Oman Central Bank Warns Against Job Scams  @CentralBank_OM
Gulf

ഈ ജോലി ഒഴിവ് നിങ്ങളുടെ വാട്സ്ആപ്പിലും എത്തിയോ?, തട്ടിപ്പിൽ വീഴരുതെന്ന് സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ

പരസ്യത്തിൽ നൽകിയിരിക്കുന്ന നമ്പറിൽ ബന്ധപ്പെടുമ്പോൾ വിചിത്രമായ ഒരു മറുപടിയാണ് തട്ടിപ്പുകാർ നൽകുന്നത്. ജോലി ലഭിക്കണമെങ്കിൽ അതെ ബാങ്കിൽ അക്കൗണ്ട് ആരംഭിക്കണമെന്നും പണമിടപാട് നടത്തണം എന്നും തട്ടിപ്പ് സംഘം ആവശ്യപ്പെടും. 

സമകാലിക മലയാളം ഡെസ്ക്

മസ്കത്ത്: തൊഴിൽ തട്ടിപ്പിൽ വീഴാതിരിക്കാൻ ജനങ്ങൾ ജാഗ്രത പുലർത്തണമെന്ന മുന്നറിയിപ്പുമായി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ. രാജ്യത്ത് നിയമപരമായി രജിസ്റ്റർ ചെയ്തിരിക്കുന്ന ധനകാര്യസ്ഥാപനങ്ങളിൽ ജോലി ഒഴിവുണ്ടെന്ന് പരസ്യം വലിയതോതിൽ പ്രചരിച്ചിരുന്നു. എന്നാൽ ഈ പരസ്യം തെറ്റാണെന്നും ഒരു ബാങ്ക് സ്ഥാപനങ്ങളും വാട്സ്ആപ്പ് വഴി ജോലി ഒഴിവുകൾ പരസ്യം ചെയ്യില്ല എന്നും സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ അറിയിച്ചു. 

അടുത്തിടെ ഒമാനിലെ വിവിധ ബാങ്കുകളിൽ തൊഴിൽ അവസരങ്ങൾ ഉണ്ടെന്ന തരത്തിലുള്ള പരസ്യങ്ങൾ വാട്സ്ആപ്പ് വഴി പ്രചരിച്ചതിന്റെ അടിസ്ഥാനത്തിലാണ് വിശദീകരണവുമായി ഒമാൻ അധികൃതർ രംഗത്ത് എത്തിയത്. പരസ്യത്തിൽ നൽകിയിരിക്കുന്ന നമ്പറിൽ ബന്ധപ്പെടുമ്പോൾ വിചിത്രമായ ഒരു മറുപടിയാണ് തട്ടിപ്പുകാർ നൽകുന്നത്.

ജോലി ലഭിക്കണമെങ്കിൽ അതെ ബാങ്കിൽ അക്കൗണ്ട് ആരംഭിക്കണമെന്നും പണമിടപാട് നടത്തണം എന്നും തട്ടിപ്പ് സംഘം ആവശ്യപ്പെടും. ഇങ്ങനെ തട്ടിപ്പുകാർ പറയുന്ന ബാങ്ക് അക്കൗണ്ടിലേക്ക് പണം അയച്ചു നൽകി വഞ്ചിതരാകരുതെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

 അംഗീകൃത ധനകാര്യ സ്ഥാപനങ്ങളിൽ ജോലി ലഭിക്കണമെങ്കിൽ പണമിടപാട് പോലെയുള്ള നടപടികൾ ആവശ്യമില്ല. ഇത്തരം തട്ടിപ്പുകളിൽ ജനങ്ങൾ വീഴരുത്. ഓരോ ബാങ്കും നിയമന സംബന്ധിച്ചുള്ള വിവരങ്ങൾ ഔദ്യോഗികമായ അവരുടെ വെബ്സൈറ്റിലൂടെയോ അല്ലെങ്കിൽ സോഷ്യൽ മീഡിയ വഴിയോ ജനങ്ങളെ അറിയിക്കും. അങ്ങനെയുള്ള പരസ്യങ്ങൾ മാത്രമേ വിശ്വസിക്കാൻ പാടുള്ളൂ എന്ന് സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ വ്യക്തമാക്കി.

Gulf news: Central Bank of Oman Warns Public Against Job Scams Circulating on Social Media.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മന്ത്രിസഭയിലും എല്‍ഡിഎഫിലും ശരിയായ ചര്‍ച്ച നടന്നില്ല; പിഎം ശ്രീയില്‍ വീഴ്ച സമ്മതിച്ച് സിപിഎം

എൻട്രി ഹോം ഫോർ ഗേൾസ്; മാനേജർ തസ്തികയിൽ നിയമനം നടത്തുന്നു

മുസ്ലീംലീഗ് കടലാസില്‍ പൊതിഞ്ഞ പൊട്ടാസ്യം സയനൈഡ്, ഗണേഷ് കുമാര്‍ തറ മന്ത്രി: വെള്ളാപ്പള്ളി

'ജനങ്ങളുടെ അവകാശങ്ങള്‍ക്കുമേലുള്ള നിയന്ത്രണം'; എസ്‌ഐആറിനെതിരെ തമിഴ്‌നാട് സുപ്രീംകോടതിയിലേയ്ക്ക്

കരുൺ നായർക്കും ആർ സ്മരണിനും ഇരട്ട സെഞ്ച്വറി; പടുകൂറ്റൻ സ്കോറുയർത്തി കർണാടക, തുടക്കം തന്നെ പതറി കേരളം

SCROLL FOR NEXT