Oman Labour Ministry mandates license for logistics jobs  chatgpt/ai
Gulf

ഡെലിവറി ഡ്രൈവർമാർക്കും ഇനി പ്രൊഫഷണൽ ലൈ​സ​ൻ​സ് നിർബന്ധം

തൊ​ഴി​ൽ വി​പ​ണി​യെ നി​യ​ന്ത്രി​ക്കു​ന്ന​തി​നും, തൊഴിലാളികളുടെ കാ​ര്യ​ക്ഷ​മ​ത വ​ർ​ധി​പ്പി​ക്കു​ന്ന​തി​നും,തൊഴിലാളികൾക്ക് സർക്കാർ അം​ഗീ​കൃ​ത മാ​ന​ദ​ണ്ഡ​ങ്ങ​ൾ​ക്ക​നു​സൃ​ത​മാ​യി കഴിവുണ്ടെന്ന് ഉ​റ​പ്പാ​ക്കു​ന്ന​തി​നു​മാണ് ഈ നടപടികളെന്ന് തൊ​ഴി​ൽ മ​ന്ത്രാ​ല​യം വ്യക്തമാക്കി.

സമകാലിക മലയാളം ഡെസ്ക്

മസ്കത്ത്: ഒമാനിലെ ലോ​ജി​സ്റ്റി​ക്സ് ത​സ്തി​ക​ക​ളി​ൽ ജോലി ചെയ്യുവർക്ക് ഇനി മുതൽ പ്രൊഫഷണൽ ലൈ​സ​ൻ​സ് നിർബന്ധമായും വേണമെന്ന് തൊ​ഴി​ൽ മ​ന്ത്രാ​ല​യം. ഭ​ക്ഷ്യ വി​ത​ര​ണ തൊ​ഴി​ലാ​ളി​ക​ൾ മുതൽ ചരക്ക് നീക്കത്തിന് സഹായിക്കുന്ന ഡ്രൈവർമാർക്ക് വരെ ലൈ​സ​ൻ​സ് ആവശ്യമാണ്.

2025 സെപ്റ്റംബർ 1 മുതൽ ഈ നിയമം പ്രാബല്യത്തിൽ വരുമെന്നും അധികൃതർ അറിയിച്ചു. വർക്ക് പെർമിറ്റുകൾ പുതുക്കുമ്പോൾ ഈ ലൈസൻസ് നിർബന്ധമായും രേഖകൾക്കൊപ്പം സമർപ്പിക്കണം. ഇല്ലെങ്കിൽ പെർമിറ്റ് അനുവദിക്കില്ലെന്നും അധികൃതർ വ്യക്തമാക്കി.

വിദേശികൾക്കും സ്വദേശികൾക്കും നിയമം ബാധകമാണ്. ഇനി ഇതേ മേഖലയിൽ ജോലി ചെയ്യാൻ ആഗ്രഹിക്കുന്ന ആളുകളും പ്രൊഫഷണൽ ലൈ​സ​ൻ​സ് എടുത്തിരിക്കണം എന്നും അധികൃതർ അറിയിച്ചു. തൊ​ഴി​ൽ വി​പ​ണി​യെ നി​യ​ന്ത്രി​ക്കു​ന്ന​തി​നും, തൊഴിലാളികളുടെ കാ​ര്യ​ക്ഷ​മ​ത വ​ർ​ധി​പ്പി​ക്കു​ന്ന​തി​നും,തൊഴിലാളികൾക്ക് സർക്കാർ അം​ഗീ​കൃ​ത മാ​ന​ദ​ണ്ഡ​ങ്ങ​ൾ​ക്ക​നു​സൃ​ത​മാ​യി കഴിവുണ്ടെന്ന് ഉ​റ​പ്പാ​ക്കു​ന്ന​തി​നു​മാണ് ഈ നടപടികളെന്ന് തൊ​ഴി​ൽ മ​ന്ത്രാ​ല​യം വ്യക്തമാക്കി.

 https://lssu.ola.om/sign-up എ​ന്ന ഔ​ദ്യോ​ഗി​ക വെബ്സൈറ്റ് വഴി ലൈസൻസ് നേടാനുള്ള അപേക്ഷ സമർപ്പിക്കാം.

പ്രൊഫഷണൽ ലൈ​സ​ൻ​സ് നിർബന്ധമാക്കിയ തസ്തികകൾ ചുവടെ ചേർക്കുന്നു.

1.റെഫ്രിജറേറ്റഡ് ട്രക്ക് ഡ്രൈവർ (ട്രാക്ടർ - ട്രെയ്ലർ )
2.വാട്ടർ ടാങ്കർ ഡ്രൈവർ (ട്രാക്ടർ - ട്രെയ്ലർ )
3.ട്രാക്ടർ ഹെഡ് ഡ്രൈവർ (ട്രെയ്ലർ )
4. വേസ്റ്റ് ട്രാൻസ്‌പോർട്ട് ട്രക്ക് ഡ്രൈവർ
5.ഫുഡ് ഡെലിവറി റെപ്രെസെന്ററ്റീവ്
6. ഫുഡ് ഡെലിവറി സൂപ്പർവൈസർ

Gulf news: Oman Labour Ministry mandates license for logistics jobs to ensure standards and market regulation.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

'കുഞ്ഞികൃഷ്‌നെ പിന്തുണയ്‌ക്കേണ്ട ഗതികേട്'; വിമതനായി മത്സരിക്കുമെന്ന് മുതിര്‍ന്ന നേതാവ്; പയ്യന്നൂര്‍ സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

SCROLL FOR NEXT