മസ്‌കത്ത്: പൊതുസ്ഥലങ്ങളില്‍ സഞ്ചരിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി മസ്‌കത്ത് മുനിസിപ്പാലിറ്റി. പൊതുനിരത്തുകളില്‍ തുപ്പുകയോ മുറുക്കന്‍ അവശിഷ്ടങ്ങള്‍ ഉപേക്ഷിക്കുകയോ ചെയ്യരുതെന്ന് പൊതുജനങ്ങളോട് അഭ്യര്‍ഥിച്ച് മസ്‌കത്ത് മുനിസിപ്പാലിറ്റി. പൊതുസ്ഥലങ്ങളില്‍ തുപ്പുന്നത് ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാകുന്നതിനൊപ്പം തലസ്ഥാന നഗരിയുടെ വൃത്തിയും സൗന്ദര്യവും ബാധിക്കുന്ന ശീലമാണെന്ന് മുനിസിപ്പാലിറ്റി വ്യക്തമാക്കി.
ഇത്തരം പ്രവൃത്തികള്‍ മസ്‌കത്തിന്റെ സംസ്‌കാരപരമായ പ്രതിച്ഛായയെ ബാധിക്കുകയും ശുചിത്വവും ആരോഗ്യകരവുമായ നഗരാന്തരീക്ഷം നിലനിര്‍ത്താനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടിയാകുകയും ചെയ്യുമെന്ന് അധികൃതര്‍ അറിയിച്ചു.
മുറുക്കല്‍ വ്യക്തികളുടെ ആരോഗ്യത്തിന് ഹാനികരമാണെന്നും അവശേഷിക്കുന്ന പാടുകളും മാലിന്യങ്ങളും പൊതുസ്ഥലങ്ങളുടെ വൃത്തിയെ പ്രതികൂലമായി ബാധിക്കുന്നതായും അധികൃതര്‍ വ്യക്തമാക്കി. പൊതുസ്ഥലങ്ങളുടെ ശുചിത്വം സംരക്ഷിക്കുന്നതില്‍ എല്ലാവരും സഹകരിക്കണമെന്നും, നഗരത്തിന്റെ ഭംഗിയും ആരോഗ്യകരമായ അന്തരീക്ഷവും നിലനിര്‍ത്താന്‍ ഉത്തരവാദിത്തത്തോടെ പെരുമാറണമെന്നും മസ്‌കത്ത് മുനിസിപ്പാലിറ്റി ആവശ്യപ്പെട്ടു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates