Sharjah Police 
Gulf

ലൈസന്‍സും വാഹന സേവനങ്ങളും ഇനി എളുപ്പത്തില്‍; ഏകീകൃത പ്ലാറ്റ്‌ഫോമുമായി ഷാര്‍ജ പൊലീസ്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Amal Joy

ദുബൈ: വാഹന സംബന്ധമായ നടപടിക്രമങ്ങള്‍ ലളിതമാക്കുന്നതിന് പുതിയ പദ്ധതിയുമായി ഷാര്‍ജ പൊലീസ്. 'യുവര്‍ പാത്ത്, മെയ്ഡ് ഈസി' എന്ന പദ്ധതിയിലൂടെ വാഹന സേവനങ്ങള്‍ ഒറ്റ പ്ലാറ്റ്‌ഫോമിലൂടെ ലഭ്യമാക്കിയിരിക്കുകയാണ് പൊലീസ്. ഇനി ട്രാഫിക്, ലൈസന്‍സിങ് സേവനങ്ങള്‍ വാഹന ഉടമകള്‍ക്ക് കൂടുതല്‍ എളുപ്പത്തില്‍ ലഭ്യമാക്കും.

വിവിധ സേവനങ്ങളും സൗകര്യങ്ങളും ഒരൊറ്റ പ്ലാറ്റ്ഫോമില്‍ കൊണ്ടുവരുന്നത് വാഹന ഉടമകളെ ലഭ്യമായ ഓപ്ഷനുകളെക്കുറിച്ച് അറിയാനും നടപടിക്രമങ്ങള്‍ വ്യക്തമായി മനസ്സിലാക്കാനും ഇടപാടുകള്‍ കാര്യക്ഷമമായി പൂര്‍ത്തിയാക്കാനും സഹായിക്കുമെന്ന് വെഹിക്കിള്‍സ് ആന്റ് ഡ്രൈവേഴ്സ് ലൈസന്‍സിങ് ഡിപ്പാര്‍ട്ട്മെന്റ് ഡെപ്യൂട്ടി ഡയറക്ടര്‍ ലഫ്റ്റനന്റ് കേണല്‍ ഖാലിദ് അഹമ്മദ് ബിന്‍ അശൈഖ് പറഞ്ഞു.

ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ക്കനുസൃതമായി സേവന വിതരണ രീതികള്‍ പുനര്‍രൂപകല്‍പ്പന ചെയ്യാനുള്ള വിപുലമായ ശ്രമത്തിന്റെ ഭാഗമാണ് ഈ പദ്ധതിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ലൈസന്‍സ് പുതുക്കല്‍, വാഹന രജിസ്ട്രേഷന്‍ ഉള്‍പ്പെടെയുള്ള ട്രാഫിക് സംബന്ധമായ വിവിധ സേവനങ്ങളും വിവരങ്ങളുമാണ് ഇനി ഒറ്റ പ്ലാറ്റ്ഫോമിലൂടെ ലഭ്യമാകുക. ഇതുവഴി ഓഫീസുകള്‍ കയറി ഇറങ്ങാതെ ഡിജിറ്റല്‍, സ്മാര്‍ട്ട് സേവനങ്ങള്‍ പ്രയോജനപ്പെടുത്തി ഉപഭോക്താക്കള്‍ക്ക് സമയം ലാഭിക്കാനാകും. ഡ്രൈവിങ് ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍, വിദ്യാര്‍ഥികള്‍, അധ്യാപകര്‍ തുടങ്ങി സമൂഹത്തിന്റെ വിവിധ വിഭാഗങ്ങളിലുള്ളവര്‍ക്ക് ഇതിലേക്ക് നേരിട്ട് പ്രവേശനം ലഭിക്കും.

New Sharjah initiative streamlines traffic, licensing procedures for residents

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ജയിലിലെ ആശുപത്രി ഞാന്‍ മെച്ചപ്പെടുത്തി, ആര്‍ക്കെങ്കിലും പ്രയോജനപ്പെട്ടതില്‍ സന്തോഷം'; തച്ചങ്കരിയെ പരിഹസിച്ച് ആര്‍ ശ്രീലേഖ

'മമ്മൂക്കയുടെ സിനിമകളിൽ അങ്ങോട്ട് പോകുന്തോറും മറ്റുള്ളവർക്ക് സ്പെയ്സ് കുറവായി; പ്രത്യേകിച്ച് സ്ത്രീ അഭിനേതാക്കൾക്ക്'

സമ്പാദ്യം ആയിരം കോടി കടന്നു; ബിസിനസില്‍ കുതിപ്പുമായി കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി

'അടിവസ്ത്രം മാത്രം ധരിച്ച് ആക്ഷന്‍ രംഗം ചെയ്യാന്‍ പറഞ്ഞു'; ദുരനുഭവം പറഞ്ഞ് രാധിക ആപ്‌തെ

KMSCL: മാനേജർ തസ്തികയിൽ ഒഴിവ്, ശമ്പളം 60,000 രൂപ