Saudi spa/x
Gulf

സൗദിയിൽ ചരിത്ര തീരുമാനം; പ്രവാസികൾക്ക് സ്വന്തമായി വീടും സ്ഥലവും വാങ്ങാം, നിബന്ധനകൾ ഇങ്ങനെ

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Amal Joy

റിയാദ്: സൗദി അറേബ്യയിൽ വിദേശ പൗരൻമാർക്ക് റിയൽ എസ്റ്റേറ്റ് ഉടമസ്ഥാവകാശം ഉറപ്പാക്കാവുന്ന എക്സിക്യൂട്ടീവ് ചട്ടങ്ങൾക്ക് മന്ത്രിസഭ അംഗീകാരം നൽകി. സാമ്പത്തിക വൈവിധ്യവൽക്കരണത്തിന്റെ ഭാഗമായി രാജ്യത്തിന്റെ ​​പ്രോപ്പർട്ടി മാർക്കറ്റ് വിദേശ നിക്ഷേപകർക്കും ബിസിനസുകൾക്കും കൂടുതൽ തുറന്നുകൊടുക്കുന്ന നീക്കമാണിത്. വിദേശ വ്യക്തികൾക്കും കമ്പനികൾക്കും സ്വത്ത് സ്വന്തമാക്കാൻ അനുവാദമുള്ള മേഖലകൾ ഉൾപ്പെടെ സൗദി പൗരൻമാരല്ലാത്ത റിയൽ എസ്റ്റേറ്റ് ഉടമസ്ഥാവകാശ നിയമത്തിലെ എക്സിക്യൂട്ടീവ് ചട്ടങ്ങൾക്ക് മന്ത്രിസഭ അംഗീകാരം നൽകി.

മക്ക, മദീന, ജിദ്ദ, റിയാദ് എന്നീ പ്രധാന നഗരങ്ങളില്‍ വിദേശികള്‍ക്ക് പ്രോപ്പർട്ടികൾ സ്വന്തമാക്കാന്‍ അനുവാദമുള്ള പ്രത്യേക മേഖലകളും പ്രദേശങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്. മക്കയിൽ അബ്‌റാജ് മക്ക, അല്‍മനാര്‍, അജ്‌യാദ് ടവര്‍, കിങ് സല്‍മാന്‍ ഗേറ്റ്, ത്വലാല്‍ വില്ലേജ്, ജബല്‍ ഉമര്‍, ദാഖിര്‍ മക്ക, സുമുവ് സബര്‍ബ്, മസാര്‍, മക്കയിലെ ഒന്നും രണ്ടും മൂന്നും ഏരിയകളിലും മദീനയിൽ അല്‍ഗുറ, അല്‍മഹ്വ, ദാറത്ത് അല്‍ഹിജ്റ, ഡൗണ്‍ടൗണ്‍ മദീന, ദിയാര്‍ അല്‍മുഖര്‍, റുആ അല്‍മദീന, മദീന നോളജ് ഇക്കണോമിക് സിറ്റി, മിശ്‌റാഫ്, മദീനയിലെ ഒന്നും രണ്ടും ഏരിയകളിലും പ്രവാസികൾക്ക് സ്ഥലം വാങ്ങാം.

റിയാദിൽ ഖിദ്ദിയ, ന്യൂ അല്‍മുറബ്ബ, സ്‌പോര്‍ട്‌സ് ട്രാക്ക്, ദിരിയ ഗേറ്റ്, കിങ് സല്‍മാന്‍ പാര്‍ക്ക്, സിദ്‌റ, കിങ് അബ്ദുല്ല ഫിനാന്‍ഷ്യല്‍ ഡിസ്ട്രിക്ട്, കിങ് സല്‍മാന്‍ ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ട് മേഖലകളിലും ജിദ്ദയിൽ ജിദ്ദ സിറ്റി സെന്റര്‍, ചേരിവികസന പദ്ധതി നടപ്പാക്കുന്ന 55 പ്രത്യേക മേഖലകള്‍. ഇവ കൂടാതെ രാജ്യത്തെ മറ്റെല്ലാ നഗരങ്ങളുടെയും ഭൂമിശാസ്ത്രപരമായ അതിര്‍ത്തിക്കുള്ളിലും വിദേശികള്‍ക്ക് റിയല്‍ എസ്റ്റേറ്റ് ഉടമസ്ഥാവകാശത്തിന് അനുമതിയുണ്ടാകും.

മക്കയിലും മദീനയിലും മുസ്ലിംകള്‍ക്ക് മാത്രമേ സ്ഥലം വാങ്ങാൻ അനുമതിയുണ്ടാകൂ. മക്കയും മദീനയും ഒഴികെ, സൗദിയിലെ മറ്റ് ഏത് നഗരത്തിലും പ്രവാസികള്‍ക്ക് ഒരു റസിഡന്‍ഷ്യല്‍ പ്രോപ്പര്‍ട്ടി (താമസസ്ഥലം) സ്വന്തമാക്കാവുന്നതാണ്. പ്രവാസിയുടെ പക്കല്‍ സാധുവായ സാധാരണ ഇഖാമയോ അല്ലെങ്കില്‍ പ്രീമിയം ഇഖാമയോ ഉണ്ടായിരിക്കണം. വാങ്ങുന്ന സ്വത്ത് റിയല്‍ എസ്റ്റേറ്റ് റജിസ്ട്രിയില്‍ കൃത്യമായി റജിസ്റ്റര്‍ ചെയ്തതായിരിക്കണം. കൂടാതെ ഉടമസ്ഥാവകാശ പ്രക്രിയയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും അധികൃതരെ അ‌റിയിക്കണം.

Saudi Arabia approves bylaws allowing wider foreign ownership of real estate

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വീര്യം കുറഞ്ഞ മദ്യം വിൽക്കണോ എന്ന് യുഡിഎഫ് തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി; പ്രതിഷേധങ്ങൾക്കൊടുവിൽ യു-ടേണ്‍

ഏകദിന റാങ്കിങ്ങില്‍ ഗില്ലിന് മുന്നേറ്റം; കോഹ്ലിയും രോഹിതും ടോപ് ഫൈവില്‍

ഭക്ഷണത്തിന് ഓർമക്കുറവ് പരിഹരിക്കാനാകുമോ? എന്താണ് മൈൻഡ് ഡയറ്റ്?

ഇനി സിനിമ ചെയ്യുന്നില്ലെന്ന് നയന്‍താര; തിരിച്ചുകൊണ്ടു വന്നത് ആര്യ; 'രാജ റാണി'യില്‍ സംഭവിച്ചത് എന്തെന്ന് നടന്‍

പുതിയ സർക്കാരിന് സമയം കൊടുക്കണം, ഇപ്പോൾ ഭരണത്തിൽ കയറിയതേയുള്ളൂ, നല്ലത് തന്നെ നടക്കുമെന്ന് വേടന്‍