“Oh my God,” UAE Lottery call revealing Dh100 million jackpot winner’s reaction  UAE lottery
Gulf

'ഓ മൈ ഗോഡ്!', ലോകം അന്വേഷിക്കുന്ന 230 കോടി രൂപയുടെ ഉടമയുടെ ആദ്യ പ്രതികരണം പുറത്തുവിട്ട് യു എ ഇ ലോട്ടറി

കഴിഞ്ഞ ദിവസങ്ങളായി മാധ്യമങ്ങളൊക്കെ അന്വേഷിക്കുന്ന ആ ഭാഗ്യവാന്റെ ആദ്യ പ്രതികരണം യുഎഇ ലോട്ടറി ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെ പുറത്തുവിട്ടു.

സമകാലിക മലയാളം ഡെസ്ക്

ദുബൈ: ഒരാൾക്ക് അപ്രതീക്ഷിതമായി ജാക് പോട്ട് അടിക്കുന്നു. അതും ഏറ്റവും ഉയർന്ന സമ്മാനതുകയായ 10 കോടി ദിർഹം. ആ വ്യക്തിയുടെ പ്രതികരണം എന്തായിരിക്കും. സമ്മാന വിവരം അറിയുമ്പോൾ അദ്ദേഹത്തിന് എന്താകും തോന്നുക ഇങ്ങനെയുള്ള ചോദ്യങ്ങൾക്കെല്ലാം യു എ ഇ ലോട്ടറി ഒരു ഉത്തരം നൽകി.

കഴിഞ്ഞ ദിവസങ്ങളായി മാധ്യമങ്ങളൊക്കെ അന്വേഷിക്കുന്ന ആ ഭാഗ്യവാന്റെ ആദ്യ പ്രതികരണം യുഎഇ ലോട്ടറി ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെ പുറത്തുവിട്ടു.

ഏറ്റവും പുതിയ നറുക്കെടുപ്പിൽ റെക്കോർഡ് ഭേദിച്ച 10 കോടി ദിർഹം സമ്മാനം നേടിയ ഭാഗ്യശാലിയായ ജാക്ക്‌പോട്ട് വിജയിയെ വിളിച്ച ഫോൺ സംഭാഷണമാണ് യുഎഇ ലോട്ടറി ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെ പുറത്തുവിട്ടത്.

"ഹായ്, ഇത് യുഎഇ ലോട്ടറിയിൽ നിന്നും ഷാ ആണ്," വിളിച്ചയാൾ ശാന്തവും പ്രൊഫഷണലുമായ സ്വരത്തിൽ സ്വയം പരിചയപ്പെടുത്തി. അതിന് ശേഷം ആ ജീവിതത്തെ മാറ്റി മറിക്കുന്ന വിവരം പറഞ്ഞു. "നിങ്ങൾ ഞങ്ങളുടെ 10കോടി ദിർഹത്തിന്റെ ജാക്ക്പോട്ട് വിജയിയാണ്."

മറുവശത്ത് അവിശ്വസനീയമായ തലത്തിലുള്ള നിശബ്ദത പടരുന്നു. പിന്നെ, അവിശ്വാസം പുറത്തുവരുന്നു.

"ഓ എന്റെ ദൈവമേ," (“Oh my God") വിജയി വിറയ്ക്കുന്ന ശബ്ദത്തോടെ വിളിച്ചുപറയുന്നു.

ജീവിതം മാറ്റിമറിച്ച കോൾ വിജയിയിലേക്ക് പോയി, അനിൽകുമാർ ബി എന്ന് മാത്രം തിരിച്ചറിഞ്ഞ വിജയി. ആ വിജിയയുടെ ശബ്ദം ഫലം പ്രഖ്യാപിച്ച് അഞ്ച് ദിവസം കഴിഞ്ഞപ്പോൾ ലോകം കേട്ടു.

ഒക്ടോബർ 18-ലെ നറുക്കെടുപ്പിൽ ഏഴ് നമ്പരുകളും കൃത്യമായി ഒത്തുചേർന്നാണ് ഭാഗ്യം അദ്ദേഹത്തെ തേടിയെത്തിയത്. 88 ലക്ഷത്തിൽ ഒന്ന് എന്ന സാധ്യതയായിരുന്നു ഇതുവരെ ആരാണ് എന്നറിയാത്ത അനിൽകുമാർ നേടിയത്.

ലോട്ടറി ആരംഭിച്ചതിനുശേഷം ഇതിനകം നാല് പേരാണ് ഒറ്റരാത്രികൊണ്ട് കോടീശ്വരന്മാരായി മാറിയതെന്ന് യു എ ഇ ലോട്ടറി അധികൃതർ അറിയിച്ചു.

Gulf News: “Oh my God,” UAE Lottery call revealing Dh100 million jackpot winner’s reaction.For now, Anilkumar B’s identity remains partially concealed as verification continues.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ജമാ അത്തെ ഇസ്ലാമി കറ കളഞ്ഞ വര്‍ഗീയവാദികള്‍, കൂടിക്കാഴ്ച നടത്തി; ഗുഡ് സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടില്ല: മുഖ്യമന്ത്രി

'ദിലീപിനെ പൂട്ടണം'; വാട്‌സ് ആപ്പ് ഗൂപ്പുണ്ടാക്കിയെന്ന് ക്രൈംബ്രാഞ്ച്

ഉണക്കമുന്തിരി ചേർത്ത പാൽ കുടിച്ചിട്ടുണ്ടോ? ആരോഗ്യഗുണങ്ങൾ ഏറെ

കേരള സൂപ്പര്‍ ലീഗ്; സെമി മത്സരം മാറ്റിവയ്ക്കണമെന്ന് പൊലീസ്, സുരക്ഷ ഒരുക്കാന്‍ ആവശ്യത്തിന് ഉദ്യോഗസ്ഥരില്ല

'അന്നേ അറിയാമായിരുന്നു ഇന്‍ഡിഗോ നേര്‍വഴിക്ക് പോകുന്ന സ്ഥാപനമല്ലെന്ന്; എനിക്ക് അവാര്‍ഡ് തരേണ്ടതായിരുന്നു'

SCROLL FOR NEXT