റോയല്‍ ഒമാന്‍ പൊലീസ് 
Gulf

സുപ്രധാന അറിയിപ്പുകള്‍ ജനങ്ങള്‍ക്ക് നേരിട്ടെത്തും; വാട്‌സ്ആപ്പ് ചാനലുമായി റോയല്‍ ഒമാന്‍ പൊലീസ്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Amal Joy

മസ്‌കത്ത്: പൊതുജനങ്ങളിലേക്ക് ഔദ്യോഗിക അറിയിപ്പുകള്‍ വേഗത്തില്‍ ലഭ്യമാക്കുന്നതിനായി വാട്‌സ്ആപ്പ് ചാനല്‍ ആരംഭിച്ച് റോയല്‍ ഒമാന്‍ പൊലീസ് (ആര്‍ഒപി). കൃത്യസമയത്തുള്ള അപ്‌ഡേറ്റുകള്‍, ബോധവല്‍ക്കരണ സന്ദേശങ്ങള്‍, സുപ്രധാന അറിയിപ്പുകള്‍ എന്നിവ പൊതുജനങ്ങള്‍ക്ക് ഇനി മുതല്‍ വേഗത്തില്‍ ലഭിക്കും.

പൊതുജന പങ്കാളിത്തം വര്‍ധിപ്പിക്കുന്നതിനും സ്ഥിരീകരിച്ച വിവരങ്ങള്‍ വേഗത്തില്‍ പ്രചരിപ്പിക്കുന്നതിനുമായി ഡിജിറ്റല്‍ സാങ്കേതികവിദ്യകളും സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളും പ്രയോജനപ്പെടുത്തുന്നതിനുള്ള ആര്‍ഒപിയുടെ ശ്രമങ്ങളുടെ ഭാഗമായാണ് നടപടി.

വാട്‌സ്ആപ്പ് ചാനലിലൂടെ ഔദ്യോഗിക വാര്‍ത്തകള്‍, പൊതുസുരക്ഷാ-ട്രാഫിക്, നിര്‍ദേശങ്ങള്‍, പൊതുബോധവല്‍ക്കരണ സാമഗ്രികള്‍, ആര്‍ഒപി സേവനങ്ങളെക്കുറിച്ചുള്ള അപ്‌ഡേറ്റുകള്‍ എന്നിവ വരിക്കാര്‍ക്ക് അവരുടെ മൊബൈല്‍ ഫോണുകളില്‍ നേരിട്ട് ലഭ്യമാകും. അടിയന്തര സാഹചര്യങ്ങളിലും അസാധാരണമായ സംഭവങ്ങളിലും പൊതുജനങ്ങളെ വിവരങ്ങള്‍ അറിയിക്കുന്നതിനായി നിര്‍ണായക മുന്നറിയിപ്പുകളും ഈ പ്ലാറ്റ്‌ഫോമിലൂടെ നല്‍കും.

ആര്‍.ഒ.പിയുടെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ പങ്കുവെച്ചിട്ടുള്ള പ്രത്യേക ക്യുആര്‍ (ഝഞ) കോഡ് സ്‌കാന്‍ ചെയ്‌തോ ആര്‍.ഒ.പിയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ ലഭ്യമായ ചാനല്‍ ലിങ്ക് വഴിയോ പൗരന്മാര്‍ക്കും പ്രവാസികള്‍ക്കും സന്ദര്‍ശകര്‍ക്കും ഈ ചാനല്‍ സബ്സ്‌ക്രൈബ് ചെയ്യാവുന്നതാണ്.

ROP launches WhatsApp channel to enhance public communication

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'മാറ്റം വരുത്തിയ ഫോം 6-ന് ഞങ്ങൾ അനുമതി നൽകിയിട്ടില്ല'; സുപ്രീം കോടതിയുടെ നിർണ്ണായക പരാമർശം: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്

ന്യൂറോ സയന്‍സില്‍ പുതിയ 'വെളിച്ചം'; വൈദ്യശാസ്ത്ര നൊബേല്‍ മൂന്ന് പേര്‍ക്ക്

വന്യജീവി വരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പന്തൽ തകർന്നു വീണു: മൂന്ന് പൊലീസുകാർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്

'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന

യാത്രാനിരക്കില്‍ പതിനായിരം രൂപ വരെ വര്‍ധന; ടിക്കറ്റ് ചാര്‍ജ് കുത്തനെ കൂട്ടി ഇന്‍ഡിഗോ