lulu 
Gulf

ഗള്‍ഫില്‍ നിരവധി തൊഴില്‍ അവസരങ്ങളുമായി ലുലു ഗ്രൂപ്പ്; അഭിമുഖം കേരളത്തില്‍

കേരളത്തിലെ മൂന്ന് പ്രധാന കേന്ദ്രങ്ങളിലാണ് നേരിട്ടുള്ള അഭിമുഖം നടക്കുക

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Amal Joy

കൊച്ചി: മിഡില്‍ ഈസ്റ്റിലേക്ക് നിരവധി തൊഴില്‍ അവസരമൊരുക്കി ലുലുഗ്രൂപ്പ്. കാഷ്യര്‍, സെയില്‍സ്മാന്‍, ബുച്ചര്‍, ഫിഷ് മോംഗര്‍, കുക്ക്, സെക്യൂരിറ്റി, ഇലക്ട്രീഷ്യന്‍, ബേക്കേഴ്‌സ്, മലബാര്‍ സ്‌നാക്ക് മേക്കര്‍, വാന്‍ സെയില്‍സ്മാന്‍, ഹെവി, ലൈറ്റ് വെഹിക്കിള്‍ ഡ്രൈവര്‍ തസ്തികകളിലേക്ക് പുരുഷ ഉദ്യോ?ഗാര്‍ഥികളെയാണ് ക്ഷണിക്കുന്നത്.

കേരളത്തിലെ മൂന്ന് പ്രധാന കേന്ദ്രങ്ങളിലാണ് നേരിട്ടുള്ള അഭിമുഖം നടക്കുക. അപേക്ഷകര്‍ വിശദമായ ബയോഡേറ്റയ്‌ക്കൊപ്പം പാസ്‌പോര്‍ട്ടിന്റെ കളര്‍കോപ്പി, വിദ്യഭ്യാസ സര്‍ട്ടിഫിക്കറ്റിന്റെ അസല്‍ കോപ്പിയും പകര്‍പ്പും, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ കരുതണം.

സെയില്‍സ്മാന്‍/കാഷ്യര്‍ തസ്തിക

പ്ലസ് ടു യോഗ്യതയുള്ള 20നും 28നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് സെയില്‍സ്മാന്‍, കാഷ്യര്‍ തസ്തികയിലേക്ക് അപേക്ഷിക്കാം. ഗാര്‍മെന്റ്, സാരി, ഫുട് വെയര്‍, ഇലക്ട്രോണിക്‌സ്, ഹൗസ്‌ഹോള്‍ഡ്, സൂപ്പര്‍മാര്‍ക്കറ്റ് മേഖലയില്‍ പരിചയസമ്പന്നരായവര്‍ക്ക് മുന്‍?ഗണന.

ഹെവി, ലൈറ്റ് ഡ്രൈവര്‍

യു.എ.ഇ അല്ലെങ്കില്‍ കെ.എസ്.എയിലെ വാലിഡായ ഡ്രൈവിങ്ങ് ലൈസന്‍സുള്ളവര്‍ക്ക് അപേക്ഷിക്കാം

അഭിമുഖ തീയതിയും സ്ഥലവും

30-6-2026- ആലപ്പുഴ

വി.സി.എസ്.ബി റോഡിലുള്ള കല്യാണി ഓഡിറ്റോറിയത്തിലാണ് ആലപ്പുഴയിലെ അഭിമുഖം. ഈ മാസം 30 ന് ( 3062026) ചൊവ്വാഴ്ച രാവിലെ 9 മുതല്‍ വൈകിട്ട് 3 വരെ നടക്കുന്ന നേരിട്ടുള്ള അഭിമുഖത്തില്‍ പങ്കാളിയാകാം.

02-7-2026 കോട്ടക്കല്‍

കോട്ടക്കല്‍ പിഎം ഓഡിറ്റോറിയത്തില്‍ അടുത്ത മാസം രണ്ടിന് (0272026 വ്യാഴാഴ്ച ) രാവിലെ 9 മുതല്‍ വൈകിട്ട് 3 വരെ നടക്കുന്ന നേരിട്ടുള്ള അഭിമുഖത്തില്‍ ഉദ്യോ?ഗാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാം.

04-07-2026 കണ്ണൂര്‍

കണ്ണൂര്‍ ജില്ലയില്‍ ലുലു ?ഗ്രൂപ്പ് സംഘടിപ്പിക്കുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യു താണ ദിനേശ് ഓഡിറ്റോറിയത്തില്‍ അടുത്ത മാസം നാലിന് (04072026ശനിയാഴ്ച) നടക്കും. രാവിലെ 9 മണി മുതല്‍ വൈകിട്ട് 3 മണി വരെയാണ് അഭിമുഖം.

കൂടുതല്‍ വിവരങ്ങള്‍ക്കായി +91 7594054655, +91 7593812223, +91 7593812225 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

Lulu Group has many job opportunities in the Gulf

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഒരു കാരണവശാലും കൊടുക്കില്ല'; സഭയില്‍ മുഖ്യമന്ത്രിയെ മൈക്ക് ചതിച്ചു; വിഡിയോ വൈറല്‍; വിമര്‍ശനം

ISRO:റിസർച്ച് അസോസിയേറ്റ് തസ്തികയിൽ ഒഴിവ്; 58,000 രൂപ

'സ്റ്റെയിന്‍ലെസ് ബ്ലേഡ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ'; എസ്എഫ്ഐക്ക് പുതിയ വിശേഷണവുമായി കോണ്‍ഗ്രസ് നേതാവ്

ആ കണ്ണുകൾ തേടുന്നതെന്ത് ? ധനുഷ് ചിത്രത്തിലെ മമ്മൂട്ടിയുടെ കാരക്ടർ ലുക്ക് എത്തി

കേരളത്തിലെ പൊതുഗതാഗത വികസനത്തിന് കേന്ദ്രത്തിന്റെ പച്ചക്കൊടി; വാഹൻ-സാരഥി പോർട്ടൽ തടസ്സങ്ങൾ ഒരാഴ്ചയ്ക്കകം പരിഹരിക്കും