ദുബൈ: ലോകത്തിലെ ഏറ്റവും ശക്തമായ പാസ്പോര്ട്ടായി യുഎഇ പാസ്പോര്ട്ട് തെരഞ്ഞെടുക്കപ്പെട്ടു. കൂടുതല് രാജ്യങ്ങളിലേക്ക് വിസാരഹിത പ്രവേശനം ഉള്പ്പെടെ കിട്ടുന്ന മികവിനാണ് നേട്ടം. ഈ വര്ഷത്തെ പാസ്പോര്ട്ട് ഇന്ഡക്സിലാണ് നേട്ടം കൈവരിച്ചത്.
മുന്കൂട്ടി പരമ്പരാഗത വിസ നേടാതെ 182 ലക്ഷ്യസ്ഥാനങ്ങളിലേക്ക് യാത്ര ചെയ്യാന് യുഎഇ പൗരന്മാര്ക്ക് കഴിയും. 138 സ്ഥലങ്ങളിലേക്കാണ് വിസാ രഹിത പ്രവേശനം നല്കുന്നത്. 44 രാജ്യങ്ങളില് ലളിതമായ പ്രവേശന നടപടികള് എന്നിവ യുഎഇ പാസ്പോര്ട്ട് ഉപയോഗിച്ച് ലഭിക്കുന്നു. പാസ്പോര്ട്ട് സൂചികയുടെ ഏറ്റവും പുതിയ കണക്കുകള് പ്രകാരം യുഎഇ പാസ്പോര്ട്ടിന്റെ മൊബിലിറ്റി സ്കോര് 182 ആണ്.
175 രാജ്യങ്ങളിലേക്ക് മുന്കൂര് വിസ രഹിത യാത്രാ സൗകര്യവുമായി സിംഗപ്പൂരും മലേഷ്യയുമാണ് രണ്ടാം സ്ഥാനത്ത്. സ്പെയിനാണ് മൂന്നാം സ്ഥാനത്ത്. യൂറോപ്യന് രാജ്യങ്ങളുള്പ്പെടുന്ന വലിയ നിരയാണ് നാലാമത്. ബെല്ജിയം, ലക്സംബര്ഗ്, ഫ്രാന്സ്, ജര്മ്മനി, സ്വീഡന്, നോര്വേ അയര്ലണ്ട്, ജപ്പാന് ഉള്പ്പടെ നാലാമതുണ്ട്. യുകെ ഏഴാം സ്ഥാനത്താണ്. പാസ്പോര്ട്ട് ഇന്ഡെക്സില് ഇന്ത്യ 72ാം സ്ഥാനത്താണ്. ഇന്ത്യന് പാസ്പോര്ട്ട് ഉപയോഗിച്ച് 25 രാജ്യങ്ങള് മാത്രമാണ് വിസ ഇല്ലാതെ സന്ദര്ശിക്കാന് സാധിക്കുക.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates