Roblox suspends voice and text chats, blocks 300,000 games in Saudi Arabia @Roblox
Gulf

വഴങ്ങി റോബ്ലോക്‌സ്; സൗദി അറേബ്യയിൽ മൂന്ന് ലക്ഷം ഗെയിമുകൾ ഒഴിവാക്കി

റോബ്ലോക്‌സ് ഗെയിമിനുള്ളിലെ ഉള്ളടക്കം കുട്ടികൾക്കിടയിൽ അക്രമവാസന വളർത്തുന്നതായും സദാചാര മൂല്യങ്ങൾക്ക് എതിരാണെന്നുമുള്ള പരാതികൾ നേരത്തെ ഉയർന്നിരുന്നു. ഇതോടെ ഗെയിമിലെ ചാറ്റ് സെക്ഷൻ സൗദി നിരോധിച്ചിരുന്നു.

സമകാലിക മലയാളം ഡെസ്ക്

റിയാദ്: റോബ്ലോക്‌സ് ഗെയിമിങ് പ്ലാറ്റ്ഫോമിൽ ഉണ്ടായിരുന്ന 300,000 ഗെയിമുകൾ സൗദി അറേബ്യയിൽ നിരോധിച്ചു. സോഷ്യൽ ഗാതറിങ് വിഭാഗത്തിൽപ്പെടുന്ന ഗെയിമുകൾ ആണ് ഇവ. സൗദിയിലെ ജനറൽ അതോറിറ്റി ഫോർ മീഡിയ റെഗുലേഷൻ നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങൾ അനുസരിച്ച് ഗെയിമിന്റെ ഉള്ളടക്കത്തിൽ മാറ്റം വരുത്തുമെന്ന് റോബ്ലോക്‌സ് അധികൃതർ അറിയിച്ചു.

റോബ്ലോക്‌സ് ഗെയിമിനുള്ളിലെ ഉള്ളടക്കം കുട്ടികൾക്കിടയിൽ അക്രമവാസന വളർത്തുന്നതായും സദാചാര മൂല്യങ്ങൾക്ക് എതിരാണെന്നുമുള്ള പരാതികൾ നേരത്തെ ഉയർന്നിരുന്നു. ഇതോടെ ഗെയിമിലെ ചാറ്റ് സെക്ഷൻ സൗദി നിരോധിച്ചിരുന്നു. എന്നാൽ ഈ പ്ലാറ്റ്ഫോമിലെ കൂടുതൽ ഗെയിമുകൾക്കും സമാനമായ സ്വഭാവമുണ്ടെന്ന് രക്ഷകർത്താക്കൾ ചൂണ്ടികാട്ടിയതിന്റെ അടിസ്ഥാനത്തിൽ റോബ്ലോക്‌സ് അധികൃതരുമായി സൗദി ചർച്ച നടത്തുകയും ചെയ്തു. ഇതോടെയാണ് കൂടുതൽ ഗെയിമുകളിൽ ഒഴിവാക്കാൻ റോബ്ലോക്‌സ് തീരുമാനിച്ചത്.

കുട്ടികളുടെ സുരക്ഷാ ഉറപ്പ് വരുത്തുന്നതിന്റെ ഭാഗമായി ആണ് നടപടി എന്നും നിരോധിച്ച ഗെയിമുകളുടെ പ്രവർത്തനം അധികൃതർ നീരീക്ഷിച്ചു വരുകയാണ് എന്നും ജനറൽ അതോറിറ്റി ഫോർ മീഡിയ റെഗുലേഷൻ അധികൃതർ അറിയിച്ചു. എന്നാൽ ഗെയിമുകളുടെ ഉള്ളടക്കത്തിൽ മാറ്റം വരുത്തിയാൽ വിലക്ക് നീക്കുമോ എന്ന കാര്യത്തിൽ വ്യക്തത വരുത്തിയിട്ടില്ല.

കുട്ടികളുടെ മാനസിക ശാരീരിക ആരോഗ്യ വിഷയങ്ങൾ ചൂണ്ടിക്കാട്ടി ഖത്തർ, ഒമാൻ, ചൈന, തുർക്കി, ജോർദാൻ, ഉത്തരകൊറിയ തുടങ്ങിയ രാജ്യങ്ങളിൽ റോബ്ലോക്‌സ് ​ഗെയിം നേരത്തെ നിരോധിച്ചിരുന്നു. യു എ ഇ റോബ്ലോക്‌സിന്റെ ചാറ്റ് സെക്ഷൻ വിലക്കികൊണ്ടുള്ള തീരുമാനവും എടുത്തിരുന്നു.

Gulf news: Roblox suspends voice and text chats, blocks 300,000 games in Saudi Arabia.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം അത്ഭുതം; പ്രസവ ചികിത്സയില്‍ അമേരിക്കയെക്കാള്‍ മെച്ചം; ഇതാണ് റിയല്‍ കേരള സ്റ്റോറി'

മുലപ്പാൽ നെറുകയിൽ കയറി അല്ല, ഒന്നര വയസുകാരന്റെ മരണം കപ്പലണ്ടി അന്നനാളത്തിൽ കുടുങ്ങി

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് കടിഞ്ഞാണ്‍; ഗണ്ണേഴ്‌സ് ജയം തുടരുന്നു

മുസ്ലീം ലീഗിന്റെ സാംസ്‌കാരിക അപചയം; സംസ്‌കാരശൂന്യമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കണം; പിഎംഎ സലാം മാപ്പുപറയണമെന്ന് സിപിഎം

അന്ന് പുരുഷ ടീമിന് 125 കോടി! ലോകകപ്പടിച്ചാല്‍ ഇന്ത്യന്‍ വനിതാ ടീമിന് 'അതുക്കും മേലെ'?

SCROLL FOR NEXT