മനാമ: വ്യാപാര സ്ഥാപനങ്ങൾക്കുള്ളിൽ തൊഴിലാളികൾ താമസിക്കുന്നതിനെതിരെ മുന്നറിയിപ്പുമായി മുനിസിപ്പൽ കൗൺസിലർമാർ. ഇത്തരം പ്രവർത്തികൾ വർധിച്ചു വരുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് നിരവധി പരാതികൾ ജനങ്ങളിൽ നിന്ന് ലഭിച്ചു.
തീപിടിത്ത സാധ്യത, ആരോഗ്യപരമായ പ്രശ്നങ്ങൾ, മുനിസിപ്പൽ-തൊഴിൽ നിയമലംഘനങ്ങൾ എന്നിവ പരിഗണിച്ചാണ് അടിയന്തരമായി മുന്നറിയിപ്പ് നൽകുന്നതെന്ന് മുനിസിപ്പൽ കൗൺസിലർമാർ അറിയിച്ചു.
റസ്റ്റാറന്റുകൾ, കഫേകൾ, ബേക്കറികൾ, ഡിപ്പാർട്ട്മെന്റ് സ്റ്റോറുകൾ, ബുക്ക്ഷോപ്പുകൾ, തുടങ്ങിയ വിവിധ സ്ഥാപനങ്ങളിൽ പ്രവാസി തൊഴിലാളികൾ രാത്രി കിടന്നുറങ്ങുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇതൊരു വലിയ അപകടം സൃഷ്ട്ടിക്കാനും തൊഴിലാളികളുടെ ജീവൻ അപകടത്തിലാക്കാനും സാധ്യതയുണ്ടെന്ന് സൗത്തേൺ മുനിസിപ്പൽ കൗൺസിൽ ചെയർമാൻ അബ്ദുല്ല അബ്ദുല്ലത്തീഫ് പറഞ്ഞു.
ഗ്യാസ് സിലിണ്ടറുകൾ, ഇലക്ട്രിക്കൽ ഉപകരണങ്ങൾ, എളുപ്പം തീപിടിക്കുന്ന വസ്തുക്കൾ എന്നിവ റെസ്റ്റാറന്റുകളിലും കഫേകളിലും ഉണ്ട്. ഏതെങ്കിലും സാഹചര്യത്തിൽ ഒരു തീപിടുത്തം ഉണ്ടായാൽ വൻ ദുരന്തമായി അത് മാറിയേക്കും. അത് ഒഴിവാക്കാൻ തൊഴിലാളികളും ബന്ധപ്പെട്ടവരും തയ്യാറാകണം എന്നും ചെയർമാൻ വ്യക്തമാക്കി.
Gulf news: Bahrain Municipal Councilors Warn Against Workers Living Inside Commercial Establishments.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates