Sharjah Airport Launches ‘Home Check-In’ Service for Hassle-Free Travel @HeathrowAirport
Gulf

ലഗേജുമായി അലയേണ്ട, വീട്ടിലിരുന്നു ചെക്ക്-ഇൻ ചെയ്യാം; പുതിയ സംവിധാനവുമായി ഷാർജ

യാത്രക്കാർ പറയുന്ന സ്ഥലങ്ങളിൽ ഷാർജ എയർപോർട്ടിലെ പ്രത്യേക ടീം എത്തും. അവർ ലഗേജ് ശേഖരിച്ച ശേഷം തൂക്കം പരിശോധിച്ച് ടാഗ് പതിപ്പിക്കുകയും ബോർഡിങ് പാസ് നൽകുകയും ചെയ്യും. ഇതോടെ യാത്രക്കാർ വിമാനത്താവളത്തിൽ എത്തിയാൽ ഇനി ക്യൂവിൽ നിൽക്കേണ്ട ആവശ്യമില്ല.

സമകാലിക മലയാളം ഡെസ്ക്

ഷാർജ: യാത്രക്കാർക്ക് മികച്ച യാത്രാനുഭവം ഒരുക്കുന്നതിനായി ഷാർജ രാജ്യാന്തര വിമാനത്താവളം പുതിയ ‘ഹോം ചെക്ക്-ഇൻ’ (Home Check-In) സേവനം അവതരിപ്പിച്ചു. ഇതിലൂടെ യാത്രക്കാർക്ക് വീടുകൾ,ഹോട്ടലുകൾ, ജോലിസ്ഥലങ്ങൾ എന്നിവിടങ്ങളിൽ നിന്ന് തന്നെ ചെക്ക്-ഇൻ നടപടികൾ പൂർത്തിയാക്കാൻ കഴിയും. പുതിയ സംവിധാനത്തിലൂടെ സമയം ലാഭിക്കാനും യാത്രാ സമ്മർദ്ദം കുറക്കാനും കഴിയുമെന്ന് അധികൃതർ വ്യക്തമാക്കി.

യാത്രക്കാർ പറയുന്ന സ്ഥലങ്ങളിൽ ഷാർജ എയർപോർട്ടിലെ പ്രത്യേക ടീം എത്തും. അവർ ലഗേജ് ശേഖരിച്ച ശേഷം തൂക്കം പരിശോധിച്ച് ടാഗ് പതിപ്പിക്കുകയും ബോർഡിങ് പാസ് നൽകുകയും ചെയ്യും. ഇതോടെ യാത്രക്കാർ വിമാനത്താവളത്തിൽ എത്തിയാൽ ഇനി ക്യൂവിൽ നിൽക്കേണ്ട ആവശ്യമില്ല.

നേരിട്ട് പാസ്പോർട്ട് കൺട്രോളിലേക്കോ സുരക്ഷാ പരിശോധനയ്ക്കോ പോകാം. കുട്ടികളോടൊപ്പം യാത്ര ചെയ്യുന്ന കുടുംബങ്ങൾക്കും ബിസിനസ് യാത്രക്കാർക്കും ഈ സംവിധാനം ഏറെ പ്രയോജനകരമാകുമെന്ന് അധികൃതർ അറിയിച്ചു.

സേവനം ബുക്ക് ചെയ്യാൻ SHJ Home Check-In മൊബൈൽ ആപ്പ്, ഔദ്യോഗിക വെബ്സൈറ്റ്, അല്ലെങ്കിൽ കോൾ സെന്റർ (800745424) വഴിയും അപേക്ഷിക്കാം.
പാക്കേജുകളും നിരക്കുകളും ഇങ്ങനെ

  • കോറൽ പാക്കേജ് (1–2 ബാഗുകൾ) – 145 ദിർഹം

  • സിൽവർ പാക്കേജ് (3–4 ബാഗുകൾ) – 165 ദിർഹം

  • ഗോൾഡ് പാക്കേജ് (6 ബാഗുകൾ വരെ) – 185 ദിർഹം

വിമാനം പുറപ്പെടുന്നതിന് കുറഞ്ഞത് എട്ട് മണിക്കൂർ മുമ്പ് ബുക്കിങ് പൂർത്തിയാക്കണം. നിലവിൽ സേവനം ഷാർജയിലെ തിരഞ്ഞെടുത്ത പ്രദേശങ്ങളിൽ മാത്രമാണ് ഉള്ളത്. എന്നാൽ അടുത്ത ഘട്ടങ്ങളിൽ മുഴുവൻ എമിറേറ്റിലേക്കും വ്യാപിപ്പിക്കാനുള്ള പദ്ധതിയുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.

Gulf news: Sharjah Airport Launches ‘Home Check-In’ Service for Hassle-Free Travel.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബിഹാറില്‍ വീണ്ടും എന്‍ഡിഎ; ഭൂരിപക്ഷം പ്രവചിച്ച് എക്‌സിറ്റ് പോള്‍

ടിഎന്‍ പ്രതാപന്‍ എഐസിസി സെക്രട്ടറി; പുതുച്ചേരി- ലക്ഷദ്വീപ് ചുമതല

തുര്‍ക്കിയില്‍ സൈനിക വിമാനം തകര്‍ന്നു വീണു, 20 സൈനികരുണ്ടായിരുന്നെന്ന് റിപ്പോര്‍ട്ട്-വിഡിയോ

ഗുരുവായൂരില്‍ നവംബര്‍ മാസത്തെ ഭണ്ഡാര വരവ് 5.27 കോടി; ഒരു കിലോയില്‍ അധികം സ്വര്‍ണം

ഗവേഷക വിദ്യാര്‍ഥിക്കെതിരായ ജാതി അധിക്ഷേപം; ഹൈക്കോടതിയെ സമീപിച്ച് സംസ്‌കൃത വിഭാഗം മേധാവി എന്‍ വിജയകുമാരി

SCROLL FOR NEXT