Sharjah Police rolls out summer road safety campaign  sharjah police/x
Gulf

റോഡപകടങ്ങൾ കുറയ്ക്കാൻ സൗജന്യ വാഹന പരിശോധനയുമായി ഷാർജ പൊലീസ്

ടയർ പരിശോധനകൾ നടത്താതെ വാഹനമോടിക്കുന്നതിലൂടെ അപകടമുണ്ടാകുന്നത് വർധിക്കുന്ന സാഹചര്യത്തിൽ ഡ്രൈവർമാർ ജാഗ്രത പാലിക്കണമെന്ന് പൊലീസ് അറിയിച്ചു.യാത്രയ്ക്ക് മുൻപ് ഡ്രൈവർമാർ വാഹനത്തിന്റെ ടയർ പ്രഷർ പരിശോധിക്കണം.

സമകാലിക മലയാളം ഡെസ്ക്

ഷാർജ: വേനൽക്കാലത്ത് റോഡപകടങ്ങൾ വർധിച്ചു വരുന്ന സാഹചര്യത്തിൽ പുതിയ നീക്കവുമായി ഷാർജ പൊലീസ്. സ്വകാര്യ മേഖലയിൽ പ്രവർത്തിക്കുന്ന കമ്പനിയുമായി സഹകരിച്ച് സൗജന്യമായി വാഹനം പരിശോധിച്ച് നൽകുന്ന പദ്ധതി അധികൃതർ ആരംഭിച്ചു.

"ആക്സിഡന്റ്-ഫ്രീ സമ്മർ' എന്ന പേരിലാണ് പുതിയ ക്യാമ്പയിനിന് പൊലീസ് തുടക്കമിട്ടിരിക്കുന്നത്. ഇനോക് ഗ്രൂപ്പിലെ (തസ്ജീൽ) ഓട്ടോപ്രോയും ഷാർജ പൊലീസും സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്.

ഷാർജയിലെ തസ്ജീൽ സെന്ററുകളിൽ വാഹനവുമായി എത്തിയാൽ സൗജന്യമായി പരിശോധനകൾ നടത്താം. ടയറിന്റ പ്രഷർ മുതൽ കണ്ടീഷൻ വരെയും, എൻജിൻ ബെൽറ്റ്, എയർ കണ്ടീഷനിങ് സംവിധാനം, ഫിൽട്ടറുകൾ, ഹെഡ്‌ലൈറ്റുകൾ, ടെയിൽ ലൈറ്റുകൾ, ബാറ്ററി, കൂളിങ് ഹോസുകൾ, ഫ്ലൂയിഡ് ലെവലുകൾ (എൻജിൻ ഓയിൽ, കൂളന്റ് തുടങ്ങിയവ) ഉൾപ്പെടെ പരിശോധിക്കും.

ടയർ പരിശോധനകൾ നടത്താതെ വാഹനമോടിക്കുന്നതിലൂടെ അപകടമുണ്ടാകുന്നത് വർധിക്കുന്ന സാഹചര്യത്തിൽ ഡ്രൈവർമാർ ജാഗ്രത പാലിക്കണമെന്ന് പൊലീസ് അറിയിച്ചു. യാത്രയ്ക്ക് മുൻപ് ഡ്രൈവർമാർ വാഹനത്തിന്റെ ടയർ പ്രഷർ പരിശോധിക്കണം. കാലാവധി കഴിഞ്ഞതോ,പൊട്ടലുകളോ കേടുപാടുകളോ ഉണ്ടായ ടയറുകൾ മാറ്റിയ ശേഷം മാത്രമേ യാത്ര നടത്താൻ പാടുള്ളൂ എന്നും ഷാർജ പൊലീസ് അറിയിച്ചു. തസ്ജീൽ സെന്ററുകളിൽ ലഭിക്കുന്ന ഈ സേവനം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ഷാർജ പൊലീസ് ജനങ്ങളോട് അഭ്യർത്ഥിച്ചു.

gulf news: Sharjah Police rolls out summer road safety campaign

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആര്‍ ശ്രീലേഖ തിരുവനന്തപുരം മേയര്‍?; ചര്‍ച്ചകള്‍ക്കായി രാജീവ് ചന്ദ്രശേഖര്‍ ഡല്‍ഹിക്ക്

ആറ് നാരങ്ങയും ഏഴു ദിവസവും; കുടവയർ പമ്പ കടക്കും

തൊഴിലുറപ്പ് ബില്‍ സ്റ്റാന്‍ഡിങ് കമ്മിറ്റിക്കു വിടില്ല, ഇന്നു തന്നെ പാസ്സാക്കാന്‍ കേന്ദ്രനീക്കം

പിഎഫ് തുക ഇനി എടിഎം, യുപിഐ വഴി പിന്‍വലിക്കാം; മാര്‍ച്ചിന് മുന്‍പ് പരിഷ്‌കാരം യാഥാര്‍ഥ്യമാകുമെന്ന് കേന്ദ്രമന്ത്രി

'അവിസ്മരണീയം, ആ സ്‌നേഹത്തിന് നന്ദി'; ഇന്ത്യന്‍ ആരാധകര്‍ക്ക് മെസിയുടെ സന്ദേശം, വിഡിയോ

SCROLL FOR NEXT