രൂപയുടെ മൂല്യത്തില്‍ റെക്കോര്‍ഡ് ഇടിവ് 
Gulf

രൂപയുടെ റെക്കോര്‍ഡ് തകര്‍ച്ചയില്‍ പ്രവാസികള്‍ക്ക് നേട്ടം; പണം അയക്കാന്‍ നല്ല സമയം

Author : സമകാലിക മലയാളം ഡെസ്ക്

ദുബൈ: യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ റെക്കോര്‍ഡ് തകര്‍ച്ചയില്‍ പ്രവാസികള്‍ക്ക് നേട്ടം. ഇതാദ്യമായി വിപണിയില്‍ ഒരു യുഎസ് ഡോളറിന് 96 രൂപ എന്ന നിലവാരത്തിന് താഴേക്ക് രൂപ എത്തിയതോടെ യുഎഇ ദിര്‍ഹവുമായുള്ള വിനിമയ നിരക്ക് 26 രൂപയും കടന്നു. പശ്ചിമേഷ്യയിലെ സംഘര്‍ഷവും യു.എസ്-ഇറാന്‍ വെടിനിര്‍ത്തല്‍ കരാറിലെ അനിശ്ചിതത്വവുമാണ് രൂപയുടെ ഇടിവിന് കാരണം.

രൂപയുടെ തകര്‍ച്ചയില്‍ നാട്ടിലേക്ക് പണമയക്കുന്ന പ്രവാസികള്‍ക്ക് വലിയ നേട്ടമാണ് ലഭിക്കുന്നത്. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് നാട്ടിലേക്ക് പണമയക്കുന്നവര്‍ക്ക് ഈ സാഹചര്യം അനുകൂലമാണ്. രൂപയുടെ മൂല്യം കുറഞ്ഞതോടെ കൂടുതല്‍ പണം ലഭിക്കുന്നതിനാല്‍ പലരും വലിയ തുകകള്‍ കൈമാറാന്‍ താല്പര്യം കാണിക്കുന്നുണ്ട്. ഇതിനായി ബാങ്ക് വായ്പകള്‍ക്കും പലരും ശ്രമിക്കുന്നു. വരും ദിവസങ്ങളിലും രൂപയുടെ മൂല്യം ഇതേ നിലയില്‍ തുടരുകയോ കൂടുതല്‍ ഇടിയുകയോ ചെയ്യാന്‍ സാധ്യതയുണ്ടെന്നാണ് വിപണി വിദഗ്ധരുടെ വിലയിരുത്തല്‍.

യുഎഇ ദിര്‍ഹമിന് അടുത്തിടെ ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. യുഎസ്- ഇറാന്‍ സംഘര്‍ഷത്തിന് പിറകെ രൂപയുടെ മൂല്യത്തില്‍ വലിയ ഇടിവ് സംഭവിക്കുകയും ദിര്‍ഹമിന് 25.80 രൂപ എന്ന നിലയിലേക്ക് വിനിമയ നിരക്ക് ഉയരുകയും ചെയ്തിരുന്നു. ഇതാണ് ചൊവ്വാഴ്ച ചരിത്രത്തിലെ എറ്റവും വലിയ ഉയര്‍ച്ചയില്‍ എത്തിയത്. കഴിഞ്ഞ ആഴ്ച രേഖപ്പെടുത്തിയ 95.4325 എന്ന എക്കാലത്തെയും താഴ്ന്ന നിരക്കിനെയാണ് രൂപ മറികടന്നത്.

Indian Rupee has hit an all-time low against the US Dollar, NRIs sending money back home

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മന്ത്രി കസേരയില്‍ ആരൊക്കെ? ഘടകകക്ഷികള്‍ക്ക് കൂടുതല്‍ മന്ത്രിമാരില്ല, വകുപ്പുകളും മാറും; ഇന്ന് ഉഭയകക്ഷി ചര്‍ച്ച

ഭീതി വിതച്ച് വീണ്ടും എബോള വ്യാപനം; കോംഗോയില്‍ 65 മരണം, പുതിയ വകഭേദം?

സെൻസെസ്; ജൂൺ 16 മുതൽ സ്വന്തമായി വിവരങ്ങൾ രേഖപ്പെടുത്താം; ചെയ്യേണ്ടത്

കഴുത്തിലെ കറുപ്പ് നീക്കാൻ ഉരുളക്കിഴങ്ങും തൈരും, വീട്ടിൽ ചെയ്യാവുന്ന ചില പൊടിക്കൈകൾ

വിവാഹം കഴിച്ചാലോ, കന്യാസ്ത്രീ ആയാലോ സ്വത്ത് നഷ്ടമാകില്ല; വ്യവസ്ഥ നിയമവിരുദ്ധം; ഹൈക്കോടതി

SCROLL FOR NEXT