നഴ്‌സുമാര്‍  file
Gulf

വ്യാജ പ്രവൃത്തി പരിചയ രേഖകള്‍ ഹാജരാക്കി; ഖത്തറില്‍ നഴ്‌സുമാര്‍ക്ക് ആജീവനാന്ത വിലക്ക്

Author : Amal Joy

ദോഹ: വ്യാജ പ്രവൃത്തി പരിചയ രേഖകള്‍ ഹാജരാക്കി ജോലി നേടിയ നഴ്‌സുമാരെ ഖത്തര്‍ പുറത്താക്കി. കഴിഞ്ഞ 6 മാസത്തിനിടെ ഇത്തരത്തില്‍ 27 പേരാണ് പിടിക്കപ്പെട്ടത്. രാജ്യത്തെ ആരോഗ്യ മേഖലയില്‍ ജോലി ചെയ്യുന്നതിന് ഇവര്‍ക്ക് ആജീവനാന്ത വിലക്കും ഏര്‍പ്പെടുത്തി.

ഉദ്യോഗാര്‍ഥികളുടെ രജിസ്‌ട്രേഷന്‍, ലൈസന്‍സ് നടപടികള്‍ക്കിടെയാണ് പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്നു കണ്ടെത്തിയത്. രജിസ്‌ട്രേഷന്‍, ലൈസന്‍സിങ് പ്രക്രിയയുടെ പ്രാരംഭ ഘട്ടങ്ങളിലാണ് യോഗ്യതാ രേഖകളുടെ പരിശോധന നടക്കുന്നതെന്ന് പൊതുജനാരോഗ്യ മന്ത്രാലയത്തിലെ ആരോഗ്യ സംരക്ഷണ പ്രൊഫഷന്‍സ് വകുപ്പ് ഡയറക്ടര്‍ ഡോ. സാദ് അല്‍ കാബി പറഞ്ഞു.

അപേക്ഷകരുടെ പ്രാഥമിക സ്‌ക്രീനിങ് പ്രാരംഭ ഘട്ടത്തില്‍ തന്നെ വ്യാജ അപേക്ഷകള്‍ തിരിച്ചറിയാന്‍ സാധിക്കും. നല്‍കിയിരിക്കുന്ന വിവരങ്ങളുടെ ആധികാരികത പരിശോധിക്കുന്നതിനായി പ്രത്യേക സ്ഥാപനങ്ങളുമായി സഹകരിച്ചാണ് ഈ സ്ഥിരീകരണ പ്രക്രിയ നടത്തുന്നതെന്നും അധികൃതര്‍ അറിയിച്ചു.

അന്താരാഷ്ട്ര ആരോഗ്യ സംരക്ഷണ പ്രാക്ടീഷണര്‍മാര്‍ക്ക് ലൈസന്‍സ് നല്‍കുന്നതിനുള്ള ഉയര്‍ന്ന നിലവാരം നിലനിര്‍ത്താന്‍ പ്രതിജ്ഞാബദ്ധമാണെന്നും ഉയര്‍ന്ന യോഗ്യതയുള്ള പ്രൊഫഷണലുകള്‍ക്ക് മാത്രമേ ഖത്തറില്‍ സുരക്ഷിതവും ഉയര്‍ന്ന നിലവാരമുള്ളതുമായ മെഡിക്കല്‍ സേവനങ്ങള്‍ നല്‍കുന്നുള്ളുവെന്ന് ഉറപ്പാക്കണമെന്നും പൊതുജനാരോഗ്യ മന്ത്രാലയം നിര്‍ദേശിച്ചു.

ഹെല്‍ത്ത് കാര്‍ഡില്ലാതെ തന്നെ താമസക്കാര്‍ക്ക് മെഡിക്കല്‍ സേവനങ്ങള്‍ ലഭിക്കുന്ന വിധത്തില്‍ രാജ്യം അടുത്തിടെ ആരോഗ്യ സംരക്ഷണ സംവിധാനത്തെ കേന്ദ്രീകൃതമാക്കിയിരുന്നു. താമസക്കാരുടെ ഹെല്‍ത്ത് നമ്പര്‍ അവരുടെ QID ഖത്തര്‍ ഐഡന്റിറ്റി കാര്‍ഡിനൊപ്പം ലഭ്യമാക്കും. ഈ വര്‍ഷം ഏപ്രിലില്‍ പൊതുജനാരോഗ്യ മന്ത്രി മന്‍സൂര്‍ ബിന്‍ ഇബ്രാഹിം അല്‍ മഹമൂദ് ആണ് ഈ തീരുമാനം അറിയിച്ചത്.

Qatar bans 27 from working in healthcare over using fake experience certificates

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാര്യവട്ടത്ത് ഇന്ത്യക്ക് 'ഇരട്ട ശതകം'; റെക്കോര്‍ഡ് തിരുത്തി കോഹ്‌ലി, കളം നിറഞ്ഞ് ഗില്‍; വിന്‍ഡീസിനെതിരെ 8 വിക്കറ്റ് വിജയം

Today's Rashi Phalam September 28| അപ്രതീക്ഷിതമായി സമ്മാനം ലഭിക്കും, കാത്തിരുന്ന സർക്കാർ രേഖ ലഭിക്കും

Weekly horoscope (September 27- October 03, 2026): ജോലി, പ്രണയം, സാമ്പത്തികം ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ

നീറ്റ് ചോദ്യച്ചോര്‍ച്ച: എന്‍ടിഎ ഓഫീസ് ഇനി കനത്ത സുരക്ഷയില്‍; കാവലിന് സിഐഎസ്എഫ്

പ്രതിഷേധം ഫലം കണ്ടു; സിജെപി നേതാവിനെയും പ്രവർത്തകരെയും വിട്ടയച്ചു