Indian passport x
Gulf

യുഎഇയില്‍ ഇന്ത്യക്കാര്‍ക്ക് ആശ്വാസം; ഇനി മുതല്‍ ഞായറാഴ്ചയും പാസ്‌പോര്‍ട്ട് വാങ്ങാം

രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 12 വരെയാണ് ഈ സേവനം ലഭ്യമാകുക

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Amal Joy

ദുബൈ: യുഎഇയിലെ ഇന്ത്യക്കാര്‍ക്ക് സന്തോഷ വാര്‍ത്ത. ഇനി മുതല്‍ ഞായറാഴ്ചയും പാസ്‌പോര്‍ട്ട് വാങ്ങാം. യുഎഇയിലെ 16 ഇന്ത്യന്‍ കോണ്‍സുലര്‍ കേന്ദ്രങ്ങളിലും അല്‍ഹിന്ദ് ഗ്ലോബല്‍ സര്‍വീസസ് ഞായറാഴ്ചകളില്‍ പാസ്പോര്‍ട്ട് കൈപ്പറ്റാനുള്ള സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 12 വരെയാണ് ഈ സേവനം ലഭ്യമാകുക. പ്രവൃത്തിസമയങ്ങളില്‍ പാസ്പോര്‍ട്ട് കൈപ്പറ്റാന്‍ കഴിയാത്തവര്‍ക്ക് ഇത് വലിയ ആശ്വാസമാകും.

അബുദാബിയിലെ ഇന്ത്യന്‍ എംബസിയുടെയും ദുബൈയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെയും മാര്‍ഗനിര്‍ദേശത്തിലാണ് പുതിയ സേവനം ആരംഭിച്ചത്. അടിയന്തര യാത്രകള്‍, പുതിയ വിസ, എമിറേറ്റ്‌സ് ഐഡി ഉള്‍പ്പെടെ ഔദ്യോഗിക നടപടികള്‍ എന്നിവക്കായി പാസ്പോര്‍ട്ട് ഉടന്‍ ആവശ്യമായവര്‍ക്ക് പുതിയ സംവിധാനം പ്രയോജനപ്പെടും. കൊറിയര്‍ വഴി പാസ്പോര്‍ട്ട് എത്തിക്കുകയോ നേരിട്ട് പോയി വാങ്ങുകയോ ചെയ്യാന്‍ ബുദ്ധിമുട്ട് നേരിടുന്ന ജോലി ചെയ്യുന്നവര്‍ക്കിടയിലുള്ള ഒരു പ്രധാന പരാതിക്കാണ് ഇതിലൂടെ പരിഹാരമാകുന്നത്.

ജൂലൈ 22നാണ് അല്‍ ഹിന്ദിന്റെ ഐസിഎസികള്‍ പ്രവര്‍ത്തനം ആരംഭിച്ചത്. നേരത്തെയുണ്ടായിരുന്ന 100 ശതമാനം അപേക്ഷകളും തീര്‍പ്പാക്കിയതായി നയതന്ത്ര കാര്യാലയങ്ങള്‍ വ്യക്തമാക്കി. നിലവില്‍ അപ്പോയിന്റ്‌മെന്റുകള്‍ ലഭ്യമാണെന്നും 16 കേന്ദ്രങ്ങളിലെയും പ്രവര്‍ത്തനം സുഗമമായെന്നും അധികൃതര്‍ അറിയിച്ചു.

Relief for Indians in the UAE; passports can now be collected on Sundays as well.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ലോകകേരള സഭ തുടരില്ല; ആറാമത് എഡീഷന് ഒരുരൂപ പോലും വകയിരുത്തിയിട്ടില്ല; മുഖ്യമന്ത്രി

'ക്യാപ്റ്റാ... കപ്പലണ്ടി വിൽക്കാൻ വന്നതാണോ'! ബാബറിനെതിരെ അക്രം

ഏകദേശം 7000 കോടി ചെലവ്, ഷെല്‍ട്ടര്‍ ഹോമുകള്‍ നിര്‍മ്മിക്കേണ്ടത് പ്രാദേശിക ഭരണകൂടങ്ങള്‍; സുപ്രീംകോടതി ഉത്തരവിനെതിരെ ദേശീയപാത അതോറിറ്റി

പത്തുലക്ഷം രൂപയില്‍ താഴെ വില; മഹീന്ദ്ര 'XUV 3XO REVX EDGE' വേരിയന്റ് വിപണിയില്‍, ഫീച്ചറുകള്‍

'നല്ല കാര്യം, പക്ഷേ ആ രോഗിയെ അങ്ങനെയല്ല മാറ്റേണ്ടത്': ട്രോമ പ്രോട്ടോക്കോൾ ഓർമ്മിപ്പിച്ച് ഡോ. മനോജ് വെള്ളനാട്