരിച്ചുവിടാൻ സർക്കാർ തീരുമാനിച്ചു. ഇത് സംബന്ധിച്ച ഉത്തരവ് കുവൈത്ത് സാമൂഹിക കാര്യ മന്ത്രാലയമാണ് സഹകരണ സംഘങ്ങൾക്ക് നൽകിയത്.

ഇതോടെ 70 വയസ്സോ അതിൽ കൂടുതലോ പ്രായമുള്ള എല്ലാ പ്രവാസികൾക്കും രാജ്യം വിടേണ്ടി വരും. സഹകരണ സംഘങ്ങൾ ഇത് സംബന്ധിച്ച നിയമപരമായ നടപടികൾ 30 ദിവസത്തിനുള്ളിൽ പൂർത്തിയാക്കണം. പിരിച്ചുവിടപ്പെടുന്നവർക്ക് സർവീസ് ആനുകൂല്യങ്ങളും മറ്റ് സാമ്പത്തിക ആനുകൂല്യങ്ങളും പൂർണ്ണമായി നൽകണമെന്നും പിരിച്ചു വിട്ട ജീവനക്കാരുടെ പട്ടിക മന്ത്രാലയത്തിന് കൈമാറണം എന്നും ഉത്തരവിൽ പറയുന്നു.

പുതിയ ഉത്തരവ് നടപ്പിലാക്കുന്നതോടെ രാജ്യത്തെ സൂപ്പർവൈസർ തലത്തിലുള്ള തസ്തികകളിൽ ഒഴിവുകൾ വരുമെന്നും ഈ ഒഴിവിലേക്ക് കുവൈത്ത് സ്വദേശികൾക്ക് നിയമനം നൽകാം എന്നുമാണ് സർക്കാരിന്റെ വിലയിരുത്തൽ. മുൻകാലങ്ങളിൽ ഭരണസമിതിയിലെ വ്യക്തിബന്ധങ്ങളുടെയോ തെരഞ്ഞെടുപ്പ് താൽപ്പര്യങ്ങളുടെയോ അടിസ്ഥാനത്തിൽ നടന്ന നിയമനങ്ങൾ ഒഴിവാക്കി സഹകരണ മേഖലയിലെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാനും സർക്കാർ ലക്ഷ്യമിടുന്നുണ്ട്.

Kuwait to Dismiss Foreign Workers Aged 70 and Above from Cooperative Sector

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വിമാനത്തില്‍ മലയാളി യുവാവിന്റെ പരാക്രമം, ആകാശത്തുവെച്ച് എമര്‍ജന്‍സി വാതില്‍ തുറക്കാന്‍ ശ്രമം, കീഴ്‌പ്പെടുത്തി സഹയാത്രികര്‍

കട്ടനിൽ പാൽ ചേർത്താൽ ആരോ​ഗ്യ​​ഗുണം കുറയുമോ? മിത്തും ശാസ്ത്രവും

കുന്നംകുളത്ത് നിയന്ത്രണം നഷ്ടപ്പെട്ട സ്വകാര്യ ബസ് അഞ്ച് വാഹനങ്ങളിൽ ഇടിച്ചു കയറി; രണ്ട് മരണം, എട്ടുപേർക്ക് പരിക്ക്

സൗദിയില്‍ പ്രവാസികള്‍ക്ക് നല്ല വാര്‍ത്ത; നിലവിലെ സ്ഥാപനത്തില്‍ നിന്ന് ഗാര്‍ഹിക വിസയിലേക്ക് സ്‌പോണ്‍സര്‍ഷിപ്പ് മാറ്റം

'ആലി' റിലീസിനൊരുങ്ങുന്നു; വരുന്നത് മൂന്ന് ഭാഷകളിലായി