saudi 
Gulf

സൗദിയിലെ ജിസാന്‍ പെട്രോളിയം റിഫൈനറിക്ക് നേരെ മിസൈല്‍ ആക്രമണം; നേപ്പാള്‍ സ്വദേശി മരിച്ചു, നിരവധി പേര്‍ക്ക് പരിക്ക്

സൗദി അറേബ്യയിലെ ഏറ്റവും വലിയ റിഫൈനറിയും പ്രധാന എണ്ണ കയറ്റുമതി കേന്ദ്രവുമായ റാസ് തനൂറയ്ക്ക് നേരെയാണ് ആക്രമണമുണ്ടായത്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Amal Joy

റിയാദ്: സൗദി അറേബ്യയിലെ ജിസാന്‍ മേഖലയിലുള്ള പെട്രോളിയം റിഫൈനറിക്ക് നേരെയുണ്ടായ മിസൈല്‍ ആക്രമണത്തില്‍ നേപ്പാള്‍ സ്വദേശി മരിച്ചു. ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റതായി ഊര്‍ജ മന്ത്രാലയം അറിയിച്ചു.

സൗദി അറേബ്യയിലെ ഏറ്റവും വലിയ റിഫൈനറിയും പ്രധാന എണ്ണ കയറ്റുമതി കേന്ദ്രവുമായ റാസ് തനൂറയ്ക്ക് നേരെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തില്‍ എണ്ണശുദ്ധീകരണശാലയില്‍ തീപിടിത്തമുണ്ടായി. അഗ്‌നിശമന സേന ഉടന്‍ എത്തി തീ അണച്ചതിനാല്‍ വന്‍അപകടം ഒഴിവായി.

സൗദിയിലെ വിമാനത്താവളങ്ങള്‍, എണ്ണ കേന്ദ്രങ്ങള്‍, മറ്റ് അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവ ലക്ഷ്യമിട്ട് ഹൂതികളുടെ ആക്രമണം ശക്തമാക്കിയിരിക്കുകയാണ്. ആക്രമണത്തെത്തുടര്‍ന്ന് റിഫൈനറിയിലെ ചില ജോലികള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചിട്ടുണ്ട്. ആക്രമണത്തില്‍ പരിക്കേറ്റ തൊഴിലാളികള്‍ വിവിധ രാജ്യക്കാരാണെന്നും അവര്‍ക്ക് ആവശ്യമായ വൈദ്യസഹായം നല്‍കുന്നുണ്ടെന്നും മന്ത്രാലയം അറിയിച്ചു.

മരിച്ച തൊഴിലാളിയുടെ കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നതായും അഗാധമായ അനുശോചനം അറിയിക്കുന്നതായും ഊര്‍ജ്ജ മന്ത്രാലയം വ്യക്തമാക്കി. പരിക്കേറ്റവര്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും മന്ത്രാലയം ആശംസിച്ചു. ആക്രമണം നടന്നയുടന്‍ തന്നെ രക്ഷാപ്രവര്‍ത്തകരും വിദഗ്ധ സാങ്കേതിക വിദഗ്ധരും സ്ഥലത്തെത്തി വേണ്ട നടപടികള്‍ തുടങ്ങി. മറ്റ് അധികാരികളുമായി ചേര്‍ന്ന് ഉണ്ടായ നാശനഷ്ടങ്ങള്‍ കണക്കാക്കുന്നതിനും, റിഫൈനറിയിലെ മറ്റ് ഭാഗങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമുള്ള ജോലികള്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുകയാണെന്നും മന്ത്രാലയം അറിയിച്ചു.

Nepali national killed, several wounded in Houthi attack on Jazan refinery

ലോക്‌സഭയില്‍ വേണ്ടത് 41 പേര്‍, രാജ്യസഭയില്‍ 12ഉം; ഡിഎംകെയിലേക്കും എന്‍സിപിയിലേക്കും പാലമിട്ട് കേന്ദ്രം

NISH-ൽ സൈൻ ലാംഗ്വേജ് പഠിക്കാം; 40 മണിക്കൂർ മതി

സിറാജിന്റെ അപൂര്‍വ 'വിദേശ റെക്കോര്‍ഡിന്' വിരാമം!

കാച്ചിയ മോരിൽ ഉപ്പ് എപ്പോൾ ചേർക്കണം? മോര് തിളപ്പിക്കരുതെന്ന് പറയുന്നതിൻ്റെ കാരണം...

'സിന്ദൂരം തൊടുന്നതും താലിയിടുന്നതും എന്റെ ഇഷ്ടം, താലിയി‌ടുന്നവരെ മോശക്കാരികളെന്ന് പറയുന്നു'; കുലസ്ത്രീ വിളിക്ക് താൻ അർഹയല്ലെന്ന് സ്വാസിക